ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ബലി പെരുന്നാള്‍ സന്ദേശം..





    ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും സന്ദേശം പകര്ന്ന് ഇന്ന് ബലി പെരുന്നാള്. ഇബ്റാഹിം നബിയുടെയും മകന് ഇസ്മാഈലിന്‍റെയും ജ്വലിക്കുന്ന ഓര്മകള്ക്കു മുന്നിലാണ് ഇന്ന് വിശ്വാസിലോകം പെരുന്നാള് ആഘോഷിക്കുന്നത്.

    ഈദുല്‍ അദ്ഹ (ആത്മാര്‍പ്പണത്തിന്‍റെ ആഘോഷം) അഥവാ ബലി പെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്‍റെ ആദ്യ ജാതനായ ഇസ്മാഇലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ തയ്യാറായ സമര്പ്പണത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള് അനുസ്മരിപ്പിക്കുന്നത്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാള്‍ എന്ന് പേരു വന്നത്.

    പ്രവാചകന് ഇബ്റാഹിം നബിയുടെ വിളിക്ക് ഉത്തരം നല്കി ലോകത്തിന്‍റെ വിവിധ കോണുകളില് നിന്നുള്ള വിശ്വാസികള് ഹജ്ജ് കര്മത്തിന്‍റെ ധന്യതയിലാണ് ഇന്ന്. പരിശുദ്ധ ഹജ്ജ് കര്മം നിര്വഹിച്ചതിന്‍റെ സന്തോഷപ്രകടനം കൂടിയാണ് പെരുന്നാള്.

    എന്താണ് ഹജ്ജും പെരുന്നാളും നല്‍കുന്ന സന്ദേശം?
    അല്ലാഹുവിന്‍റെ പ്രവാചകന്മാരില് പ്രമുഖനായ ഇബ്രാഹീമും പുത്രന് ഇസ്മയിലും കഅബാലയത്തിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ഉടനെ ഹജ്ജിനായി ജനങ്ങളോട് വിളംബരം ചെയ്യാന് അല്ലാഹു അവരോട് നിര്‍ദേശിച്ചു. ആ വിളിക്ക് ഉത്തരം നല്കിയാണ് വിശ്വാസികള് നൂറ്റാണ്ടുകളായി മക്കയില് ചെന്ന് ഹജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്.

    ഇബ്രാഹീമിന് വളരെ പ്രായം ചെന്ന ശേഷമാണ് സന്താന സൗഭൊഗ്യമുണ്ടായത്. അഥവാ തന്‍റെയും പത്നി ഹാജറയുടെയും മകനായി ഇസ്മയില് ജനിക്കുന്നത്.

    പക്ഷെ, ചെറിയ നേരത്തെ സന്തോഷത്തിനു പിറകെ അല്ലാഹുവിന്‍റെ പരീക്ഷണങ്ങള് ഓരോന്നായി ഈ കുടുംബത്തെ തേടി വന്നു കൊണ്ടിരുന്നു.

    തന്‍റെ ഇഷ്ട ദാസനായ ഇബ്രാഹീമിനെയും പത്നിയെയും മകനെയും വിവിധ രീതികളില് അല്ലാഹു പരീക്ഷിച്ചു. അല്ലാഹുവിന്‍റെ കല്പന സ്വീകരിച്ചു ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വിജനമായ മക്കാ പ്രദേശത്ത് തനിച്ചാക്കി അതാ ഇബ്രാഹീം യാത്ര പോകുന്നു.

    അല്പ കാലശേഷം അതി കഠിനമായ ഒരു പരീക്ഷണം കൂടി ഇബ്രാഹീം നബിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നു! 'തന്‍റെ ഓമന മകനെ അല്ലാഹുവിനു വേണ്ടി ബലിയര്‍പ്പിക്കുക' അതായിരുന്നു കല്പന!

    അല്ലാഹുവിനോടുള്ള സ്നേഹമായിരിക്കണം ഒരു സത്യവിശ്വാസിയുടെ ജിവിതയാത്രയിലെ പഥേയം. അല്ലാഹുവിനോടുള്ള സ്നേഹത്തെക്കാള്‍ വലുതായി ഒന്നും ഉണ്ടായിക്കൂടാ. സ്വന്തം മക്കളെയോ മാതാപിതാക്കളെയോ ബിസിനസ്സിനെയോ, ഒന്നിനെയും അല്ലാഹുവിനെക്കാള് കൂടുതലായി സ്നേഹിക്കുവാന് പാടില്ല (ഖുര്‍ആന്‍ 9:24)

    സ്രഷ്ടാവായ അല്ലാഹുവില് പൂര്‍ണ തൃപ്തരായി ഇബ്രാഹീമും ഇസ്മയിലും ആ ബലിയര്‍പ്പണത്തിനായി തയ്യാറാകുന്നു. ഉടന് അല്ലാഹുവില് നിന്ന് വിജയ പ്രഖ്യാപനം വരുന്നു: 'നിങ്ങള് പരീക്ഷണത്തില് വിജയിച്ചിരിക്കുന്നു. പകരം ഒരു ആടിനെ ബലിയര്‍പ്പണം നടത്തിക്കൊള്ളുക'

    ഈ ബലിയര്‍പ്പണത്തെ അനുസ്മരിച്ചാണ് പ്രവാചകന്‍റെ നിര്‍ദേശപ്രകാരം ഇന്നും വിശ്വാസികള് ഹജ്ജ്പെരുന്നാല് വേളകളില് ബലിയര്‍പ്പണം നടത്തി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.

    അതെ, ഹജ്ജ് മാനവികതയുടെ പ്രതീകമാണ്. അല്ലാഹുവിന്‍റെ അടിമകള് എല്ലാവരും അവിടെ തുല്യരാണ്. വെളുത്തവനും കറുത്തവനും ഭരണകര്ത്താവും ഭരണീയരും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എല്ലാം ഒരേ വേശത്തില് ഒരേ മന്ത്രം മുഴക്കി ഒന്നിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു!

    തന്‍റെ പ്രഥമവും അവസാനത്തേതുമായ ഹജ്ജില് പ്രവാചകര് മുഹമ്മദ് നബി(സ) ചെയ്ത പ്രസംഗത്തിലെ ഏതാനും വരികള് ഉദ്ധരിച്ചു ഈ കുറിപ്പ് അവസാനിപ്പിക്കാം.

    ഒരു ലക്ഷത്തിലേറെ വരുന്ന അനുയായികളോടായി അറഫായില് വെച്ച് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:

    'ജനങ്ങളെ, എന്‍റെ വാക്കുകള് സശ്രദ്ധം കേള്ക്കുക. ഇനി ഒരിക്കല് ഇവിടെ വെച്ച് നിങ്ങളെ കണ്ടു മുട്ടുവാന് എനിക്ക് സാധിക്കുമോ എന്നറിയില്ല'

    'ഈ മാസവും ഈ സ്ഥലവും ഈ ദിവസവും എപ്രകാരം പവിത്രമാണോ, അത് പോലെ നിങ്ങളുടെ രക്തവും ധനവും എന്നും പവിത്രമാണ്! എല്ലാ കുല മഹിമകളും ഇവിടെ അസാധുവാക്കുന്നു. നിങ്ങളെ വിശ്വസിച്ചു ഏല്പിച്ച കാര്യങ്ങള് യഥാവിധം നിര്‍വഹിക്കണം'

    'സ്ത്രീകളോട് നിങ്ങള് ദയാപൂര്‍വം പെരുമാറുക. ഭാര്യമാര് നിങ്ങളുടെ പങ്കാളികളാണ്. അവരുടെ കാര്യത്തില് അല്ലാഹുവിനെ ഭയപ്പെടുക'

    'വിശ്വാസികള് പരസ്പരം സഹോദരന്മാരാണ്. പരസ്പരം കഴുത്ത് വെട്ടുന്നവരായി നിങ്ങള് എന്‍റെ ശേഷം മാറരുത്'

    'നിങ്ങളുടെ രക്ഷിതാവ് ഒരുവനാണ്. ഏകനാണ്. നിങ്ങളെല്ലാം ഒരു പിതാവിന്‍റെ മക്കളും. നിങ്ങളെല്ലാം ആദമില് നിന്ന്. ആദമോ മണ്ണില് നിന്നും. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു സ്ഥാനവുമില്ല. ഭക്തിയിലാണ് യഥാര്‍ത്ഥ മഹത്വം! ഇവിടെ വന്നവര് ഇവിടെ ഇല്ലാത്തവര്ക്ക് ഈ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുക'




    അല്ലാഹു, ശ്രീരാമന്‍, യേശു ക്രിസ്തു തുടങ്ങിയവയൊക്കെ ഒരേ ദൈവത്തിന്‍റെ വിവിധ നാമങ്ങളാണോ?

