ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • പഴയ നിയമവും പുതിയ നിയമവും

    ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം  എന്നും പുതിയ നിയമം എന്നും അത് പോലെ ആണ് മുജാഹിദ് മതത്തിലെ വിശ്വാസവും പണ്ട് പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ്  മുജാഹിദുകൾ നമുക്ക് അത് ഒന്ന് വായിച്ച് നോക്കാം...

    തൗഹീദുംശിർക്കിലുമുളള വിശ്വാസം      പഴയ നിയമം ..

    മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല (അമാനി പരിഭാഷ )
     
    പുതിയ നിയമം..
    മക്ക മുശ്രികുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് (അൽമനാർ 2007)

    പഴയ നിയമം.. 
    ജിന്ന് മലക്ക് എന്നിവരോട് സഹായംതേടൽ ബഹുദൈവ ആരാധനയാകുന്നു.

    പുതിയ നിയമം..
    വിജനമായ മരുഭൂമിയിൽ നിന്ന്  ആരെങ്കിലും(ജിന്ന് .മലക്ക്.മനുഷ്യൻ.) സഹായിക്കും എന്ന്  കരുതി അല്ലാഹുവിന്റെ പടപ്പുകളേ സഹായിക്കണേ എന്ന് തേടിയാൽ ശിർക്കവുകയില്ല
    (ഇസ്ലാഹ്.2007 ഏപ്രിൽ .പേജ് 42) 

    അല്ലാഹുവിലുള്ള വിശ്വാസം
    പഴയ നിയമം..

    അല്ലാഹുവിന്ന് വലതും ഇടതും കയ്യുണ്ട് (അതൗഹീദ് 124)

    പുതിയ നിയമം ..
    അല്ലഹുവിന്ന് ഇടത് കയ്യില്ല രണ്ടും വലതാകുന്നു ( അഹല്  സുന്നത് വൽ ജമാഹ 25)

    പഴയ നിയമം

    അല്ലാഹുവിന്ന് അവയവം , ഭാഗം , സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്നവൻ കാ
    ഫിറായ മുബ്തദിഹ് ആകുന്നു (അൽമനാർ 1925)

    പുതിയ നിയമം
    അല്ലഹുവിന്ന് കണ്ണ് മുഖം കണങ്കാൽ എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം (അൽമനാർ 2004 ഡിസംബർ )

    മഹത്വുക്കളോടുളള വിശ്വാസം
    പഴയ നിയമം.
    നബി (സ )യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ  ഇസ്ലാഹ് 1997.ജൂണ്‍ 5)

    പുതിയ നിയമം 
    നബി (സ) പ്രവർത്തനം നമുക്ക് തെളിവാണ് (ഉമർ മൗലവി സൽസബീൽ 1999 മെയ്‌ )

    പഴയ നിയമം .

    മുഹ്യദ്ധീൻ ഷെയ്ഖ്‌ ശങ്കരാചാര്യരുടെ തത്വം സ്വീകരിച്ച വ്യക്തിയാണ് (അൽമനാർ 1980 ജൂലായ്‌ 20)

    പുതിയ നിയമം

    മുഹ്യദ്ധീൻ ഷെയ്ഖ്‌ യഥാർത്ത തൗഹീദ് പ്രബോധകനയിരുന്നു (ഇസ്ലാമിന്റെ ജീവന പേജ് 32)

    ഉറുക്കുംമന്ത്രവും
    പഴയ നിയമം

    ഉറുക്ക് അനുവദിനീയമാണ്  (കെ എം മൗലവി ഫത്‌വകൾ 16)

    പുതിയ നിയമം

    ഉറുക്ക് ശിർക്കാണ്‌ (ഇസ്ലാഹീ പ്രസ്ഥാനം 161)

    ഖുത്‌ബയും ജുമുഅയും
    പഴയ നിയമം

    ഖുത്ബയുടെ ഫർള് അറബിയിൽ ആയിരിക്കണം (കിതാബു അവ്വലുഫിൽ അമലിയ്യാത് ഒന്നാം പതിപ് 1923.പേജ് 38)

    പുതിയ നിയമം

    മലയാളത്തിൽ ഖുത്ബ അനുവദനീയം (ജുമുഅ ഖുത്ബ മദ്ഹബുകളിൽ 84)

    ഖുത്ബയുടെ ഫർലുകൾ 5ആാകുന്നു (കിത്താബു അവ്വലുഫീ അമലിയ്യാത് 1933.പേജ് 37,38)

    ഖുത്ബയുടെ ഫർളുകൾ രണ്ടായി ചുരുക്കി (കർമ്മ ശാസ്ത്രം 3 ക്ലാസ് പേജ് 39) 

    ഇതാണ് മുജാഹിദ് മതം വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടർ ഇസ്ലാമിനെ തകർക്കാൻ ഒരുംബിട്ടിറങ്ങിയിരിക്കുകയാണ് .ഈ കൂട്ടത്തിൽ പെട്ടുപോയ ആളുകൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം

    "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്" [ഖുർആൻ..!!]


    റജബ് - തയ്യാറെടുപ്പിൻറെ മാസം


          

       റജബ്. ഹിജ്‌റ വര്‍ഷത്തിലെ ഏഴാം മാസം. ആദരണീയമായ മാസം എന്നാണര്‍ഥം. ജാഹിലിയ്യത്തില്‍ പോലും ഈ മാസത്തെ പവിത്രമായി അറബികള് കണ്ടിരുന്നു. റജബില്‍ യുദ്ധം നിഷിദ്ധമാണ്. അല്ലാമാ സയ്യിദ് ബക് രി (റ)എഴുതുന്നു: ആദരിക്കല്‍ എന്നര്‍ഥം കാണിക്കുന്ന തര്‍ജീബില്‍ നിന്നെടുത്തതാണ് റജബ്. അറബികള്‍ മറ്റു മാസങ്ങളേക്കാള്‍ റജബിനെ ആദരിച്ചിരുന്നു.ദൈലമി(റഃയും മറ്റും അനസ്(റ)യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം വായിക്കാം: നബി(സ) പറയുന്നു- റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെ മാസമാണ്. റമളാന്‍ എന്റെസമുദായത്തിന്റെ മാസമാണ്. (അല്‍മഖാസിദുല്‍ഹസന 1-121)

        മഹത്വങ്ങളേറിയ റജബ് മാസം റമദാനിലേക്കുള്ള കവാടമായാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് റജബ് മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരു ഹദീസകളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പുരാതനകാലം മുതല്‍ക്കെ മുസ്‌ലിം ലോകം റജബ് മാസത്തിന് അത് അര്‍ഹിക്കും വിധം ആദരവ് നല്‍കിയിട്ടുണ്ട്.

           ജീലാനി (റ) പറയുന്നു: ഒരു വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമദാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമദാന്‍ മാസം. തൗബ ചെയ്യാനും പാപമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. ശഅ്ബാന് സ്‌നേഹാദരവുകള്‍ക്കും റമദാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കാനുമാണ്.     

