ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ദൈവം എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ട്?



    എന്തിനാണ് നമ്മൾ പ്രാർത്ഥിക്കുന്നത്? സർവജ്ഞനായ ദൈവം എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ട്?


           പ്രാർത്ഥന എന്നാൽ അടിമ തന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് നടത്തുന്ന അഭ്യർത്ഥനയാണ്. തന്റെ ദാസന്മാരുടെ പ്രാർത്ഥന കേള്ക്കുകയും അവര്ക്ക് ആത്യന്തികമായി നന്മയായത് മാത്രം നല്കുകയും ചെയ്യുന്നവനാണ് പരമകാരുണികനായ അല്ലാഹുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മുസ്ലിംകള് തങ്ങളുടെ ആവശ്യങ്ങളെല്ലാം അല്ലാഹുവിന്റെ മുമ്പില് സമര്പ്പിക്കുന്നു. അതില് തനിക്കും സമൂഹത്തിനും നന്മയായിട്ടുള്ളതേ അവന് നല്കുകയുള്ളൂവെന്ന് അവര്ക്കറിയാം. താന് പ്രാര്ത്ഥിച്ചത് ഇവിടെ നിന്ന് ലഭിച്ചിട്ടില്ലെങ്കിലും പ്രസ്തുത പ്രാര്ത്ഥനയ്ക്ക് മരണാനന്തരം വമ്പിച്ച പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കുന്നതു കൊണ്ടു തന്നെ അവര് പ്രാര്ത്ഥന തുടര്ന്നുകൊണ്ടേയിരിക്കും.

    തന്നെ ഏറെ ഇഷ്ടപ്പെടുന്ന തന്റെ നാഥന്റെ മുന്നില് മനസ്സ് തുറന്ന് പ്രാര്ത്ഥിക്കുവാന് കഴിയുന്നതുവഴി മുസ്ലിമിന്റെ മനസ്സില് നിന്ന് ക്ലേശവും പ്രയാസങ്ങളും പടിയിറങ്ങുകയും അവനും നാഥനും തമ്മിലുള്ള ബന്ധം ശക്തമാവുകയും ചെയ്യുന്നു. സത്യവിശ്വാസിയുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാര്ത്ഥന അനിവാര്യമാണ്. അവന്റെ ഭക്ഷണം, മലമൂത്ര വിസര്ജനം, ശുചീകരണം, ഉറക്കം, ഉണർവ്വ് എന്ന് വേണ്ട എന്തെല്ലാം പ്രവര്ത്തനങ്ങളുണ്ടോ, അവയിലെല്ലാം പ്രാര്ത്ഥനയുണ്ട്. പ്രപഞ്ച സൃഷ്ടാവ് അവന്റെ ഗ്രന്ഥത്തില് നിരവധി നിയമങ്ങളും കല്പ്പനകളും പ്രതിപാദിച്ചതുപോലെ പ്രാര്ത്ഥനയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

    അല്ലാഹുവിനോട് മാത്രമെ മനുഷ്യന് പ്രാര്ത്ഥിക്കുകയും സഹായം ചെയ്യുകയും ചെയ്യാവൂ എന്ന് അവന് കല്പ്പിക്കുന്നു. കാരണം, സകലതും അവന്റെ കരങ്ങളിലാണ്. ഒരില പോലും അവന്റെ നിയന്ത്രണത്തിലല്ലാതെ കൊഴിയുന്നില്ല. മാത്രമല്ല, ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും ഓരോ ചലനവും അവന്റെ നിശ്ചയത്തിലാണ്. പ്രാര്ത്ഥന ആരാധന ആയതിനാല് തന്നെ അത് മറ്റുള്ളവരോട് നടത്തുക എന്നത് സാധ്യമല്ല. പ്രാര്ത്ഥനാവേളയിലാണ് ഒരു മനുഷ്യന് അവന്റെ സൃഷ്ടാവുമായി ഏറ്റവും അടുക്കുന്നത്.