     ✍🏻ഇസ്ലാമും യുക്തിവാദവും.

    സ്രഷ്ടാവായ ദൈവത്തെ സൂചിപ്പിക്കാനാണ് അറബിയില്‍ 'അല്ലാഹു' എന്ന പദം ഉപയോഗിക്കുന്നത്. സ്രഷ്ടാവിനെ മാത്രമേ ദൈവമായി പരിഗണിക്കാനും ആരാധിക്കാനും പാടുള്ള എന്നാണ് ഇസ്ലാം നിഷ്കര്‍ശിക്കുന്നത്.

    ശ്രീരാമനും യേശു ക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം ദൈവത്തിന്‍റെ സൃഷ്ടികളും ഭൂമിയില്‍ മനുഷ്യരായി പിറന്നവരുമാണ്. സാധാരണ മനുഷ്യര്‍ക്കുള്ള പല പരിധികളും പരിമിതികളും ഇവര്‍ക്കെല്ലാം ഉണ്ടായിട്ടുമുണ്ട്. ആരാധനക്കര്‍ഹനായ സര്‍വ്വ രക്ഷിതാവായ ദൈവത്തെ ഭൂമിയില്‍ ജീവിച്ചു പോയ മനുഷ്യരുമായ സാമ്യപ്പെടുത്തുന്നതും അവരുടെ നാമം തന്നെ നല്‍കുകയും ചെയ്യുക എന്നത് യുക്തി രഹിതമാണ്.

    അതു കൊണ്ട് ദൈവത്തെ സൂചിപ്പിക്കാന്‍ ഇവരുടെ നാമം ഉപയോഗിക്കുന്നതോ അഥവാ ഇവരെ ദൈവമായി കണക്കാക്കുന്നതോ ശരിയല്ല. അതു കൊണ്ട് തന്നെ ശ്രീരാമന്‍, ക്രിസ്തു എന്നീ നാമങ്ങള്‍ 'അല്ലാഹു' എന്ന ശബ്ദത്തിന് സമാനമായി പരിഗണിക്കാവുന്നതല്ല.

    അതെ സമയം സര്‍വ്വശക്തനായ ഏക ദൈവത്തെ സൂചിപ്പിക്കാന്‍ ഹൈന്ദവ വേദ ഗ്രന്ഥങ്ങളില്‍ കാണാവുന്ന ഹിരണ്യ ഗര്‍ഭന്‍, പ്രജാപതി തുടങ്ങിയ നാമങ്ങളും, ബൈബിളില്‍ ഉപയോഗിച്ച യെഹോവ, എലോഹിം തുടങ്ങിയ പേരുകളും 'അല്ലാഹു' എന്ന നാമത്തിനു പകരമായി പരിഗണിക്കാം. കാരണം അവയെല്ലാം ഒരേ സത്തയെയാണ് സൂചിപ്പിക്കുന്നത്.



    എന്തുകൊണ്ട് മുസ്ലിങ്ങള്‍ ദൈവത്തെ അല്ലാഹു എന്ന് വിളിക്കുന്നു?

    ✍🏻ഇസ്ലാമും യുക്തിവാദവും




    സത്യദൈവം, സാക്ഷാല്ദൈവം, പരമേശ്വരന് എന്നിവക്കുള്ള അറബി നാമമാണ് അല്ലാഹു. എല്ലാതരം ആരാധനകളും യഥാര്ഥത്തില് അര്ഹിക്കുന്നവന്' എന്നാണ് അല്ലാഹുവെന്ന പദത്തിന്‍റെ ഭാഷാപരമായ അര്ഥം. അറബ് നാടുകളില് വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്.

    ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാണിത്. ദൈവിക മഹത്വത്തെ പൂര്ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള് കൃത്യവുമായതിനാലാണ് അല്ലാഹുവെന്നുതന്നെ ദൈവംതമ്പുരാനെ മുസ്ലിംകള് സംബോധന ചെയ്യുന്നത്.

    സാക്ഷാല് ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില് ദൈവത്തിന് മറ്റനേകം നാമങ്ങള്കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ് (നാഥന്), റഹ്മാന് (കാരുണികന്), കരീം (ഉന്നതന്)

    അനറബി ഭാഷകളില് അല്ലാഹുവിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല് അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്‍റെ ഏറ്റം വിശിഷ്ട നാമമായ അല്ലാഹു എന്നുതന്നെ വിളിച്ചുവരുന്നു. അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര് തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്ഥത്തില് പ്രപഞ്ചത്തിന്‍റെ മുഴുവന് ദൈവമാണ് അല്ലാഹു. സാക്ഷാല് ദൈവം എന്ന അര്ഥത്തില് എല്ലാ മതക്കാരും അറബിഭാഷയില് അല്ലാഹു എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്. ബൈബിളിന്‍റെ അറബി തര്ജമകള് യഹോവ എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് അല്ലാഹു എന്ന് തന്നെയാണ്.

    ഈ പ്രപഞ്ചത്തിനു പിന്നില് അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല് ദൈവം. ഇസ്ലാമിന്‍റെ ഭാഷയില് അല്ലാഹു. അവന് അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. 'അവനെപ്പോലെ യാതൊന്നുമില്ല' (ഖുര്ആന് 42: 11). 'കണ്ണുകള് അവനെ കാണുന്നില്ല. കണ്ണുകളെ അവന് കാണുന്നു' (6: 103). 'അവന് അത്യുന്നതനും അതി ഗംഭീരനുമാകുന്നു' (2: 255).

    ഏകദൈവത്തെ അവന്‍റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്‍റെ കാഴ്ചപ്പാട്.


    ദൈവത്തെ കുറിച്ച് ഇസ്ലാമിന്‍റെ സങ്കല്‍പ്പം എന്ത്?


    ✍🏻ഇസ്ലാമും യുക്തിവാദവും.




        അണ്ഡകടാഹം മുഴുവന് സൃഷ്ടിച്ച് സംവിധാനിച്ച ശക്തിയാണ് ദൈവം. അതുകൊണ്ടു തന്നെ ദൈവം ഏകനാണ്. ഈ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സസ്യലതാതികളും പക്ഷിമൃഗാദികളും മനുഷ്യരുമെല്ലാം ഒരേ ദ്രവ്യത്താല് നിര്മിതമത്രെ. മാത്രമല്ല ദ്രവ്യം എല്ലായിടത്തും ഒരേ നിയമം അനുസരിക്കുന്നു എന്നതും സൃഷ്ടികള്ക്ക് കാരണമായ സ്രഷ്ടാവായ ദൈവത്തിന്‍റെ ഏകത്വത്തിന് അടിവരയിടുന്നു.