      ഇസ്ലാമിലെ വളരെ മര്‍മ്മ പ്രധാനമായ കര്‍മ്മമാണല്ലോ അഞ്ചു നേരത്തെ നിസ്‌ക്കാരം. ഇത് നിര്‍ബന്ധമാക്കിയതും ഈ മാസത്തിലാണ് എന്ന പവിത്രമായ ശ്രേഷ്ഠതയും ഇതിനുണ്ട്. ഇതിന് നിമിത്തമായ തിരുനബിയുടെ ആകാശാരോഹണ യാത്രയും റബ്ബിനോടുള്ള സംഭാഷണവും അങ്ങനെ പല അത്ഭുത സംഭവങ്ങളും റജബ് മാസത്തിലാണ്. അത് കൊണ്ട് തന്നെ നിസ്‌ക്കാരത്തിന്റെ വാര്‍ഷികമായിട്ടാണ് ഓരോ റജബും നമ്മിലേക്ക് ആഗതമാവുന്നത്. ബുറാഖ് എന്ന പ്രത്യേക വാഹനത്തിലായിരുന്നു ജിബ്രീരീലു(അ) മൊത്ത് പ്രവാചകന്റെ ആകാശാരോഹണ യാത്ര. പല സ്ഥലങ്ങളും കണ്ടു. നബിമാരുമായി ഒത്തുകൂടി അവര്‍ക്ക് ഇമാമായി നിസ്‌ക്കരിച്ചു. സിദ്‌റത്തുല്‍ മുന്‍ത്വഹയടക്കം പല സംഭവങ്ങളും ദര്‍ശിച്ചു. അല്ലാഹുവിന്റെ സമീപത്ത് എത്തി നിസ്‌ക്കാരം സമ്മാനമായി ലഭിച്ചു. അത് കൊണ്ട് തന്നെ വിശ്വാസിയുടെ മിഅ്‌റാജാണ് നിസ്‌ക്കാരം. 

    മിഅറാജ് ദിനത്തിലെ നോമ്പ്
         
       റജബുമാസം 27ന് (മിഅ്‌റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. 

         മിഅ്‌റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്യാഉലൂമുദ്ദീനിൽ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് 27ന് നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

       റമളാന്‍ കഴിച്ചാല്‍ നോമ്പെടുക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ മാസം യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്. അവയില്‍ വെച്ചേറ്റവും ശ്രേഷ്ടമായത് മുഹര്‍റവും പിന്നെറജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅദുമാണ്. പിന്നെ ശഅ്ബാനുമാണ്.(ഫത്ഹുല്‍മുഈന്‍- 2-307)

           എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മിഅ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, (ബാജൂരി:1/544, ഇആനത്:2/264, ഇഹ്യാഉലൂമിദ്ദീൻ : 1/328 )

          സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്‌നുഹജര്‍ (റ) തന്റെ ഫതാവല്‍ കുബ്‌റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്‌റ 2/54)




    ആലപ്പുഴ സംവാദത്തിന് ശേഷം...

    മുജാഹിദുകള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്...

    ആലപ്പുഴ സംവാദത്തില്‍ സുന്നികള്‍ തെളിവുകളുദ്ധരിച്ച് സംസാരിച്ചപ്പോള്‍ അതെവിടെയാണെന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത കെഎൻഎം മൗലവി പ്രതികരിച്ചത് ഇപ്രകാരമാണ്: 'സൂക്ഷ്മമായി ഞങ്ങള്‍ നിരീക്ഷിക്കുക തന്നെ ചെയ്യും, സംശയമില്ല'.

    ആ നിരീക്ഷണങ്ങള്‍ അവസാനിച്ചോ? അറിയില്ല.

    സംവാദ ശേഷം മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസ്വസ്ഥതകള്‍ സുന്നികളുടെ സംവാദ വിജയത്തിന്‍റെ ഗതി കൃത്യമായി നിര്‍ണയിക്കുന്നുണ്ട്.

    *"മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന തൗഹീദും ആരോപിക്കുന്ന ശിര്‍ക്കും ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന്"* സംവാദം വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്. മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ രൂപപ്പെടുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ മൂലകാരണവും അത് തന്നെയാണ്.

    അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ നിന്ന് *അഭൗതിക മാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിക്കലാണ്* തൗഹീദ് - ശിര്‍ക്കിന്‍റെ മാനദണ്ഡമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള ശക്തമായ പ്രഹരമായിരുന്നു ഇക്കഴിഞ്ഞ രണ്ടു സംവാദങ്ങളും, കോഴിക്കോടും ആലപ്പുഴയിലും.

     "അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യല്‍ ശിര്‍ക്കാണ്" എന്ന് വാദം എഴുതിയവര്‍ *"ദുആ"യെ നിര്‍വചിച്ചത് സ്വന്തം ബുദ്ധിക്കനുസരിച്ചാണെന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും* അവരുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തം.

    അവരുടെ നിര്‍വചനങ്ങള്‍ ഇപ്രകാരമാണ്:
    'അഭൗതികമായ മാര്‍ഗത്തില്‍ ഒരു നന്മ ലഭിക്കുന്നതിനു വേണ്ടിയോ ഒരു തിന്മ തടയുന്നതിനു വേണ്ടിയോ ഉള്ള മനസ്സിന്‍റെ തേട്ടമാണത്.' (ദൈവ വിശ്വസം ഖുര്‍ആനില്‍:30 ഏ.പി അബ്ദുല്‍ ഖാദര്‍ മൗലവി)
    "എന്നാല്‍ എന്താണ് പ്രാര്‍ത്ഥന? അഭൗതികമായ മാര്‍ഗത്തില്‍ ഒരു ഉപകാര ലബ്ധിയോ ദുരിത മോചനമോ നേടാനുള്ള മനസ്സിന്‍റെ തേട്ടമാണ് പ്രാര്‍ത്ഥന. *ചുണ്ടുകള്‍ കൊണ്ട് ഉരുവിട്ടാലും ഇല്ലെങ്കിലും അത് പ്രാര്‍ത്ഥന തന്നെ.* മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഒരു *സഹായം തേടാനുള്ള ആഗ്രഹമാണ് പ്രാര്‍ത്ഥന.* ശൈലി ഒന്നു കൂടി മാറ്റിപ്പറഞ്ഞാല്‍ മറഞ്ഞ വഴിക്ക് ഒരു ഉപകാരം നേടാനുള്ള *ആഗ്രഹമാണ്* പ്രാര്‍ത്ഥന എന്നും പറയാം.''
    (ഇസ്ലാമിന്‍റെ അടിത്തറ തൗഹീദ് പേജ് : 19,
     *കെ കുഞ്ഞീതു മദനി*)

    ഒരു വസ്തുവില്‍ നിന്നോ വ്യക്തിയില്‍ നിന്നോ ശക്തിയില്‍ നിന്നോ അഭൗതികമായി ഉപകാര ലബ്ധിയോ ദുരിത മോചനമോ പ്രതീക്ഷിക്കല്‍, ആഗ്രഹിക്കല്‍, തേടല്‍, അപേക്ഷിക്കല്‍ എല്ലാം പ്രാര്‍ത്ഥനയാണെന്നും പ്രാര്‍ത്ഥനയാണ് ഇബാദത്തെന്നുമാണ് മുജാഹിദ് തൗഹീദിന്‍റെ അടിത്തറ. ആലപ്പുഴ സംവാദം ഈ അടിത്തറയെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു.