    എന്താണ് പ്രാര്ത്ഥന, ആരോടാണ് പ്രാര്ത്ഥിക്കേണ്ടത്, എങ്ങനെയാണ് പ്രാര്ത്ഥിക്കേണ്ടത് എന്നുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടാകണം പ്രാര്ത്ഥിക്കേണ്ടത്. അല്ലാതിരുന്നാല് ഫലം മറിച്ചാകും. പ്രാര്ത്ഥിച്ച് പുണ്യം നേടിയവര് അവരുടെ കൂട്ടത്തില് ധാരാളം കാണാന് കഴിയും. സർവതും നല്കുന്നവനും, എല്ലാറ്റിനും കഴിവുള്ളവനുമായ അല്ലാഹുവാണ് പ്രാര്ത്ഥനക്ക് ഉത്തരം നല്കുക. സ്വീകരിക്കപ്പെടുന്ന പ്രാര്ത്ഥനക്ക് എന്തിനേക്കാളും ശക്തിയുണ്ടാകും.

    നിങ്ങള് എന്നോടു പ്രാര്ഥിക്കുവിൻ. ഞാന് നിങ്ങള്ക്കുത്തരം നല്കാംഎന്ന് അല്ലാഹു ഖുര്ആനില് പറയുന്നു (ഖുർആൻ 40:60).

    അല്ലാഹു അല്ലാത്ത മറ്റാരോടും പ്രാര്ഥിക്കുന്നത് നിഷിദ്ധമാണ്. മനുഷ്യർ ബോധപൂർവമോ അറിവില്ലാത്തതിനാലോ ചെയ്യുന്ന പാപങ്ങൾ പൊറുക്കാനും ദൈവസാമീപ്യം നേടാനുമൊക്കെ അല്ലാഹുവിനോട് പ്രാര്ഥിക്കുന്നതു പോലെ ഐഹികമായ ആവശ്യങ്ങൾ നിറവേറ്റാനും അവനോട് പ്രാര്ഥിക്കാം. രോഗം സുഖപ്പെടാനും, ദാരിദ്ര്യവും കഷ്ടപ്പാടും നീങ്ങാനും, പരീക്ഷയില് വിജയിക്കാനും ജീവിതത്തില് സന്തോഷവും മനഃസമാധാനവും ഉണ്ടാകാനുമെല്ലാം പ്രാര്ഥിക്കാവുന്നതാണ്. വിവിധകാര്യങ്ങള്ക്ക് നബി(സ) അല്ലാഹുവോട് പ്രാര്ഥിച്ചതായും പ്രാര്ഥനകള് പഠിപ്പിച്ചതായും ഹദീഥുകളില്നിന്ന് ഗ്രഹിക്കാം.

    അല്ലാഹുവില് പൂര്ണമായ വിശ്വാസത്തോടെയും പ്രാര്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് പ്രാര്ഥിക്കേണ്ടത്. ദുഷ്‌കര്മങ്ങളില് നിന്നും നിഷിദ്ധ സമ്പാദ്യങ്ങളില് നിന്നും വിട്ടു നിന്നുകൊണ്ട് പരിശുദ്ധ ഹൃദയത്തോടെ പ്രാര്ഥിക്കുന്നവര്ക്കാണ് പ്രാര്ഥനയ്ക്കുത്തരം ലഭിക്കുക. ഇങ്ങനെ പ്രാര്ഥിക്കുന്നവരുടെ പ്രാര്ഥന അല്ലാഹു സ്വീകരിക്കുന്നത് മൂന്നിലൊരു വിധത്തിലായിരിക്കുമെന്ന് റസൂല്(സ) അറിയിച്ചിട്ടുണ്ട്. 