             ഇസ്ലാമില്‍ ദൈവം എന്നത് ഒരേയൊരു പരമശക്തിയാണ്. പരിധികളില്ലാത്ത കഴിവുകള്‍ക്കുടമ, സര്‍വ്വകാര്യങ്ങളിലും അറിവുള്ളവന്‍, എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവന്‍, പ്രപഞ്ചത്തിന്‍റെ വിധികര്‍ത്താവ്. ദൈവത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പ്രധാനം ദൈവത്തിന്‍റെ ഏകത്വമാണ്. അവന്‍ ഏകനാണ് (വാഹിദ്) അവന്‍ ഒരുവനാണ് (അഹദ്), അവന്‍ സര്‍വ്വശക്തനാണ്, പരമകാരുണികനും സര്‍വ്വശക്തനുമാണ്. ദൈവത്തിന്‍റെ പ്രധാനപ്പെട്ട വിശേഷണങ്ങളാണ് പരമകാരുണികന്‍ (അല്‍റഹ്മാന്‍), കരുണാവാരിധി (അല്‍റഹീം).

    അത് പോലെ ദൈവത്തിനെ കാണുക സാധ്യമല്ല. ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു 'ദൃഷ്ടികള്‍ക്ക് അവനെ ദര്‍ശിക്കാനാവില്ല, അവനോ ദൃഷ്ടികളെയൊക്കെയും ദര്‍ശിച്ചുക്കൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു' (സൂറ 6:103)

    ഇസ്ലാമിലെ ദൈവം ഉന്നതനായ ദൈവം മാത്രമല്ല. എല്ലാവരോടും അടുത്തവനുമാണ്, അവന്‍ മനുഷ്യന് അവന്‍റെ കണ്ഠനാഡിയേക്കാള്‍ അടുത്തവനാണ്.

    ദൈവത്തിന്‍റെ ഏകത്വം:
    ദൈവത്തിന്‍റെ ഏകത്വം എന്നാല്‍ ദൈവം ഏകനും ഒരുവന്‍ മാത്രവുമാണെന്ന് അടിയുറച്ച് വിശ്വസിക്കുകയും ഉറപ്പിക്കുകയും ചെയ്യലാണ്. ഖുര്‍ആന്‍ ശക്തമായി പ്രഖ്യാപിക്കുന്നത് ഏകനായ ദൈവം സര്‍വ്വത്തെയും വ്യാപിച്ച് നില്‍ക്കുന്നു; ഈ ഒരെയൊരു ശക്തി സര്‍വ്വസൃഷ്ടികളില്‍ നിന്നും ആശ്രയമുക്തനായിരിക്കുകയും ചെയ്യുന്നു.

    പ്രവാചകരേ, താങ്കള് അവരോട് പറയുക: അവനാണ് അല്ലാഹു. അവന് ഏകനാണ്. (ഖുര്ആന്: 112:1)

    ദൈവത്തിന്‍റെ ഏകത്വം സൂചിപ്പിക്കാന് വിശുദ്ധ ഖുര്ആന് ഇവിടെ ഉപയോഗിച്ച പദം അഹദ് എന്നാണ്. ആ പദത്തിന് കേവലം ഒന്ന് എന്നല്ല അര്ഥം. അഹദ് എന്നത് ദൈവത്തിന് മാത്രം പറയുന്ന പദമാണ്. പരമമായ ഏകത്വത്തെയാണത്രെ അത് കുറിക്കുന്നത്. സൃഷ്ടികളെല്ലാം ബഹുത്വത്തില് അധിഷ്ഠിതമാണ്. സ്രഷ്ടാവ് പരമമായ ഏകത്വത്തില് അധിഷ്ഠിതമത്രെ.

    ഖുര്ആന് വീണ്ടും തുടരുന്നു: ദൈവത്തിന് ആരെയും ആശ്രയിക്കേണ്ടതില്ല; എന്നാല് എല്ലാവര്ക്കും ദൈവത്തെ ആശ്രയിക്കണം. (112:2) സ്രഷ്ടാവിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. കാരണം അവന് സര്വശക്തനാണ്. എന്നാല് എല്ലാ സൃഷ്ടികള്ക്കും സ്രഷ്ടാവിനെ ആശ്രയിക്കണം. അതിനര്ഥം അവന് എല്ലാത്തിന്‍റെയും പരമാധികാരിയാണ്. ദൈവം സര്വശക്തനും പരമാധികാരിയുമാണ് എന്നു പറഞ്ഞാല് അതിനര്ത്ഥം അവന് ഏകനാണെന്ന് കൂടിയാണ്. കാരണം സര്വശക്തനും പരമാധികാരിക്കും തുല്യനായി മറ്റൊരു ശക്തി ഉണ്ടാവുകയില്ല. സര്വശക്തനും പരമാധികാരിയുമല്ലാത്ത ഒന്ന് ദൈവമാവുകയുമില്ല.

    ഖുര്ആന് തുടര്ന്ന് പറയുന്നു: ദൈവം ആരുടെയും പിതാവല്ല, ദൈവത്തിനു പുത്രനുമില്ല.(112:3) കാരണം പിതാവാകുക എന്നതും പുത്രനാവുക എന്നതും സൃഷ്ടികള്ക്ക് ബാധകമാവുന്ന കാര്യങ്ങളാണ്. ഖുര്ആന് വീണ്ടും പറയുന്നു: ദൈവത്തിന് തുല്യമായി ഒന്നും തന്നെയില്ല.     (112:4)

    ഒരു സൃഷ്ടിയോടും സ്രഷ്ടാവിനെ ഉപമിക്കാവതല്ല. എല്ലാ സൃഷ്ടികളും സര്വശക്തനായ ദൈവത്തിന്‍റെ പരമാധികാരത്തിനു കീഴിലാണ്. ഏകനായ ഒരു ദൈവത്തിന്‍റെ നിയന്ത്രണത്തിലല്ലായിരുന്നു ഈ പ്രപഞ്ചമെങ്കില് ഖുര്ആന് പറയുന്നു: ആകാശലോകത്തും ഭൂമിയിലും അല്ലാഹുവിനെ കൂടാതെ വേറെ ദൈവങ്ങളുണ്ടായിരുന്നെങ്കില്, രണ്ടിന്‍റെയും സംവിധാനം താറുമാറാകുമായിരുന്നു. (ഖുര്ആന് 21: 22)

    ഏതൊരു സംവിധാനവും വ്യവസ്ഥാപിതമായി നീങ്ങണമെങ്കില് ഒരു ഏക നേതൃത്വം അനിവാര്യമാണ്. അതിനാലാണ് ഒരു വിദ്യാലയത്തിന് ഒരേ അധികാരമുള്ള രണ്ട് ഹെഡ്മാസ്റ്റര്മാര് ഇല്ലാത്തതും; ഒരു വാഹനത്തിന് ഒരേ സമയം രണ്ട് ഡ്രൈവര്മാര് ഇല്ലാത്തതും.

    ഈ പ്രകൃതിയില് ഒരു ചെടി പോലും വളരുന്നത് ഈ പ്രപഞ്ചത്തിന്‍റെ മുഴുവന് സഹകരണത്തോടു കൂടിയാണ്. പ്രപഞ്ചത്തിലെ കോടാനുകോടി ഘടകങ്ങള് പരസ്പര പൂരകമായി, വ്യവസ്ഥാപിതമായി നിലനില്ക്കുന്നു എന്നത് ഇതിന്‍റെ പിന്നിലുള്ള ഒരു മഹാശക്തിയുടെ മേല്നോട്ടത്തെയും നിയന്ത്രണത്തേയുമല്ലാതെ മറ്റെന്തിനെയാണ് പറഞ്ഞു തരുന്നത്?