    ഈ അടിത്തറ മുജാഹിദുകള്‍ സ്വന്തമായി നിര്‍മിച്ചതാണെന്ന് അവര്‍ തന്നെ എഴുതിയിട്ടുണ്ട്. കാര്യ കാരണബന്ധങ്ങള്‍ക്കതീതമെന്നും അഭൗതികമെന്നും കഴിവിന്നതീതമെന്നും അദൃശ്യ മാര്‍ഗമെന്നുമെല്ലാം ആരാധനയുടെ സത്തയായ പ്രാര്‍ത്ഥനയെ നിര്‍വചിച്ചത് *വിശുദ്ധ ഖുര്‍ആനോ പ്രവാചകനോ പറഞ്ഞതല്ല. നാം ആവിഷ്കരിച്ചെടുത്ത ഒരു വിശദീകരണം മാത്രമാണ്.*
     (ജിന്ന് വിവാദം വസ്തുത എന്ത്? -  അബൂബക്കര്‍ പൂഴിത്തറ പേജ് : 32 )

    ഈ അടിത്തറയെ തകര്‍ക്കാനായിരുന്നു സുന്നികള്‍ അബൂഖിര്‍സ്വാഫ(റ)യുടെ സംഭവം സംവാദത്തില്‍ ചര്‍ച്ചക്കിട്ടത്. ആ സംഭവത്തെ കുറിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ മുജാഹിദ് പക്ഷം പറഞ്ഞത്:
     'നിങ്ങളുടെ തെളിവുകള്‍ സൂക്ഷ്മമായി ഞങ്ങള്‍ നിരീക്ഷിക്കുക തന്നെ ചെയ്യും, സംശയമില്ല' എന്നായിരുന്നു. എത്ര പരതിയിട്ടും പരക്കംപാഞ്ഞിട്ടും അവര്‍ക്ക് ആ ഹദീസ് തപ്പിയെടുക്കാനായില്ല എന്നതാണ് വസ്തുത.

    *അബൂഖിര്‍സ്വാഫ(റ)യുടെ സംഭവം*

    ഇമാം തബ്റാനി (റ) തന്‍റെ അല്‍ മുഅ്ജമുല്‍ കബീറില്‍ നിവേദനം ചെയ്യുന്നു. അബൂ ഖിര്‍സ്വാഫ(റ)യുടെ മകനെ റോമക്കാര്‍ പിടിച്ചുകൊണ്ടുപോയി റോമില്‍ ബന്ധിയാക്കിയപ്പോള്‍ എല്ലാ നിസ്കാരത്തിന്‍റെ സമയമാകുമ്പോഴും അസ്ഖലാനിലെ അതിര്‍ത്തിയില്‍ കയറിയിട്ട് ഇപ്രകാരം വിളിച്ചു പറയും: 'ഇയാളേ,  നിസ്കാരം!'
     റോമില്‍ നിന്ന് മകന്‍ ആ ശബ്ദം കേള്‍ക്കും.

     ഈ ഹദീസ് അല്‍ മുഅ്ജമുസ്സ്വഗീറില്‍ ഇമാം ത്വബ്റാനി(റ)യും ഇമാം ഹൈസമീ(റ) മജ്മഉസ്സവാഇദിലും ഇമാം ശൈബാനി(റ) അല്‍ ആഹാദു വല്‍ മസാനിയിലും ഇമാം അബൂ നുഐം(റ) മഅരി ഫതുസ്സ്വഹാബയിലും ഇമാം അസ്ബഹാനി(റ)  ത്വബഖാതുല്‍ മുഹദ്ദിസീന ബി അസ്ഫഹാനിലും രേഖപ്പടുത്തിയിട്ടുണ്ട്.

     ഈ ഹദീസ് പ്രമാണയോഗ്യമെന്ന് ഇമാം ഹൈസമി(റ) വിവരിച്ചിട്ടുണ്ട്.


    സംവാദം കഴിഞ്ഞ് ദിവസങ്ങല്‍ക്ക് ശേഷം ഈ ഹദീസ് കണ്ടെത്തിയ വ്യഗ്രതയില്‍ ജിന്നു വിഭാഗത്തിലെ അബ്ദുൽ മലിക് സലഫി എന്ന മൗലവി ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പിറക്കിയത് ശ്രദ്ധയില്‍ പെട്ടു. ഈ ഹദീസിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ സാധ്യമല്ല എന്ന് ആ കുറിപ്പില്‍ നിന്ന് തന്നെ വ്യക്തം. ഹദീസിനെ നിരാകരിക്കാന്‍ കഴിയാത്തതിന്‍റെ നിസ്സാഹായതയാണ് അതില്‍ ഉടനീളം പ്രകടമാകുന്നത്. അവസാനം അത് *സ്വഹാബിയുടെ കറാമത്താണെന്ന്* എഴുതിവെക്കുകല്ലാതെ ടിയാന് മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

    കറാമത്തുകള്‍ മഹാന്മാരുടെ ആവശ്യാനുസരണം സംഭവിക്കില്ല എന്ന് തട്ടിവിട്ട മൗലവി *കറാമത്തുകള്‍ മഹാന്മാരുടെ ആവശ്യാനുസരണം സംഭവിക്കുമെന്ന ഇബ്നു തൈമിയ്യയുടെ* വാക്കുകളെങ്കിലും വായിച്ചു പഠിക്കുന്നത് നല്ലതാണ്. (മജ്മുഅതുല്‍ ഫതാവാ 11/283)

    *അഭൗതികതയെന്ന മാനദണ്ഡത്തെ തകർക്കുന്ന പ്രമാണങ്ങൾ*

    അഭൗതികതയാണ് ശിര്‍ക്ക് - തൗഹീദിന്‍റെ മാനദണ്ഡമെന്ന മുജാഹിദ് വാദം ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതിന്, മറിയം(റ) ഈസാ നബി(അ)യില്‍ നിന്ന് അഭൗതിക സഹായം പ്രതീക്ഷിച്ച, ഖുര്‍ആന്‍ വിവരിച്ച സംഭവവും, നബി(സ്വ)യുടെ ജുബ്ബയില്‍ അഭൗതിക ഗുണം അടങ്ങിയിട്ടുണ്ട് എന്ന ഹദീസും സ്വാലിഹ് നബി(അ)യുടെ ഒട്ടകം വെള്ളം കുടിച്ച കിണറില്‍ നിന്ന് അഭൗതിക ഗുണം പ്രതീക്ഷിക്കാമെന്ന നബി(സ്വ)യുടെ അധ്യാപനവും ശക്തമായ തെളിവുകളായി മുജാഹിദുകളുടെ കഴുത്തിന് പിടിച്ചമര്‍ത്തുമ്പോള്‍ നിന്ന് മോങ്ങിയിട്ട് കാര്യമില്ല, പ്രമാണവിരുദ്ധമായ നിങ്ങളുടെ തൗഹീദ് വലിച്ചെറിയുകയേ മാര്‍ഗമുള്ളൂ.

    *തബർറുക് അഭൗതികമായ ഗുണം പ്രതീക്ഷിക്കലാണെന്ന്* ഇമാമുകള്‍ രേഖപ്പെടുത്തിയത് സുന്നികള്‍ സംവാദത്തില്‍ തന്നെ സമര്‍ത്ഥിച്ചത് ഒന്നുകൂടി കേള്‍ക്കുന്നത് നല്ലതാണ്.

