ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ശിർക്ക് പഠിപ്പിച്ചത് ഇമാമുമാരോ…!?

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

    ഇന്ന് നമ്മുടെ മുന്നിൽ ഒരുപാട് ഹദീസുകൾ ഉണ്ട്. ആ ഹദീസുകൾ صحيح ആണോ? ضعيف ആണോ?  അമലിന് യോഗ്യമാണോ? ,തള്ളേണ്ടതാണോ?  എന്നൊക്കെ വിശകലനം ചെയ്തു നമ്മുടെ മുന്നിൽ വ്യക്തമാക്കിത്തന്നത് അല്ലാഹുവോ റസൂൽ (സ്വ) തങ്ങളോ  സ്വഹാബത്തോ അല്ല.. മുത്തഖീങ്ങളായ ഇമാമുമാരാണ്..അതുകൊണ്ട് തന്നെ അവർ صحيح ആണെന്നോ ضعيف ആണെന്നോ مردود ആണെന്നോ പഠിപ്പിച്ചു തന്നതിനെ  സ്വീകരിക്കുന്നവരാണല്ലോ നമ്മൾ  സുന്നികളും അതോടൊപ്പം മുജാഹിദ് - മൗദൂദികളും ഒക്കെ..
    അതോടൊപ്പം ഒരു ഹദീസ് صحيح ആണ് എന്ന് അവർ പറഞ്ഞാൽ ആ ഹദീസ് ഖുർആനിൻറെയോ ഹദീസിന്റെയോ نص നോടും توحيد നോടും എതിരല്ല എന്നത് ഒരു വസ്തുതയാണ്. അവക്കെതിരാണ് ഈ ഹദീസ് എങ്കിൽ ആ ഹദീസ് صحيح ആകുകയില്ല. ഹദീസ് مردود (തള്ളപ്പെടേണ്ടത്) ആയിരിക്കും..
    അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം, ഈ ഇമാമീങ്ങൾ നമ്മുടെ ഇമാമായി നാം സ്വീകരിക്കണമെങ്കിൽ ആദ്യം അവർ മുസ്ലിമായിരിക്കണം കൂടാതെ ഒരു കാര്യം ശിർക്കാണോ അല്ലേ എന്ന അറിവ് ഉണ്ടായിരിക്കണംകൂടാതെ ശിർക് ചെയ്ത/ പ്രചരിപ്പിച്ച/പ്രോത്സാഹിപ്പിച്ച വ്യക്തിയാവരുത് എന്നതും വളരെ വ്യക്തമാണ്.
    ഇനി വിഷയത്തിലേക്ക് വരാം..

    മുത്തു നബിയുടെ(സ്വ) ഖബറിന്റെ അരികിൽ പോയി പാപമോചനത്തിന് വേണ്ടി ശുപാർശ തേടുന്നത് ശിർക്കാണ് എന്ന് നാടുനീളെ പ്രസംഗിച്ചു നടക്കുന്നത് നാം ഏവരും കാണുന്ന വസ്തുതയാണ്..
    എന്നാൽ, മുത്ത് നബിയുടെ കബറിങ്കൽ പോയി പാപമോചനത്തിന് വേണ്ടി ശുപാർശ ചോദിക്കൽ ശിർക്കാണെങ്കിൽ സൂറത്തു നിസ്സാഇലെ 63 ത്തെ ആയത്തായ
    وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ
     وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا
      
       എന്ന ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ലോകത്തുള്ള ധാരാളം ഇമാമുമാർ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്, പാപികളായ ദോഷികളായ ആളുകൾ നബിതങ്ങളുടെ പരിശുദ്ധമായ ഖബറിനരികിൽ സമീപിച്ച് പാപമോചനം തേടുകയാണെങ്കിൽ, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയാണെങ്കിൽ നിശ്ചയം അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുന്നതാണ് എന്നും വഫാത്തിന്  ശേഷവും അത് ബാധകമാണെന്നും.  

    അതിനു ചില ഉദാഹരണങ്ങൾ നമുക്ക് നോക്കാം..

    تفسير الكبير . لإمام رازي
    تفسير ابن كثير
    تفسير الدر المنثور . لإمام سيوطي
    تفسير البحر المحيط - لإمام ابو حيان
    شرح المهذب- لإمام نووي
    شفاء السقام -.لإمام سبكي
    الجامع شعب الإيمان - لإمام بيهقي
    الذخيرة -  لإمام قرافي



    ദീനിൻറെ അവലംബങ്ങളായ മഹാന്മാരായ ഇമാമുമാർ അവരുടെ തഫ്സീറുകളിലൂടെയും മറ്റ് ഗ്രന്ഥങ്ങളിലൂടെയും പഠിപ്പിച്ച കാര്യം മുജാഹിദ് മൗദൂദി വിഭാഗക്കാരുടെ വാദപ്രകാരം ശിർക്കാണ്. അപ്പോൾ മഹാന്മാരെല്ലാം ശിർക്കും തൗഹീദും മനസ്സിലാക്കാത്തവരാണ് എന്നാണോ അല്ല മനപൂർവ്വം അറിഞ്ഞുകൊണ്ട് ശിർക്ക് പ്രോത്സാഹിപ്പിച്ചവർ  ആണെന്നാണോ ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് ?..