    പരമേശ്വരന് ഒന്നേ ഉണ്ടായിക്കൂടൂ. രണ്ട് പരമേശ്വരന്മാരും എണ്ണമറ്റ സത്തകളും ഉണ്ടാവുക സാധ്യമല്ല. ഒരു ദേവന് മറ്റൊരു ദേവന്‍റെ സൃഷ്ടിയാണോ എന്ന ചോദ്യം എല്ലായിടത്തും ചോദിക്കപ്പെട്ടിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട ഒരു ദേവന് ഈശ്വരനേ അല്ല. (ഡോ. രാധാകൃഷ്ണന്, ഭാരതീയ ദര്ശനം, വാല്യം 1, പേജ് 68,69)





    ദൈവത്തെ സൃഷ്ടിച്ചതാര്?

    ✍🏻ഇസ്ലാമും യുക്തിവാദവും.




    എല്ലാം സൃഷ്ടിച്ചത് സ്രഷ്ടാവെങ്കില് സ്രഷ്ടാവിനെ സൃഷ്ടിച്ചതാര്വായനക്കിടയില് ശ്രദ്ധയില്പ്പെട്ട ഈ ചോദ്യമാണത്രെ ബുദ്ധിരാക്ഷസന് എന്ന് വിശേഷിപ്പിക്കപ്പെട്ട ബര്ട്രന്റ് റസ്സല് പ്രഭുവിനെ യുക്തിവാദിയാക്കിയത്.

    ഉദ്ഭവമില്ലാത്ത ഒന്നിന് കാരണം ആവശ്യമില്ല’ എന്ന ന്യായം തത്വശാസ്ത്രത്തില് അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കാരണമില്ലാത്ത ഒന്നിന്റെ കാരണം അന്വേഷിക്കല് യുക്തിരഹിതമാണത്രെ.

    മനുഷ്യന്റെ ബുദ്ധിയുടെ പരിമിതി അംഗീകരിക്കലും പ്രധാനമാണ്. സ്വന്തം മൂക്കിന്റെ തുമ്പത്ത് ഒരു കറുത്ത പുള്ളിയുണ്ടെങ്കില് അത് കാണണമെങ്കില് ഏതൊരു ബുദ്ധിജീവിക്കും കണ്ണാടി നിര്ബന്ധമാണ്കണ്ണിന്റെ തൊട്ടുതാഴെയാണ് മൂക്കെങ്കിലും. സൃഷ്ടിക്കപ്പെട്ട ബുദ്ധിയില് സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ മനസ്സിലാകുന്നില്ല എന്നത് സ്വാഭാവികം മാത്രമാണ്. അതിനെ നിഷേധിക്കാന് ഇത് ന്യായമാകുന്നില്ല. സ്വന്തം ബുദ്ധി എങ്ങനെയുണ്ടായി എന്ന് മനസ്സിലാവാത്തതിന്റെ പേരില് ബുദ്ധിയെ നിഷേധിക്കുന്നതിനെ ബുദ്ധി ശൂന്യം എന്നുപറയാമെങ്കില് ദൈവം ഉണ്ടായതെങ്ങനെ എന്ന് മനസ്സിലാകാത്തതിന്റെ പേരില് ദൈവനിഷേധിയാകുന്നതും ബുദ്ധിശൂന്യമത്രെ. മാത്രമല്ലഎല്ലാ ചോദ്യങ്ങളും ഉത്തരം അര്ഹിക്കുന്നില്ല എന്നതും അംഗീകരിക്കപ്പെട്ട പൊതു തത്വമാണ്.

    അറ്റത്തിന്റെ അറ്റമേത്വൃത്തത്തിന്റെ തുടക്കമേത്തുടങ്ങിയ ചോദ്യങ്ങള് ഉദാഹരണങ്ങളാണ്.

    ഒന്നിനു ബാധകമായ ഒരു ചോദ്യം മറ്റൊന്നിന് ബാധകമാകണമെന്നില്ല എന്ന യാഥാര്ഥ്യം അംഗീകരിക്കലും ഈ ചര്ച്ചയില് പ്രധാനമാണ്.

    ഈ തത്വം കുട്ടികളെ പഠിപ്പിക്കാന് ക്ലാസിലെത്തിയ അധ്യാപകന് കസേരയിലേക്ക് ചൂണ്ടിക്കൊണ്ട് വിദ്യാര്ഥികളോട്: ‘ഈ കസേര ആരാണിവിടെ കൊണ്ടുവന്ന് വെച്ചത്‘പ്യൂണ്’ എന്ന് മറുപടി പറഞ്ഞ കുട്ടികളോട് ക്ലാസ് ലീഡറെ ചൂണ്ടിക്കൊണ്ട് വീണ്ടും: ‘നിങ്ങളുടെ ക്ലാസ് ലീഡറെ ആരാണിവിടെ കൊണ്ടുവന്ന് വെച്ചത്? ഇത് കേട്ട് ചിരിച്ച കുട്ടികളോട് അധ്യാപകന് ‘ബുദ്ധിയും ബോധവുമില്ലാത്ത കസേരക്ക് ബാധകമായ ചോദ്യം ബുദ്ധിയും ബോധവുമുള്ള നിങ്ങളുടെ ക്ലാസ് ലീഡര്ക്ക് ബാധകമല്ല’ എന്ന് വിശദീകരണം നല്കി. ഇതുപോലെ എങ്ങനെ ഉണ്ടായി എന്ന ചോദ്യം സൃഷ്ടികള്ക്ക് മാത്രം ബാധകമാണ്. സ്രഷ്ടാവിന് ബാധകമല്ല എന്നര്ഥം.

    സൃഷ്ടിക്കപ്പെട്ടതല്ലാത്തതുടക്കമില്ലാത്ത ഒന്നിനെ അംഗീകരിക്കാന് ദൈവവിശാസികളെന്നപോലെ ദൈവനിഷേധികളും നിര്ബന്ധിതരാണ്. കാരണം ശൂന്യതയില് നിന്ന് ഒന്നും ഉണ്ടാകുകയില്ല. പ്രപഞ്ചം എന്ന യാഥാര്ഥ്യം ഇവിടെയുണ്ട്. അതിനാല് തന്നെ സൃഷ്ടിക്കപ്പെട്ടതല്ലാത്ത പ്രസ്തുത ആദികാരണത്തിന് ബുദ്ധിയും യുക്തിയും ശക്തിയുമൊക്കെ ഉണ്ടായിരുന്നോ ഇല്ലേ എന്നകാര്യം മാത്രമേ ഇവിടെ ചര്ച്ച ചെയ്യേണ്ടതുള്ളൂ. വേദങ്ങളും പ്രവാചകന്മാരും പറഞ്ഞുതന്നത് സൃഷ്ടിക്കപ്പെട്ടതല്ലാത്തസൃഷ്ടികള്ക്ക് കാരണമായ ആദികാരണം ബുദ്ധിയും ബോധവും യുക്തിയും ശക്തിയും എല്ലാം ഉള്ള സര്വശക്തനും സര്വജ്ഞനുമായ ദൈവമാണ്. ഭൗതികവാദമനുരിച്ച് അതൊരു അചേതന അസ്തിത്വമായിരുന്നു. അങ്ങനെയായിരുന്നു എങ്കില് ജീവിച്ചിരിക്കുന്നതും കഴിഞ്ഞുപോയതുമായ കോടാനകോടി മനുഷ്യര് അവര്ക്കൊക്കെയും ബുദ്ധിയും യുക്തിയും ശക്തിയും ബോധവുണ്ടായിട്ടുണ്ട്. ബുദ്ധിശൂന്യതയില് നിന്ന് ബുദ്ധിയുണ്ടാകുന്നതെങ്ങനെബോധശൂന്യതയില് നിന്ന് ബോധമുണ്ടാകുന്നതെങ്ങനെയുക്തിശൂന്യതയില് നിന്ന് യുക്തിയുണ്ടാകുന്നതെങ്ങനെതുടങ്ങിയ ധാരാളം ചോദ്യങ്ങള്ക്ക് മറുപടി പറയാന് ഭൗതികവാദികള്ക്ക് ബാധ്യതയുണ്ട്. അത് പക്ഷെ അസാധ്യവുമാണ്. അതുകൊണ്ട് തന്നെ ആദികാരണം ബുദ്ധിയും ബോധവും യുക്തിയും ശക്തിയുമൊക്കെയുള്ള സര്വശക്തനും സര്വജ്ഞനുമായ ദൈവമാണെന്ന് പറയലത്രെ യുക്തി.