    *ആദർശ ഫാഷിസം*

    കോഴിക്കോട് സംവാദത്തിലെന്ന പോലെ ഈ കുറിപ്പിലും മൗലവി ആദര്‍ശ ഫാഷിസം നടപ്പാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അഥവാ സുന്നികള്‍ക്കില്ലാത്ത വാദം സുന്നികളുടെമേല്‍ കെട്ടിവെച്ച്, നിങ്ങള്‍ ഇതാണ് വാദിക്കുന്നത് എന്നും ഇതാണ് വാദിക്കേണ്ടത് എന്നും വരുത്തിത്തീര്‍ത്ത് സുന്നികള്‍ക്കെതിരെ ശിര്‍ക്കാരോപണം നടത്തുന്ന നികൃഷ്ട ശൈലി.
    അല്ലാഹുവിനോട് ചോദിക്കുന്ന ഏത് കാര്യവും അല്ലാഹുവിനോട് ചോദിക്കുന്ന അതേ അർത്ഥത്തിൽ സൃഷ്ടികളോട് ചോദിക്കാം എന്ന ആശയമാണ് സുന്നികള്‍ക്കുള്ളത് എന്ന് ആരോപിച്ച് സുന്നികളെ ഇസ്ലാമിന് പുറത്താക്കാനാണ് ഇയാള്‍ പ്രയാസപ്പെടുന്നത്. എന്നാൽ ഈ വിശ്വാസം ആര്‍ക്കാണ് ഉള്ളത്?
    ഏത് കാര്യവും *അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ അതിന്‍റെ സൃഷ്ടിപ്പ് (ഖല്‍ഖ്) ആണ്  ചോദിക്കുന്നതെന്നും, അതേ കാര്യം സൃഷ്ടികളോട് ചോദിക്കുമ്പോള്‍ അതിന്‍റെ പ്രവൃത്തി (കസ്ബ്) ആണ് ചോദിക്കുന്നതെന്നുമാണ്* മുസ്ലിംകള്‍ വിശ്വസിക്കുന്നത്. അഥവാ രണ്ട് ചോദ്യങ്ങളും വ്യത്യസ്ത അര്‍ത്ഥങ്ങളിലാണ്. അതിനാലാണ് 'ഇഹ്ദിനാ' ( ഞങ്ങള്‍ക്ക് ഹിദായത്ത് തരണേ ) എന്നത് അല്ലാഹുനോടും, അവന്‍റെ സൃഷ്ടിയോടും ചോദിക്കാവുന്നതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

    സമാനമായ ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. അതിനായി ആലപ്പുഴ സംവാദം തന്നെ ഒരാവര്‍ത്തി കൂടി  കേള്‍ക്കുന്നത് നല്ലതാണ്.

    അവസാനം സംവാദത്തില്‍ പങ്കെടുത്ത മുജാഹിദ് മൗലവിമാരെ ഉപദേശിക്കുന്ന ഈ കുറിപ്പ്കാരന്‍ പറയുന്നത്, *മലക്കുകള്‍ അഭൗതികമല്ല ; അല്ലാഹു മാത്രം അഭൗതികം* എന്നതാണ്.

    എന്നാല്‍ ചിലത് ചോദിക്കട്ടെ. *എന്താണ് അഭൗതികത? ഭൗതികവും അഭൗതികവും തമ്മിലുള്ള വ്യത്യാസം എന്ത്? എപ്പോഴാണ് ഒരു കാര്യം -  വസ്തു  ഭൗതികവും അഭൗതിതകവും ആവുന്നത്?*

    അഭൗതികത്തിലെ അഭിപ്രായ ഭിന്നതകളും കുഞ്ഞീതു മദനിയുടെ തൗഹീദും മുജാഹിദിസത്തെ ഇനിയും പിളര്‍ത്തും. തീര്‍ച്ച!

    അബൂ ഖിർസാഫ സംഭവത്തെ കുറിച്ചു അബ്ദുൽ മലിക് സലഫി എന്ന മൗലവിയുടെ ബാലിശ ചോദ്യങ്ങൾക്കുള്ള മറുപടികൾ :-

    *ചോദ്യം ഒന്ന് :* ഇതിലെവിടെയാണ് ഇസ്തിഗാസ?

    *മറുപടി :*
    സംവാദത്തിൽ സുന്നികൾ ഈ സംഭവം ഉദ്ധരിച്ചത് വഹാബികളുടെ, 'പ്രാർത്ഥനയുടെ മാനദണ്ഡം അഭൗതികത' എന്ന തരികിട പൊളിക്കാനാണ്. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മകനോട് നിസ്കാര സമയം വിളിച്ചറിയിക്കുന്നതും മകൻ അതു കേട്ടു ഉത്തരം നൽകുന്നതും അഭൗതികമല്ലാതെ പിന്നെന്താണ്?
    ഇതിനെ കുറിച്ചാണ് വഹാബികൾ പ്രാർത്ഥന, ആരാധന എന്നു പേരിട്ടു ശിർക്കാക്കുന്നത് !

    *രണ്ട് :* പിതാവിന്റെ ശബ്ദം മകൻ കേട്ടു എന്നു ഇബ്നു അബീ ആസിമിന്റെ റിപ്പോർട്ടിലില്ല.

    *മറുപടി :*
    ഇബ്നു അബീ ആസിമിന്റെ റിപ്പോർട്ടിലുള്ളത് ഇങ്ങനെയാണ് :-

    അബൂ ഖിർസാഫയുടെ പുത്രനായ عياض റോം നാട്ടിലേക്കു പോയി. അബൂ ഖിർസാഫ (റ ) ശാമിലാണുള്ളത്. അദ്ദേഹം ഉണരുമ്പോൾ മുമ്പ് ചെയ്യാറുള്ളത് പോലെ ഇങ്ങനെ വിളിച്ചു പറയും: 'ഇയാളേ, നിസ്കാരം' !
    ഇയാള് അപ്പോൾ റോമിലാണുള്ളത്. അന്നേരം ഇയാള്  ഇപ്രകാരം പ്രതികരിക്കും : 'പിതാവേ, ഞാനിതാ ഉത്തരം ചെയ്യുന്നു.' ( അൽ ആഹാദു വൽ മസാനി 2 - 244 )

    മൗലവീ, ശാമിൽ നിന്നുള്ള പിതാവിന്റെ വിളി കേൾക്കാതെയാണോ പുത്രൻ ഇപ്രകാരം മറുപടി കൊടുത്തത്? എങ്കിൽ അതു ഡബിൾ അഭൗതികമാകില്ലേ? ശിർക്കിന്റെ കട്ടി ഇരട്ടിയാകില്ലേ?

    തബ്‌റാനിയുടെ മുഅജമുൽ കബീറിലും, സഗീറിലും മകനായ ഇയാള് കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു എന്നു തന്നെയുണ്ട്.
    മുൻ വിധിയില്ലാതെ നോക്കിയാൽ മൗലവിക്കും അതു കാണ്മാൻ കഴിയുന്നതാണ്.

    *മൂന്ന് :* പിതാവിന്റെ ശബ്ദം കേട്ടു എന്നു സങ്കല്പിച്ചാൽ പോലും അത് ആ സഹാബിയുടെ ഒരു കറാമത്തു മാത്രമല്ലേ?