    അല്ല, ഇതിൽനിന്നും നമ്മൾ മനസ്സിലാക്കേണ്ടത് അഹല് സുന്നത്തി വൽ ജമാഅത്തിൻറെ മുഴുവൻ ഇമാമുമാരുടെയും വീക്ഷണത്തിനു വിശ്വാസത്തിനും എതിരാണ്  യുക്തിവാദവുമായി എത്തുന്ന മുജാഹിദ്- മൗദൂദി പ്രസ്ഥാനക്കാർ എന്നാണ്.


    ഒന്നുകിൽ ഇമാമുമാരുടെ പേരിൽ ശിർക്ക് ആരോപണം നടത്തണം , അപ്പോൾ അവരെ ഇമാം ആക്കാൻ പറ്റില്ല അല്ലെങ്കിൽ ഈ ശിർക്ക് ആരോപണം നമ്മിൽനിന്നും എടുത്തുമാറ്റണം അപ്പോൾ മുജാഹിദ്- മൗദൂദി  പ്രസ്ഥാനങ്ങൾ നിലനിൽക്കുകയുമില്ല. എന്നിട്ട് അവർ ചെയ്യുന്ന ഇരട്ടത്താപ്പ് ചെയ്യാൻ പഠിപ്പിച്ച വരെ ഇമാമായി പരിഗണിച്ച് അതനുസരിച്ച് ചെയ്യുന്നവരെ മുശ്രിക്കുകൾ ആക്കുന്നു എന്തൊരു വിരോധാഭാസം..



    പിന്നെയുള്ള അവരുടെ പ്രതികരണം എന്നത്,

       ആ സംഭവം ضعيف     ആണ്  അതുകൊണ്ട് അത് സ്വീകരിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല എന്നതാണ്..അതും വഹ്ഹാബികളുടെ തീരേ ബുദ്ധി രഹിതമായ ഖണ്ഡനം ആണ്.കാരണംതൗഹീദിനെതിരെ ഒരു ഹദീസോ അസറോ വന്നാൽ അത് മർദൂദാണ് എന്നാണ് നിയമം...
    അപ്പൊൾ മുത്തുനബിയുടെ ഖബറിന്റെയടുക്കൽ പാപമോചനം തേടി വന്ന സംഭവം ضعيف   ആണ് അതുകൊണ്ട് അത് സ്വീകരിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല എന്ന മുജാഹിദിന്റെ മുടന്തൻ  ന്യായം തികച്ചും അടിസ്ഥാനം അറിയാത്തത് കൊണ്ടാണ്.
    കാരണം
    ഒരു ഹദീസോ അസറോ സ്വാഹീഹാണോ ضعيف ആണോ എന്ന ചർച്ച വരുന്നു എങ്കിൽ അതിനർത്ഥം അത് ഖുർആനിന്റെ നെസ്സിനോടൊ തൗഹീദിനോടൊ എതിരായിട്ടില്ല എന്നതാണ്.
    അങ്ങനെവരുമ്പോൾ മുത്തുനബിയുടെ ഖബറിന് സമീപം വന്നുകൊണ്ട് പാപമോചനം തേടിയ ആ സംഭവത്തിലെ നബിതങ്ങളോട് അങ്ങിനെ തേടാം എന്ന ആശയം ശിർക്കാണെങ്കിൽ ആ ഹദീസിനെ പറ്റി അത് صحيح ആണോ ضعيف    ആണോ എന്ന ചർച്ചക്ക് ഇമാമീങ്ങൾ നിൽക്കുകയില്ല. കാരണം,  ആ ഹദീസ്  ഖണ്ഡിതമായി موضوع ആണെന്ന് അതോടെ വ്യക്തമാണ്...


        എന്നാൽ..വഹ്ഹാബികൾക്ക് ഒരു കാര്യം ശിർക്ക് ആവണമെങ്കിൽ അത് ضعيف  ആയി മാറണം.അപ്പോൾ ഒരു പണ്ഡിതൻ അതിനെ സ്വഹീഹ് ആക്കിയാൽ അദ്ദേഹത്തിന് എടുക്കൽ തൗഹീദും ഒരു പണ്ഡിതൻ ആക്കിയാൽ അദ്ദേഹത്തിന് അടുക്കൽ അത് ശിർക്കും ആകും. ഇസ്ലാമിലെ അടിസ്ഥാന വിശ്വാസം അഭിപ്രായങ്ങൾക്ക് അനുസരിച്ച് മാറിമറിയുന്ന ആണെങ്കിൽ പിന്നെ ദീനിന് എന്ത്  നിലനിൽപാണ് ഉള്ളത് എന്ന മുജാഹിദ് മൗദൂദി വിഭാഗക്കാർ ഒന്ന് ചിന്തിക്കുന്നത് നന്നാവും. അല്ലാഹു ഹിദായത്ത് നൽകട്ടെ..


    No comments:

    Post a Comment