    ഇമാം അബൂഹനീഫയോട്  ക്തിവാദികള്: ‘ദൈവമുണ്ടായതെപ്പോള്?’
    മറുപടി: ‘ചരിത്രത്തിനും കാലങ്ങള്ക്കും മുമ്പവനുണ്ട്മൂന്നിന് മുമ്പ് എന്താണ്?’
    രണ്ട്
    രണ്ടിന് മുമ്പോ?’
    ഒന്ന്
    ഒന്നിന് മുമ്പോ?’
    ഒന്നുമില്ല. പൂജ്യം എന്നൊക്കെ പറയും
    കണക്കിലുള്ള ഒന്നിന്റെ പിന്നില് ഒന്നുമില്ലെങ്കില് പിന്നെ ഒരേ ഒരു യാഥാര്ഥ്യമായ ഏകനായ ദൈവത്തിന് പിന്നില് എന്തുണ്ടാവാനാണ്?’






    ദൈവ വിശ്വാസം ശാസ്ത്രത്തിന് എതിരാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.





    സ്രഷ്ടാവായ ദൈവം ഒരു യാഥാര്ഥ്യമാണെന്ന് വേദങ്ങളും മനുഷ്യയുക്തിയും പറയുന്നു. എന്നാല് ശാസ്ത്രം എന്ത് പറയുന്നു?

    ഭൗതിക ശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കാരണം അതിഭൗതിക കാര്യങ്ങള് ശാസ്ത്രത്തിന്റെ പരിധിയില് വരുന്ന വിഷയമല്ല. അതുകൊണ്ടാണ് മഹാന്മാരായ ശാസ്ത്രജ്ഞരില് ഐസക്‌ന്യൂട്ടന്, ആല്ബര്ട്ട് ഐന്സ്റ്റീന് പോലെയുള്ള ദൈവവിശ്വാസികളുമുണ്ടായത്.

    നോബല് സമ്മാന ജേതാവായ സര് പീറ്റര് മഡ്‌വര് The Limits of Science എന്ന പുസ്തകത്തില് പറയുന്നത് എന്തുകൊണ്ട് ട്രെയിന് പറക്കുന്നില്ല? എന്ന ചോദ്യം പോലെ അപ്രസക്തമാണ് എന്തുകൊണ്ട് ശാസ്ത്രം ദൈവത്തെപ്പറ്റി പറയുന്നില്ല? എന്ന ചോദ്യവും എന്നാണ്. ട്രെയിന് നിര്മ്മിച്ചിരിക്കുന്നത് റെയില്പാളത്തിലൂടെ ഓടാവുന്ന ഘടനയിലാണ്. അതിനാല് അതൊരിക്കലും പറക്കില്ല. ഭൗതികശാസ്ത്രം ഭൗതിക കാര്യങ്ങള് പഠിക്കാനുള്ള വിജ്ഞാന ശാഖയാണ്. അതിനാല് അതിഭൗതിക കാര്യങ്ങള് ശാസ്ത്രം പറയില്ല. ശാസ്ത്രം ഒരുകാര്യത്തെ പറ്റി പറയില്ല എന്നതിനര്ഥം അതില്ല എന്നല്ല.

    രണ്ട് സഹോദരിമാര് കരയുന്നു. രണ്ടുപേരുടെയും കണ്ണില് നിന്ന് കണ്ണീരൊഴുകുന്നു. ഒരാള് കരയുന്നത് വര്ഷങ്ങള് മുമ്പ് പോയ മകനെ തിരിച്ച് കിട്ടിയ സന്തോഷത്താലാണ്. മറ്റൊരാള് കരയുന്നത് മകന് മരിച്ചതിന്റെ ദുഃഖത്തിലാണ്. ഇത് സംബന്ധമായി ശാസ്ത്രം ഒരു പഠനം നടത്തിയാല് കണ്ണീര് വരാന് കാരണമായ സന്തോഷവും ദുഃഖവും അതിന്റെ ഘടനയും തോതും പഠനറിപ്പോര്ട്ടിലുണ്ടാവില്ല. അതിനര്ഥം സന്തോഷവും ദുഃഖവും ഇല്ല എന്നല്ലല്ലൊ.

    ദൈവാസ്തിക്യത്തെ സംബന്ധിച്ച് ഒന്നും പറയില്ലെങ്കിലും ദൈവാസ്തക്യത്തിലേക്ക് കൂടുതല് വെളിച്ചം വീശുന്നതാണത്രെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ കയോസ് തിയറി

    കയോസ് എന്നാല് പ്രത്യക്ഷത്തില് കുഴഞ്ഞുമറിഞ്ഞതും ക്രമരഹിതമായും ഇരിക്കുന്ന അവസ്ഥ എന്നാണ്. പ്രപഞ്ചത്തെ പ്രത്യക്ഷത്തില് ഇങ്ങനെ തോന്നാമെങ്കിലും ഉള്ളിന്റെയുള്ളില് വ്യാപകമായ ക്രമപ്പെടുത്തലുകള് ഉണ്ടത്രെ.

    എന്തുകൊണ്ടാണ് മനുഷ്യന് മുപ്പതിനായിരം അടി ഉയരാത്തത്? എന്തുകൊണ്ടാണ് പനമ്പട്ട ഒരു തരത്തിലും വാഴക്കൈ മറ്റൊരു തരത്തിലുമായത്? ജനുസ് അങ്ങനെയൊക്കെയായിപ്പോയതിനാല് എന്നാണ് ലളിതമായ മറുപടി. എന്നാല് ജനുസ് അങ്ങിനെയായത് എന്തുകൊണ്ട്? എന്ന് ചോദിച്ചാലൊ അറിഞ്ഞുകൂടാ എന്ന് നാം പറയും. പക്ഷെ ഇനി പറയാം അറിയുമെന്ന്. കയോസ് തിയറി ഇതിന് അറിവ് നല്കിയിരിക്കുന്നു. പ്രത്യക്ഷത്തില് അകാരണമെന്നൊ ദുരൂഹമെന്നൊ തോന്നുന്നതിനെല്ലാം അടിയില് കൂടുതല് വ്യാപകമായ തലങ്ങളില് ക്രമമുണ്ട്.

    പല്ലുകളില്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ വായില് മുളച്ചുവരുന്ന പല്ലുകള് ഒരു നിശ്ചിതയളവില് വളര്ന്നാല് പിന്നീട് വളരുന്നില്ല. വിരലുകളിലെ നഖങ്ങള് വളരുംപോലെ വിരലുകള് വളര്ന്നു കൊണ്ടിരുന്നാലൊ? അമീബ പെരുകുംപോലെ ആന പെരുകാത്തതിന്റെ പിന്നിലും മത്തി പെരുകുംപോലെ തിമിംഗലം പെരുകാത്തതിന്റെ പിന്നിലും ഒരു കുടുംബാസൂത്രണമുണ്ട്. കൊതുകിന്റെ ചിറകുകളില് മുതല് ജീവജാലങ്ങളുടെ പ്രജനനപ്രക്രിയയിലടക്കം പ്രപഞ്ചസംവിധാനങ്ങളിലാകയും സന്തുലിതപ്പെടുത്തലുകളും ക്രമീകരണങ്ങളും പ്രകടമാണ്.