    *മറുപടി :* നിങ്ങളുടെ നിർവചനപ്രകാരം, *കറാമത്തായത് കൊണ്ട് അഭൗതികം പ്രാർത്ഥനയല്ലാത്തയാകുമോ?* തന്റെയോ പുത്രന്റെയോ കറാമത്തിനാൽ കേൾക്കുമെന്ന നിലയ്ക്ക് വിളിച്ച സഹാബി നിങ്ങളുടെ നിർവചനപ്രകാരമാണ് മുശ്രിക്കാകുന്നത്. അതിനാൽ നിങ്ങളുടെ ചോദ്യം നിങ്ങളുടെ ചങ്കിൽ തന്നെയാണ് തറച്ചിട്ടുള്ളത്.

    *നാല് :* മുഅജിസത്തു കറാമത്തുകൾ, സൃഷ്ടികൾക്ക് കൊടുക്കുന്ന കഴിവാണ് എന്ന വാദം വിഢിത്തമാണ്.

    *മറുപടി :* മുഅജിസതും കറാമതും തീരെ കൊടുക്കാത്ത കഴിവാണ് എന്ന വാദമാണ് വിഢിത്തം. നബിയുടെ ഒരു മുഅജിസത്തിനെ കുറിച്ച് അവിടന്ന് പറഞ്ഞത് കാണുക :-
    فأمكنني الله منه
    ( എനിക്കു അല്ലാഹു അതിനു കഴിവും സൗകര്യവും തന്നു - ബുഖാരി, മുസ്‌ലിം )
    ഇനി എന്തു പറയാനുണ്ട് മൗലവിക്ക്?

    *അഞ്ച് :* അബൂ ഖിർസാഫ സംഭവം തെളിവാക്കി സുന്നികൾ എന്താണ് ചെയ്യുക? നിസ്കാര സമയം ഉണർത്തുമോ? മരിച്ചവരോട് പ്രാർത്ഥിക്കുമോ?

    *മറുപടി :*
    ഈ സംഭവം മുൻനിർത്തി വഹാബികളുടെ കുഞ്ഞീതിയൻ തൗഹീദും പ്രാർത്ഥനയുടെ നിർവചനവും അഭൗതികമെന്ന നിങ്ങളുടെ ഉമ്മാക്കിയും തച്ചുതകർത്തു തരിപ്പണമാക്കുകയാണ് സുന്നികൾ ചെയ്തത്.

    - അമീർ ഹുസൈൻ ഹുദവി

    പ്രബോധനത്തിനും പ്രവർത്തനത്തിനും മുമ്പ് അറിവ് വേണം


                 ദീനിൽ ഒരു കാര്യം പറയുന്നതിനും പ്രവർത്തിക്കുന്നതിനും അതിനെക്കുറിച്ചുള്ള ഇൽമ്  ഉണ്ടാവൽ  അനിവാര്യമാണ്. മുറിവൈദ്യൻ ആളെ കൊല്ലും എന്നുള്ള ചൊല്ല്  ദീനിൻറെ കാര്യത്തിൽ വളരെ പ്രസക്തമാണ്. അറിവില്ലാത്തവരുടെ വാക്കിനെ പിൻപറ്റിയാൽ അവൻ ചെന്നു ചേരുന്നത് പരാജയത്തിൻറെ പടുകുഴിയിൽ ആയിരിക്കും. മതവിഷയത്തിൽ വേണ്ടത്ര അറിവില്ലാത്തവർ മതനിയമങ്ങൾ പറയാനോ പഠിപ്പിക്കാനോ പോവൽ ഹറാമാണ്  എന്നത് മഹാന്മാരായ ഉലമാക്കൾ ഇജ്മാആയി  നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
    ഇതുപറയുമ്പോൾ ചിലയാളുകൾക്ക് വല്ലാത്ത പ്രയാസമാണ്. "തം ആർക്കും പറയാം, മതനിയമങ്ങൾ അവനവന് മനസ്സിലാക്കിയത് വച്ച് ആർക്കും കൊടുക്കാം, അത് പാടില്ലെന്ന് പറയുന്നവർ പൗരോഹിത്യത്തിന് വക്താക്കളും യാഥാസ്ഥിതികരുമാണ്"  എന്നൊക്കെയാണ് ചില അല്പന്മാർ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിലുള്ള ചില മഹാന്മാരുടെ വീക്ഷണം നമുക്കൊന്നു നോക്കാം.
    1. മഹാനായ ഇമാം ബുഖാരി (റ) തൻറെ സ്വഹീഹ് ബുഖാരിയിൽ ഒരു അധ്യായം തന്നെ കൊണ്ടുവരുന്നത്  ശ്രദ്ധിക്കുക.
    صحبح البخاري
    بَابُ الْعِلْمِ قَبْلَ الْقَوْلِ وَالْعَمَلِ
    ഒരു കാര്യം പറയുന്നതിനും പ്രവർത്തിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ചുള്ള അറിവ് ഉണ്ടാവണം എന്ന അദ്ധ്യായത്തിൽ മഹാനവർകൾ ആദ്യം പഠിപ്പിക്കുന്നത് പരിശുദ്ധ ഖുർആനിലെ
    فَاعْلَمْ أَنَّهُ لاَ إِلَهَ إِلَّا اللَّه [محمد: 19]
    (ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല എന്ന് നീ മനസ്സിലാക്കുക.)
    എന്ന ആയത്താണ്. തുടർന്ന് മഹാനവർകൾ വിശദീകരിക്കുന്നു

    فَبَدَأَ بِالعِلْمِ «وَأَنَّ العُلَمَاءَ هُمْ وَرَثَةُ الأَنْبِيَاءِ، وَرَّثُوا العِلْمَ، مَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ، وَمَنْ سَلَكَ طَرِيقًا يَطْلُبُ بِهِ عِلْمًا سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الجَنَّةِ»

    (അല്ലാഹു ഇൽമ് കൊണ്ടാണ് തുടങ്ങിയത്. (നിശ്ചയം പണ്ഡിതൻമാർ പ്രവാചകൻമാരുടെ അനന്തരാവകാശികളാണ്  അറിവാണ് അവർ അനന്തരം എടുത്തത്. ആരെങ്കിലും അവരുടെ പാത മുറുകെ പിടിച്ചു അവർ ഭാഗ്യവാന്മാരാണ്. ആരെങ്കിലും അറിവ് തേടിക്കൊണ്ട് ഒരു വഴിയിൽ പ്രവേശിച്ചാൽ അവന് സ്വർഗ്ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കി കൊടുക്കും.)
    ഈ അദ്ധ്യായത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജറുൽ അസ്ഖലാനി(റ), തങ്ങളുടെ  വിശ്വവിഖ്യാത ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ പറയുന്നു.