    നിയമങ്ങളുണ്ടാക്കാന് കഴിയാത്ത പ്രകൃതിയില് ധാരാളം നിയമങ്ങളുണ്ട്. നിയമങ്ങളുണ്ടെങ്കില് നിയമ നിര്മ്മാതാവുമുണ്ടെന്നുറപ്പ്. ഖുര്ആന് പറയുന്നു അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്ത്തിക്കുക. അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്. ക്രമീകരിച്ച് നേര്വഴി കാണിച്ചവന്. (87: 1-3)

    ചുരുക്കത്തില് ദൈവം സ്രഷ്ടാവ് മാത്രമല്ല. സൃഷ്ടികളുടെ സ്ഥിതി ഭദ്രമാക്കും വിധം എല്ലാത്തിനേയും ക്രമീകരിച്ചവന് കൂടിയാണ്.

    പിന്കുറി:
    ആല്ബര്ട്ട് ഐന്സ്റ്റീന് ദൈവത്തില് വിശ്വസിച്ചിരുന്നു. ഊര്ജതന്ത്രത്തിലും ഗോളശാസ്ത്രത്തിലുമുള്ള ഗവേഷണഫലങ്ങളുമായി ദൈവവിശ്വാസം ഏറ്റുമുട്ടുന്നതായി അദ്ദേഹത്തിനൊരിക്കലും തോന്നിയില്ല. അദ്ദേഹം പറഞ്ഞു ഏതു മതത്തിന്റെയും അടിസ്ഥാനം ജ്ഞാനം മാത്രമല്ല, ചിലകാര്യങ്ങള് ദൃഷ്ടിക്ക് അപ്രാപ്യമാണെങ്കിലും അവയുണ്ടെന്ന വിശ്വാസം കൂടിയാണ്. ഉണ്ടെന്നു മാത്രമല്ല, അവ ഏറെ കണിശതയോടും സൗന്ദര്യത്തോടും കൂടി പരിപാലിക്കപ്പെടുന്നുവെന്നും നമ്മുടെ ദുര്ബല ഇന്ദ്രിയങ്ങള്ക്ക് അവയുടെ ഏറ്റവും ലളിതമായ രൂപമല്ലാതെ കാണാന് കഴിയില്ലെന്ന് കൂടി വിശ്വസിക്കണം. അതുകൊണ്ട് തന്നെ ഞാന് തികഞ്ഞ മതവിശ്വാസിയാണ്. ഈ പ്രപഞ്ചമെന്ന അസാധാരണ സംവിധാത്തിനു പിന്നിലുള്ള മഹാശക്തിയെയും അംഗീകരിക്കാന് എന്റെ മനസ്സ് പാകമാണ് (നവോത്ഥാന ചിന്തകള്, പേജ് 23,24, അലി ഇസ്സത്ത് ബഗോവിച്ച്).




    ആരാണ് ദൈവം? ശരിയായ ദൈവത്തെ എങ്ങനെ തിരിച്ചറിയാം?


    ✍🏻ഇസ്ലാമും യുക്തിവാദവും.




    ദൈവം ആരാണ്? സൃഷ്ടികള്ക്ക് കാരണമായ സ്രഷ്ടാവായ ശക്തിയത്രെ ദൈവം. ദൈവികം എന്ന് പൊതുവില് വിശ്വസിച്ചുപോരുന്ന വേദങ്ങള് അതിങ്ങനെ സാക്ഷ്യപ്പെടുത്തുന്നു:

    സൃഷ്ടിക്ക് മുമ്പ് ഹിരണ്യഗര്ഭനായ ഈശ്വരന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമി മുതല് പ്രകാശ ലോകം വരെയുള്ള എല്ലാം അവന് സൃഷ്ടിച്ചു. സുഖസ്വരൂപനായ അവനെ ഞങ്ങള് ഉപാസിക്കുന്നു. അവനെ മാത്രമേ ഞങ്ങള് ഉപാസിക്കുന്നുള്ളൂ' (ഋഗ്വേദം മണ്ഡലം 10, സൂക്തം 121 ഋക്ക് 1). 

    ആകാശത്തെ സൃഷ്ടിച്ച യഹോവ അരുളിചെയ്യുന്നു. അവന് തന്നെ ദൈവം, അവന് ഭൂമിയെ നിര്മിച്ചുണ്ടാക്കി. അതിനെ ഉറപ്പിച്ചു. വൃഥാ അല്ല അതിനെ നിര്മിച്ചത്. പാര്പ്പിന്നത്രെ അത് നിര്മിച്ചത്. (ബൈബിള്, യശയ്യാവ് പുസ്തകം 45:18)

    സത്യസമേതം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാകുന്നു അവന് (അല്ലാഹു) (ഖുര്ആന് 6:73).

    ഋഗ്വേദത്തില് പറയുന്ന ഹിരണ്യഗര്ഭനായ ഈശ്വരനും ബൈബിളില് പറയുന്ന യഹോവയാം ദൈവവും ഖുര്ആനില് പറയുന്ന അല്ലാഹുവും വേറെ വേറെ ദൈവങ്ങളല്ല. ഒരേ ദൈവത്തെ സംബന്ധിച്ച് വിവിധ ഭാഷകളില് പറഞ്ഞതാണെന്ന് ചുരുക്കം സൃഷ്ടികള്ക്ക് ഒരു സൃഷ്ടാവേ ഉണ്ടാവൂ എന്നതിനാല് അവന് ഏകനാണെന്നതും വ്യക്തം.

    അപ്പോള് പിന്നെ ചില മതങ്ങള്‍ പരിചയപ്പെടുത്തുന്ന 'മറ്റു' ദൈവങ്ങളോ?! അവ മനുഷ്യന്റെ സൃഷ്ടികളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവവും മനുഷ്യന് സൃഷ്ടിക്കുന്ന ദൈവസങ്കല്പ്പങ്ങളുമുണ്ട്. മനുഷ്യനെയടക്കം സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. മനുഷ്യന് സൃഷ്ടിച്ച ദൈവങ്ങള്ക്ക് പക്ഷേ ആരാധകരും വരുമാനവുമില്ലെങ്കില് നിലനില്പ്പില്ല. ഒരു സുനാമിയോ ഭൂകമ്പമോ എങ്ങനെ മനുഷ്യനെ നശിപ്പിക്കുന്നവോ അപ്രകാരം ദൈവങ്ങളെയും നശിപ്പിക്കുന്നു. അതുകൊണ്ടത്രെ പുരാവസ്തു ഗവേഷകര് നശിച്ചുപോയ ജനസമൂഹങ്ങളുടെ അവശിഷ്ടങ്ങളില് നിന്ന് അവരുടെ ദൈവാവശിഷ്ടങ്ങളും കണ്ടെടുക്കുന്നത്.

    അവയുടെ നിസ്സഹായാവസ്ഥയെ സംബന്ധിച്ച് വിശുദ്ധ ഖുര്ആന് പറയുന്നു: അല്ലയോ ജനങ്ങളേ, ഒരുദാഹരണം അവതരിപ്പിക്കുന്നു. സശ്രദ്ധം ശ്രദ്ധിക്കുവിന്. അല്ലാഹുവിനെക്കൂടാതെ നിങ്ങള് വിളിച്ചുപ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ. അവര് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന് അവരെല്ലാം ഒന്നായി ചേര്ന്നാലും എന്നല്ല, ഈച്ച അവരില് നിന്ന് വല്ലതും തട്ടിയെടുക്കുന്നുണ്ടെങ്കില് അതിങ്കല് നിന്ന് അത് രക്ഷിച്ചെടുക്കാനും അവര്ക്ക് സാധിക്കുകയില്ല. സഹായം തേടുന്നവര് ബലഹീനര്. ആരില് നിന്ന് തേടുന്നുവോ അവരും ബലഹീനര്. ഈ ജനം ദൈവത്തിന്റെ സ്ഥാനം തന്നെ മനസ്സിലാക്കിയിട്ടില്ല, അത് മനസ്സിലാക്കേണ്ടവിധം. സത്യത്തില് ശക്തനും അജയ്യനുമായവന് അല്ലാഹു മാത്രമാകുന്നു' (ഖുര്ആന് 22:73-74).

    ഖുര്ആന് വീണ്ടും പറയുന്നു: സകല വസ്തുക്കളെയും അവന് സൃഷ്ടിക്കുകയും അവയ്ക്ക് കൃത്യമായ പരിണാമം നിശ്ചയിക്കുകയും ചെയ്തു. ജനങ്ങള് അവനെ വിട്ട് ഇതര ദൈവങ്ങളെ വരിച്ചു. അവയാകട്ടെ യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവതന്നെ സൃഷ്ടിക്കപ്പെടുന്നവയാകുന്നു. തങ്ങള്ക്കുതന്നെ ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവക്കില്ല. മരണമേകാനോ ജീവിതമേകാനോ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നിനും കഴിവില്ല' (ഖുര്ആന് 25:2,3)

    ചുരുക്കത്തില് സൃഷ്ടിക്കപ്പെട്ടതും, സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും കഴിയാത്തതൊന്നും ദൈവമല്ല. സ്രഷ്ടാവും, സൃഷ്ടി-സ്ഥിതി-സംഹാരത്തിന്റെ ഉടമസ്ഥനുമായവനാരോ അവന് മാത്രമാണ് ദൈവം എന്ന കാര്യമാണ് ഖുര്ആന് വ്യക്തമാക്കുന്നത്.

    സൃഷ്ടി-സ്ഥിതി-സംഹാരത്തിന്റെ ഉടമസ്ഥനായ യഥാര്ത്ഥ ദൈവത്തിന് അറബിയില് 'അല്ലാഹു' എന്ന് പറയുന്നു. യഥാര്ത്ഥ ദൈവം എന്നര്ത്ഥം വരുന്ന അല്-ഇലാഹ് എന്നതില് നിന്നത്രെ അല്ലാഹു എന്ന നാമം വന്നത്. അതിനു സമാനമായ പദം ഇംഗ്ലീഷില് 'THE GOD' എന്നാണ്. GOD എന്ന പദത്തിലെ മൂന്ന് അക്ഷരങ്ങളും യഥാക്രമം സൃഷ്ടി-സ്ഥിതി-സംഹാരത്തെയാണ് (Generator, Organizer, Destroyer) കുറിക്കുന്നത്.




    ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന് വല്ല തെളിവുകളും ഉണ്ടോ?


    ✍🏻ഇസ്ലാമും യുക്തിവാദവും.




    വേദങ്ങള് സാക്ഷ്യപ്പെടുത്തുന്ന സ്രഷ്ടാവായ ദൈവം ഒരു യാഥാര്ഥ്യമോ? അതറിയാന് എന്തുണ്ട് വഴി? മറ്റു സൃഷ്ടികളില് നിന്ന് വ്യത്യസ്തമായി മനുഷ്യനുള്ള സവിശേഷമായൊരു കഴിവാണത്രെ യുക്തി. സ്രഷ്ടാവിനെ അറിയാന് സൃഷ്ടികളെ നോക്കി യുക്തിപരമായി ചിന്തിക്കാനാണ് വിശുദ്ധ ഖുര്ആന് പറയുന്നത്. ദൈവത്തെ അറിയാന് യുക്തി ഉപയോഗിക്കണം എന്ന് പറഞ്ഞാല് ദൈവ നിഷേധികളായ യുക്തിവാദികള് യുക്തി ഉപയോഗിക്കുന്നില്ല എന്നു വരില്ലേ? എന്താണ് യുക്തി എന്നതിന്റെ മറുപടിയാണതിനുത്തരം പറയേണ്ടത്. കണ്ട ഒന്നില് നിന്ന് കാണാത്ത ഒന്നിനെ അനുമാനിക്കാനുള്ള കഴിവാണത്രെ യുക്തി. കാര്യത്തില് നിന്ന് കാരണം കണ്ടെത്താനുള്ള കഴിവ്. പുക കണ്ടാല് എവിടെയോ തീ ഉണ്ട് എന്ന് മനസ്സിലാക്കല്.

    ഒരു മേശ കാണാന് ഈച്ചക്കും പൂച്ചക്കും കോഴിക്കും കഴുതക്കും കഴിയും. എന്നാല് മേശയുടെ പിന്നിലെ ആശാരിയുടെ കരവിരുതിനെ കണാന് അവക്ക് കഴിയില്ല. മേശയാകുന്ന കാര്യത്തില് നിന്ന് ആശാരിയാകുന്ന കാരണത്തെ കാണാന് മനുഷ്യന് കഴിയും. ഇതാണത്രെ യുക്തി.

    ചുരുക്കത്തില്, കവിത വായിച്ച് കവിയെ അറിയാമെങ്കില് ശില്പം കണ്ടുകൊണ്ട് ശില്പിയെ അറിയുമെങ്കില് സൃഷ്ടികളെ കണ്ടുകൊണ്ട് സ്രഷ്ടാവിനെയുമറിയാം. If there is a design, there must be a designer (സൃഷ്ടിയുണ്ടെങ്കില് സ്രഷ്ടാവുമുണ്ട്) എന്ന പൊതുതത്വം ഇതിനാണ് അടിവരയിടുന്നത്. ഈ ലളിതമായ യുക്തിയെ യുക്തിവാദികള് ഉപയോഗിക്കുന്നില്ലെന്ന് വ്യക്തം. മേശക്കുള്ളില് ആശാരിയെ തിരയുന്നത് യുക്തിയല്ല; യുക്തിവിരുദ്ധമാണ്. വിശുദ്ധ ഖുര്ആന് പറയുന്നു: ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള് മാറിമാറി വരുന്നതിലും ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് എന്നുപറഞ്ഞാല് ഈ പ്രപഞ്ച സംവിധാനത്തിന്റെ വ്യവസ്ഥാപിതത്വത്തിന്റെ പിന്നില് വ്യക്തമായ ആസൂത്രണങ്ങളുണ്ട് എന്നാണ്.

    ബുദ്ധി ശൂന്യതയില് നിന്ന് ആസൂത്രണങ്ങളോ യുക്തി ശൂന്യതയില് നിന്ന് വ്യവസ്ഥാപിത തത്വമോ ഉണ്ടാവുകയില്ല. പ്രപഞ്ചം പക്ഷേ യുക്തി പൂര്ണമായ ആസൂത്രണങ്ങള്ക്ക് വിധേയമാണ്. അതിനര്ത്ഥം ഈ പ്രപഞ്ചം അനാഥമല്ല; ഇതിന്റെ പിന്നിലൊരു ശക്തിയുടെ യുക്തിപരമായ ഇടപെടലുണ്ട് എന്നാണ്. ഇങ്ങനെ ആകാശഭൂമികളെ സംബന്ധിച്ച് മാത്രമല്ല, മറ്റ് ചരാചരങ്ങളെ സംബന്ധിച്ചും ചിന്തിക്കാനാവശ്യപ്പെടുന്ന ധാരാളം ഖുര്ആന് വാക്യങ്ങളുണ്ട്.

    മറ്റൊരു ഭാഗത്ത് ഖുര്ആന് പറയുന്നു: നിങ്ങള് ചിന്തിക്കുന്നില്ലേ; നിങ്ങളില് തന്നെയുണ്ട് ദൃഷ്ടാന്തങ്ങള്. ഇവിടെ സ്വന്തത്തിലേക്ക് നോക്കി തന്റെ ദൈവത്തെ കണ്ടെത്താനാണ് ഖുര്ആന് പറയുന്നത്.