    قَالَ بن الْمُنِيرِ أَرَادَ بِهِ أَنَّ الْعِلْمَ شَرْطٌ فِي صِحَّةِ الْقَوْلِ وَالْعَمَلِ فَلَا يُعْتَبَرَانِ إِلَّا بِهِ فَهُوَ مُتَقَدِّمٌ عَلَيْهِمَا لِأَنَّهُ مُصَحِّحٌ لِلنِّيَّةِ الْمُصَحِّحَةِ
    (ഇബ്നുൽ മുനീർ (റ) എന്നവർ പറഞ്ഞു. ഈ അധ്യായം കൊണ്ട് ഇമാം ബുഹാരി(റ)  ഉദ്ദേശിക്കുന്നത് സംസാരവും പ്രവർത്തനവും സ്വഹീഹ് ആവുന്നതിന് അറിവ് അനിവാര്യമാണ്. അറിവില്ലാതെ അതുരണ്ടും പരിഗണിക്കപ്പെടുകയില്ല അതു രണ്ടിനെക്കാളും മുന്തിക്ക പ്പെടേണ്ടത് അറിവാണ്. കാരണം അമലിനെ നന്നാക്കുന്ന നിയ്യത്ത് നന്നാക്കുന്നത്  ഇൽമ് ആണ്)
    2. ഇവ്വിഷയകമായി മഹാനായ ഇമാം നവവി (റ), തങ്ങളുടെ ഗ്രന്ഥമായ المسائلرؤوس  എന്ന ഗ്രന്ഥത്തിൽ പറയുന്നത് ശ്രദ്ധിക്കുക.


    (പണ്ഡിതന്മാർ പറഞ്ഞു: അറിവില്ലാതെ ദീൻ കാര്യങ്ങൾ  പറയൽ ഹറാമാണ്. ദൃഢമായ അറിവോ, അർഹരായ മുജ്തഹിദുകളുടെയോ മദഹബിൻറെ ഇമാമുമാരെ അവലംബിക്കുന്ന മുഖല്ലിദുകളുടെയോ  മികച്ച ഭാവനയോ ഇല്ലാതെ ഒരാൾക്കും ഒരു കാര്യത്തിൽ അതിൻറെ വിധി ഇപ്രകാരമാണ് എന്ന് പറയൽ അനുവദനീയമല്ല.)
    നോക്കൂ.. മതകാര്യങ്ങൾ പറയുന്നതിന് എന്തെല്ലാം  ഉപാധികളാണ് മഹാന്മാർ പഠിപ്പിച്ചിട്ടുള്ളത്. ഇതൊന്നും ശ്രദ്ധിക്കാതെ ഒരു ആയത്ത്, ഒരു ഹദീസ് അതിൻറെ പരിഭാഷ നോക്കി മനസ്സിലാക്കി ഞങ്ങൾ പറയുന്നതിനപ്പുറം ആരുപറഞ്ഞാലും അവരെ പുറംകാലുകൊണ്ട് തട്ടുമെന്ന് രീതിയിൽ മഹാന്മാരെയും പണ്ഡിതന്മാരെയും അവഗണിക്കുന്ന ചിലയാളുകൾ നമുക്കിടയിലുണ്ട്. അവർ ചെയ്യുന്നത് എത്ര വലിയ പാപമാണെന്ന് അവർ അറിയുന്നില്ല.

     മതം പറയാൻ ആരെങ്കിലും തുനിയുമ്പോൾ അത് ആര് പറഞ്ഞതാണ് എന്ന് ചോദിക്കുമ്പോൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഞങ്ങൾ മനസ്സിലാക്കിയതാണ് (ഇതാണ് ഇന്നത്തെ വഹാബീ-മൌദൂദീ വാദം) എന്ന് ആരെങ്കിലും സ്വയം അവകാശപ്പെട്ടാൽ, അവർ മുൻഗാമികൾ പഠിപ്പിച്ച കള്ളന്മാരിൽ പെട്ടവരാണ് . മറിച്ച് ഒരു കാര്യത്തിന് തെളിവ് പറയുമ്പോൾ ഖുർആനിൽനിന്നും ഹദീസിൽനിന്നും അത് മനസ്സിലാക്കാൻ പ്രാഗൽഭ്യം ഉള്ള ഖുർആൻ വ്യാഖ്യാതാക്കളോ ഹദീസ് വ്യാഖ്യാതാക്കളോ കണ്ടെത്തിയതാണ് എന്നു പറഞ്ഞാൽ അവരെ അംഗീകരിക്കാവുന്നതാണ്. ( ഇമാം നവവി(റ) പഠിപ്പിച്ചതുപോലെ).
    മതം പറയാൻ അർഹരായവരിൽ നിന്നും മത വിഷയങ്ങൾ പഠിക്കാൻ നാം ശ്രദ്ധിക്കുമല്ലോ. അല്ലാഹു ഭാഗ്യം നൽകട്ടെ..

    ഇക്കാലത്തെ മുജാഹിദ് ജമാഅത്ത് വിഭാഗക്കാരെ കുറിച്ച് شوكاني പറഞ്ഞുവച്ചത്..




    മുജാഹിദുകൾ ഏറെ ബഹുമാനിക്കുന്ന അവരുടെ നവോത്ഥാന നേതാക്കന്മാരിൽ എണ്ണിയ ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന പുസ്തകത്തിൽ നിന്ന്), നെഞ്ചത്ത് കൈ കെട്ടാൻ അവരെ പഠിപ്പിച്ച അവരുടെ ഇമാമായ شوكاني  തൻറെ കിതാബായ البدر الطالع എന്ന ഗ്രന്ഥത്തിൽ على بن قاسم حنش  എന്ന മഹാൻറെ ചരിത്രം പറയുമ്പോൾ പറയുന്നത് ഇങ്ങനെയാണ്..



    " ومن محاسن كلامه الذى سمعته منه الناس على طبقات ثلاث فالطبقة العالية العلماء الأكابر وهم يعرفون الحق والباطل وان اختلفوا لم ينشأ عن اختلافهم الفتن لعلمهم بما عند بعضهم بعضا والطبقة السافلة عامة على الفطرة لا ينفرون عن الحق وهم أتباع من يقتدون به ان كان محقا كانوا مثله وان كان مبطلا كانوا كذلك والطبقة المتوسطة هى منشأ الشر واصل الفتن الناشئة فى الدين وهم الذين لم يمعنوا فى العلم حتى يرتقوا الى رتبة الطبقة الأولى ولا تركوه حتى يكونوا من أهل الطبقة السافلة فانهم اذا رأوا أحدا من أهل الطبقة العليا يقول مالا يعرفونه مما يخالف عقائدهم التى أوقعهم فيها القصور فوقوا اليه سهام الترقيع ونسبوه الى كل قول شنيع وغيروا فطر أهل الطبقة السفلى عن قبول الحق بتمويهات باطلة فعند ذلك تقوم الفتن الدينية على ساق هذا معنى كلامه الذى سمعناه منه "