    മാതാവിന്റെ ഗര്ഭാശയമാകുന്ന ഒരു ഇരുട്ടറയില് നിന്നാണല്ലോ മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നത്. വെളിച്ചം കടക്കാത്ത പ്രസ്തുത ഇരുട്ടറയില് വളരുമ്പോഴാണ് വെളിച്ചത്തില് കാണാനുപകരിക്കുന്ന കണ്ണുകളുണ്ടാവുന്നത്. ഇന്നല്ലെങ്കില് നാളെ പുറത്തുപോകേണ്ടിവരുമെന്നും പുറത്തുപോയാല് കാണാന് കണ്ണുകള് വേണ്ടിവരുമെന്നും ഗര്ഭസ്ഥ ശിശുവിനറിയില്ല. മാതാപിതാക്കള് കുട്ടിക്ക് കാണാന് കണ്ണുകള് ഫിറ്റ് ചെയ്യാന് ഇടപെടുന്നില്ല. പക്ഷേ ജനിച്ചുവീഴുമ്പോള് കാണാന് വേണ്ടി മുഖത്ത് രണ്ട് കണ്ണുകളുണ്ട്. കണ്ണുകളുണ്ടാവുന്നത് യാദൃശ്ചികമാണെന്ന് പറയാനാവില്ല. കാരണം യാദൃശ്ചികതയില് ഉദ്ദേശ്യമില്ല; കണ്ണുകളുണ്ടാവുന്നത് കാണാന് വേണ്ടി എന്ന ഉദ്ദേശ്യത്തോടെയാണ്. അതിനര്ത്ഥം കണ്ണുകളുണ്ടായതിന്റെ പിന്നില് ഉദ്ദേശ്യപൂര്വ്വമുള്ള ഇടപെടലുണ്ട് എന്നാണ്. ഇത് സംബന്ധമായി ഒരു ഉപനിഷത്ത് വാക്യം ഇങ്ങനെയാണ്: കണ്ണിനു കാഴ്ച നല്കിയതും എന്നാല് കണ്ണുകൊണ്ട് കാണാന് കഴിയാത്തതുമായ ശക്തിയേതോ അത് ബ്രഹ്മ(ദൈവം)മെന്ന് നീ അറിയുക. എന്നാല്, നീ ബ്രഹ്മമെന്ന് വിചാരിച്ച് ഉപാസന ചെയ്യുന്നതൊന്നും ബ്രഹ്മമല്ല (കേനോപനിഷത്ത് 1:7)

    കണ്ണിന് കാഴ്ച നല്കിയതും എന്നാല് കണ്ണുകൊണ്ട് കാണാന് കഴിയാത്തതുമായ ശക്തിയാണ് ദൈവം എന്നതിന്റെ മറ്റൊരര്ത്ഥം ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയുമടക്കം എല്ലാ മനുഷ്യരുടെയും ദൈവം ഒന്നാണ് എന്നുകൂടിയാണ്.


    മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവില് വിശ്വസിക്കാന് മനുഷ്യന് അവന്റെ യുക്തി ഉപയോഗപ്പെടുത്തണം. മനുഷ്യന് സൃഷ്ടിച്ച ദൈവങ്ങളില് വിശ്വസിക്കാന് യുക്തി ഉപയോഗിക്കാന് പാടില്ല. സത്യവിശ്വാസവും അന്ധവിശ്വാസവും വേര്തിരിയുന്നത് ഇവിടെയാണ്.




    ഇസ്ലാമിക വിശ്വാസം അടിച്ചേൽപ്പിക്കപ്പെടുന്നതാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.


    ഇസ്‌ലാമിനെ കുറിച്ച് പലര്ക്കുമുള്ള തെറ്റിധാരണകളില് ഒന്നാണ് വിശ്വാസ സ്വാതന്ത്ര്യത്തെ അത് ഹനിക്കുന്നു എന്നുള്ളത്. ഒരു ഇസ്‌ലാമിക രാഷ്ട്രത്തില് മറ്റു ദര്ശനങ്ങളെയും മതങ്ങളെയും വെച്ചുപൊറുപ്പിക്കില്ലെന്നാണ് അവര് മനസ്സിലാക്കുന്നത്. എന്നാല് യാഥാര്ത്ഥ്യം മറിച്ചാണ്. ഇസ്‌ലാം ആരെയും അത് സ്വീകരിക്കാന് നിര്ബന്ധിക്കുന്നില്ല. മറ്റു ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ അതെല്ലാം വലിച്ചെറിയിപ്പിച്ച് ഇസ്‌ലാം സ്വീകരിക്കാന് നിര്ബന്ധിക്കണമെന്ന് ആവശ്യപ്പെടുന്ന കല്പന ഖുര്ആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണാനാവില്ല.
    മതത്തില് ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള് വ്യക്തമായും വേര്തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു (അല്-ബഖറ : 256) എന്നാണ് വിശുദ്ധ ഖുര്ആന് കല്പിക്കുന്നത് എന്നും കാണാം. ഒരാളുടെ മേലും ഇസ്‌ലാം അടിച്ചേല്പ്പിക്കരുതെന്നതിന്റെ വ്യക്തമായ തെളിവാണിത്.
    യാഥാര്ത്ഥ്യം ഇതായിരിക്കെ ഇസ്‌ലാം വ്യാപിച്ചത് വാളുകൊണ്ടാണെന്ന ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രചാരണത്തിലെത്ര കാമ്പുണ്ട്? മുസ്‌ലിംകള് വേദക്കാരെയും മുശ്‌രികുകളെയും ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് നിര്ബന്ധിച്ചിട്ടില്ല. അവരോട് സംഭാഷണം നടത്താനും ചര്ച്ച ചെയ്യാനുമാണ് വിശുദ്ധ ഖുര്ആന് കല്പിക്കുന്നത്.
    ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള് വേദക്കാരുമായി സംവാദത്തിലേര്പ്പെടരുത് (അല്-അന്കബൂത് : 46).

    നിര്ബന്ധിച്ച് സ്വീകരിപ്പിക്കേണ്ട ഒന്നാണ് ഇസ്‌ലാമെങ്കില് സംവാദത്തിനും ചര്ച്ചക്കും എന്ത് പ്രസക്തിയാണുള്ളത്?

    ഇസ്‌ലാമിക പ്രബോധനത്തില് മുന്ഗാമികളായ ഇമാമുമാര് കാണിച്ചു തന്നിട്ടുള്ള മാതൃകയും ചര്ച്ചയുടെയും സംവാദത്തിന്റെയും രീതിയാണ്. വേദക്കാരോടും ബഹുദൈവ വിശ്വാസികളോടും അവര് ഇതിന് വേണ്ടി സംഭാഷണങ്ങള് നടത്തി. ഇസ്‌ലാമിക ആദര്ശത്തെയും ഇസ്‌ലാമിന്റെ തത്വങ്ങളെയും ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന രൂപത്തില് അവര്ക്ക് മുന്നില് വിശദീകരിച്ചു കൊടുക്കുകയാണ് ചെയ്തതെന്ന് നമുക്ക് ചരിത്രം വായിച്ചാല് ബോധ്യപ്പെടുന്നതാണ്. വിശാലമായ മനുഷ്യാവകാശ തത്വങ്ങള് ലോകത്തിന് സമര്പ്പിച്ച ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന കേവലം പ്രചരണം മാത്രമാണ് ഇസ്‌ലാം വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നുള്ളത്. വിശുദ്ധ ഖുര്ആനും പ്രവാചക ചര്യയും ഇസ്‌ലാമിക ചരിത്രവും സൂക്ഷമായ വായനക്ക് വിധേയമാക്കിയാല് ബോധ്യപ്പെടുന്ന കാര്യമാണത്.