    (മഹാനവർകളുടെ വാക്കുകളിൽ നിന്ന് ഞാൻ കേട്ട ഏറ്റവും നല്ല ഒരു കാര്യം എന്തെന്നുവെച്ചാൽو ജനങ്ങൾ മൂന്നു പദവിയിൽ ആയിട്ടാണ് നിലനിൽക്കുന്നത്
    1) ഒന്നാമത്തെ വിഭാഗം വലിയ പണ്ഡിതന്മാർ അവർക്ക് ഹഖും ബീത്വിലും നന്നായി അറിയുന്നവരാണ് അവർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽപോലും അവരുടെ അഭിപ്രായങ്ങളിൽ നിന്ന് ഉണ്ടാവുകയില്ല. കാരണം അവർക്കറിയാം എല്ലാവരുടെ അടുത്തും ഇല്മിൻറെ പല മേഖലകൾ ഉണ്ടാവുമെന്ന്. (അവരാണ് ഇമാമുമാർ)
    2) രണ്ടാമത്തെ വിഭാഗം ഏറ്റവും താഴെത്തട്ടിലുള്ള നിഷ്കളങ്കരായ ജനങ്ങളാണ് അവർ സത്യസന്ധരായിരിക്കും. അവർ ആരെയെങ്കിലും പിന്തുടരുകയും അവർ പിന്തുടരപ്പെടുന്നവരുടെ പാതയിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്യും. അവർ പിൻപറ്റുന്നവർ തെറ്റിൽ ആയാൽ ഇവർ തെറ്റിലും അവർ ശരിയിൽ ആയാൽ ഇവർ ശരിയിലും ആകും.
    3) മൂന്നാമത്തെ വിഭാഗം മേൽപ്പറഞ്ഞ രണ്ടിനും മദ്ധ്യത്തിൽ ഉള്ളവരാണ് . അവരാണ് എല്ലാ കുഴപ്പത്തിനും അടിത്തറ. അവരാണ് ദീനിലെ കുഴപ്പക്കാർ. അവർ ഒന്നാം ഗ്രേഡിൽ എത്താവുന്നത്ര ഇൽമ് നേടുകയില്ല. താഴെ ഗ്രേഡിലുള്ള ആളാവാൻ താൽപര്യപ്പെടുകയുമില്ല. വലിയ പണ്ഡിതർ ഇവർക്ക് എതിരിൽ വല്ലതും പറഞ്ഞാൽ ആ മഹാന്മാരെ ആക്ഷേപിക്കുകയും നിഷേധിക്കുകയും ചെയ്യും. താഴെതട്ടിലുള്ള നിഷ്കളങ്കരായ ജനങ്ങളെ അവർ സത്യത്തെ തൊട്ട് തെറ്റിക്കുകയും ചെയ്യും. )
    നോക്കൂ ശൗക്കാനി യുടെ വാക്കുകൾ മനസ്സിരുത്തി ചിന്തിച്ചാൽ മേൽപ്പറഞ്ഞ മൂന്നാമത്തെ വിഭാഗം ഇക്കാലത്ത് ജീവിക്കുന്ന മുജാഹിദ്-മൗദൂദി  വിഭാഗക്കാരെ പറ്റിയാണെന്ന് മനസ്സിലാക്കുന്നതിന് പ്രയാസമില്ല. കാരണം ശൗക്കാനി പറഞ്ഞതുപോലെ ഇൽമ് വേണ്ടത്ര നേടി അവർ മഹാന്മാരായ ഇമാമുമാരുടെ പദവി എത്താൻ ശ്രമിക്കുകയില്ല. എന്നാൽ വിവരമില്ലാത്തവരെ പോലെ ആവാൻ താല്പര്യപ്പെടുന്നില്ല. മറിച്ച് അവർ ചെയ്യുന്നത് എന്താണ്? അവർ മനസ്സിലാക്കിയത് മാത്രമാണ് ശരി എന്നു പറയുകയും അവർക്കെതിരിൽ പറഞ്ഞ ഇമാമുമാരെ തള്ളിക്കളയുകയും ശകാരിക്കുകയും നിഷേധിക്കുകയും, ഖുർആനും സുന്നത്തും വേണ്ടത്ര മനസ്സിലാക്കാത്തവരാണെന്ന് പരിഹസിക്കുകയും ചെയ്യുന്നതോടൊപ്പം സാധാരണക്കാരിൽ സംശയമെന്ന വിഷ വിത്തുപാകി സത്യത്തെ തൊട്ട് തെറ്റിക്കുകയും  ചെയ്യുന്നു.
    ഒന്നുകിൽ പഠിച്ച് ഇമാമുമാരുടെ ഉന്നതിയിൽ എത്തുക, അല്ലെങ്കിൽ അറിവിൻറെ ആഴക്കടലിൽ മുങ്ങി വിജ്ഞാനത്തിൻറെ മുത്തുകൾ കരകതമാക്കിയ മഹാന്മാരായ ഇമാമുമാരെ അവലംബിക്കുക, എന്നുള്ളതാണ് ഒരു മുസ്ലിമിൻറെ മേലുള്ള ബാധ്യത. അർഹതയില്ലാതെ ഇൽമ് കൈകാര്യം ചെയ്യൽ ഹറാമാണെന്ന് പണ്ഡിതന്മാരുടെ ഏകാഭിപ്രായമാണ്. അല്ലാഹു ഉപകാരമുള്ള  ഇൽമ് നൽകി നമ്മെ അനുഗ്രഹിക്കട്ടെ..



    ശിർക്ക് പഠിപ്പിച്ചത് ഇമാമുമാരോ…!?

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

    ഇന്ന് നമ്മുടെ മുന്നിൽ ഒരുപാട് ഹദീസുകൾ ഉണ്ട്. ആ ഹദീസുകൾ صحيح ആണോ? ضعيف ആണോ?  അമലിന് യോഗ്യമാണോ? ,തള്ളേണ്ടതാണോ?  എന്നൊക്കെ വിശകലനം ചെയ്തു നമ്മുടെ മുന്നിൽ വ്യക്തമാക്കിത്തന്നത് അല്ലാഹുവോ റസൂൽ (സ്വ) തങ്ങളോ  സ്വഹാബത്തോ അല്ല.. മുത്തഖീങ്ങളായ ഇമാമുമാരാണ്..അതുകൊണ്ട് തന്നെ അവർ صحيح ആണെന്നോ ضعيف ആണെന്നോ مردود ആണെന്നോ പഠിപ്പിച്ചു തന്നതിനെ  സ്വീകരിക്കുന്നവരാണല്ലോ നമ്മൾ  സുന്നികളും അതോടൊപ്പം മുജാഹിദ് - മൗദൂദികളും ഒക്കെ..
    അതോടൊപ്പം ഒരു ഹദീസ് صحيح ആണ് എന്ന് അവർ പറഞ്ഞാൽ ആ ഹദീസ് ഖുർആനിൻറെയോ ഹദീസിന്റെയോ نص നോടും توحيد നോടും എതിരല്ല എന്നത് ഒരു വസ്തുതയാണ്. അവക്കെതിരാണ് ഈ ഹദീസ് എങ്കിൽ ആ ഹദീസ് صحيح ആകുകയില്ല. ഹദീസ് مردود (തള്ളപ്പെടേണ്ടത്) ആയിരിക്കും..
    അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം, ഈ ഇമാമീങ്ങൾ നമ്മുടെ ഇമാമായി നാം സ്വീകരിക്കണമെങ്കിൽ ആദ്യം അവർ മുസ്ലിമായിരിക്കണം കൂടാതെ ഒരു കാര്യം ശിർക്കാണോ അല്ലേ എന്ന അറിവ് ഉണ്ടായിരിക്കണംകൂടാതെ ശിർക് ചെയ്ത/ പ്രചരിപ്പിച്ച/പ്രോത്സാഹിപ്പിച്ച വ്യക്തിയാവരുത് എന്നതും വളരെ വ്യക്തമാണ്.
    ഇനി വിഷയത്തിലേക്ക് വരാം..

    മുത്തു നബിയുടെ(സ്വ) ഖബറിന്റെ അരികിൽ പോയി പാപമോചനത്തിന് വേണ്ടി ശുപാർശ തേടുന്നത് ശിർക്കാണ് എന്ന് നാടുനീളെ പ്രസംഗിച്ചു നടക്കുന്നത് നാം ഏവരും കാണുന്ന വസ്തുതയാണ്..
    എന്നാൽ, മുത്ത് നബിയുടെ കബറിങ്കൽ പോയി പാപമോചനത്തിന് വേണ്ടി ശുപാർശ ചോദിക്കൽ ശിർക്കാണെങ്കിൽ സൂറത്തു നിസ്സാഇലെ 63 ത്തെ ആയത്തായ
    وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ
     وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا
      
       എന്ന ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ലോകത്തുള്ള ധാരാളം ഇമാമുമാർ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്, പാപികളായ ദോഷികളായ ആളുകൾ നബിതങ്ങളുടെ പരിശുദ്ധമായ ഖബറിനരികിൽ സമീപിച്ച് പാപമോചനം തേടുകയാണെങ്കിൽ, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയാണെങ്കിൽ നിശ്ചയം അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുന്നതാണ് എന്നും വഫാത്തിന്  ശേഷവും അത് ബാധകമാണെന്നും.  

    അതിനു ചില ഉദാഹരണങ്ങൾ നമുക്ക് നോക്കാം..

    تفسير الكبير . لإمام رازي
    تفسير ابن كثير
    تفسير الدر المنثور . لإمام سيوطي
    تفسير البحر المحيط - لإمام ابو حيان
    شرح المهذب- لإمام نووي
    شفاء السقام -.لإمام سبكي
    الجامع شعب الإيمان - لإمام بيهقي
    الذخيرة -  لإمام قرافي



    ദീനിൻറെ അവലംബങ്ങളായ മഹാന്മാരായ ഇമാമുമാർ അവരുടെ തഫ്സീറുകളിലൂടെയും മറ്റ് ഗ്രന്ഥങ്ങളിലൂടെയും പഠിപ്പിച്ച കാര്യം മുജാഹിദ് മൗദൂദി വിഭാഗക്കാരുടെ വാദപ്രകാരം ശിർക്കാണ്. അപ്പോൾ മഹാന്മാരെല്ലാം ശിർക്കും തൗഹീദും മനസ്സിലാക്കാത്തവരാണ് എന്നാണോ അല്ല മനപൂർവ്വം അറിഞ്ഞുകൊണ്ട് ശിർക്ക് പ്രോത്സാഹിപ്പിച്ചവർ  ആണെന്നാണോ ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് ?..

    അല്ല, ഇതിൽനിന്നും നമ്മൾ മനസ്സിലാക്കേണ്ടത് അഹല് സുന്നത്തി വൽ ജമാഅത്തിൻറെ മുഴുവൻ ഇമാമുമാരുടെയും വീക്ഷണത്തിനു വിശ്വാസത്തിനും എതിരാണ്  യുക്തിവാദവുമായി എത്തുന്ന മുജാഹിദ്- മൗദൂദി പ്രസ്ഥാനക്കാർ എന്നാണ്.


    ഒന്നുകിൽ ഇമാമുമാരുടെ പേരിൽ ശിർക്ക് ആരോപണം നടത്തണം , അപ്പോൾ അവരെ ഇമാം ആക്കാൻ പറ്റില്ല അല്ലെങ്കിൽ ഈ ശിർക്ക് ആരോപണം നമ്മിൽനിന്നും എടുത്തുമാറ്റണം അപ്പോൾ മുജാഹിദ്- മൗദൂദി  പ്രസ്ഥാനങ്ങൾ നിലനിൽക്കുകയുമില്ല. എന്നിട്ട് അവർ ചെയ്യുന്ന ഇരട്ടത്താപ്പ് ചെയ്യാൻ പഠിപ്പിച്ച വരെ ഇമാമായി പരിഗണിച്ച് അതനുസരിച്ച് ചെയ്യുന്നവരെ മുശ്രിക്കുകൾ ആക്കുന്നു എന്തൊരു വിരോധാഭാസം..



    പിന്നെയുള്ള അവരുടെ പ്രതികരണം എന്നത്,

       ആ സംഭവം ضعيف     ആണ്  അതുകൊണ്ട് അത് സ്വീകരിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല എന്നതാണ്..അതും വഹ്ഹാബികളുടെ തീരേ ബുദ്ധി രഹിതമായ ഖണ്ഡനം ആണ്.കാരണംതൗഹീദിനെതിരെ ഒരു ഹദീസോ അസറോ വന്നാൽ അത് മർദൂദാണ് എന്നാണ് നിയമം...
    അപ്പൊൾ മുത്തുനബിയുടെ ഖബറിന്റെയടുക്കൽ പാപമോചനം തേടി വന്ന സംഭവം ضعيف   ആണ് അതുകൊണ്ട് അത് സ്വീകരിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല എന്ന മുജാഹിദിന്റെ മുടന്തൻ  ന്യായം തികച്ചും അടിസ്ഥാനം അറിയാത്തത് കൊണ്ടാണ്.
    കാരണം
    ഒരു ഹദീസോ അസറോ സ്വാഹീഹാണോ ضعيف ആണോ എന്ന ചർച്ച വരുന്നു എങ്കിൽ അതിനർത്ഥം അത് ഖുർആനിന്റെ നെസ്സിനോടൊ തൗഹീദിനോടൊ എതിരായിട്ടില്ല എന്നതാണ്.
    അങ്ങനെവരുമ്പോൾ മുത്തുനബിയുടെ ഖബറിന് സമീപം വന്നുകൊണ്ട് പാപമോചനം തേടിയ ആ സംഭവത്തിലെ നബിതങ്ങളോട് അങ്ങിനെ തേടാം എന്ന ആശയം ശിർക്കാണെങ്കിൽ ആ ഹദീസിനെ പറ്റി അത് صحيح ആണോ ضعيف    ആണോ എന്ന ചർച്ചക്ക് ഇമാമീങ്ങൾ നിൽക്കുകയില്ല. കാരണം,  ആ ഹദീസ്  ഖണ്ഡിതമായി موضوع ആണെന്ന് അതോടെ വ്യക്തമാണ്...


        എന്നാൽ..വഹ്ഹാബികൾക്ക് ഒരു കാര്യം ശിർക്ക് ആവണമെങ്കിൽ അത് ضعيف  ആയി മാറണം.അപ്പോൾ ഒരു പണ്ഡിതൻ അതിനെ സ്വഹീഹ് ആക്കിയാൽ അദ്ദേഹത്തിന് എടുക്കൽ തൗഹീദും ഒരു പണ്ഡിതൻ ആക്കിയാൽ അദ്ദേഹത്തിന് അടുക്കൽ അത് ശിർക്കും ആകും. ഇസ്ലാമിലെ അടിസ്ഥാന വിശ്വാസം അഭിപ്രായങ്ങൾക്ക് അനുസരിച്ച് മാറിമറിയുന്ന ആണെങ്കിൽ പിന്നെ ദീനിന് എന്ത്  നിലനിൽപാണ് ഉള്ളത് എന്ന മുജാഹിദ് മൗദൂദി വിഭാഗക്കാർ ഒന്ന് ചിന്തിക്കുന്നത് നന്നാവും. അല്ലാഹു ഹിദായത്ത് നൽകട്ടെ..