    1) ഒന്നുകിൽ പ്രാര്ഥിച്ച കാര്യം അതേപടി നിറവേറ്റും. അത് നിറവേറ്റുന്നതിന് വല്ല പ്രതിബന്ധവുമുണ്ടെങ്കില് 

    2)  മറ്റൊരനുഗ്രഹം നല്കുകയോ ദോഷം തടുക്കുകയോ ചെയ്യും.

    3) അല്ലാത്തപക്ഷം അത് പരലോകത്ത് നല്കാനായി നീട്ടിവെക്കും. മൂന്നുതരത്തിലായാലും പ്രാര്ഥന കൊണ്ട് ഗുണം സിദ്ധിക്കുമെന്നർഥം.

                    എന്നാൽ മറ്റു ചിലർ അമ്പിയാക്കളോടും മഹാത്മാക്കളോടും നടത്തുന്ന ആത്മീയ സഹായ തേട്ടത്തേുയും, ശുപാർശയെയും, തവസ്സുലിനെയും ഒരേ അർത്ഥത്തിൽ വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. അവയൊന്നും യഥാർത്ഥത്തിൽ പ്രാർത്ഥന എന്ന നിർവചനത്തിൽ വരുന്നില്ല. അവരൊന്നും നമ്മുടെ ഉടമയല്ലെന്നും, നമ്മുടെ ആവശ്യങ്ങൾ സൃഷ്ടിച്ച് തരാൻ സ്വയം പര്യാപ്തരല്ലെന്നുമുള്ള നമ്മുടെ വിശ്വാസമാണ് ഇവയെ പ്രാർത്ഥനയിൽ നിന്ന് വേർതിരിക്കുന്നത്. ഖുർആനിൽ അല്ലാഹു എതിർത്ത പ്രാർത്ഥനകളൊന്നും നമ്മൾ ചെയ്യുന്ന ഇസ്തിഗാസയോ, തവസ്സുലോ, ഇസ്തിശ്ഫാഓ ആവുന്നില്ല എന്നതാണ് വാസ്തവം..







    പ്രാർത്ഥനയിലൂടെയാണോ ദൈവത്തെ കണ്ടത്തേണ്ടത്?


    ഇസ്ലാമും യുക്തിവാദവും.

    ഞാൻ വിളിച്ചു പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല, ഇന്ന അമ്പലത്തിൽ/ പള്ളിയിൽ/ ചർച്ചിൽ പോയി പ്രാർത്ഥിച്ചപ്പോഴാണ് കാലങ്ങളായ എൻറെ ആഗ്രഹം സഫലീകരിക്കപ്പെട്ടത്". "ഇന്ന വഴിപാടു നേർന്നപ്പോഴാണ് വർഷങ്ങളായി കുട്ടികളില്ലാത്ത ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായത്"... നമ്മുടെ സമൂഹത്തിലെ ചില ഈശ്വര വിശ്വാസികളിൽ നിന്നും നമ്മൾ സാധാരണ കേട്ടു വരാറുള്ള ചില വിശ്വാസ പ്രഖ്യാപനങ്ങൾ ആണിവ.
    നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടാണോ നമ്മൾ ദൈവത്തെ കണ്ടെത്തേണ്ടത്?


    നാം ഒരാളോട് പ്രാർത്ഥിക്കുകയും പ്രാർത്ഥനയിൽ നാം ഉദ്ദേശിച്ച കാര്യം സഫലമാവുകയും ചെയ്തു എന്നു വന്നാൽ പോലും നാം പ്രാർത്ഥിച്ചത് യഥാർത്ഥ ദൈവത്തോടാണ് എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല. പ്രാർത്ഥനക്ക് അർഹൻ ഏകനായ അല്ലാഹു മാത്രമാണ്. എന്നാൽ ഏകനായ ദൈവത്തെ കൂടാതെ മറ്റൊരാളെ വിളിച്ച് പ്രാർത്ഥിക്കുകയും ആവശ്യം സഫലീകരിക്കപ്പെടുകയും ചെയ്താൽ തന്നെ ആരെ വിളിച്ചാണോ പ്രാർത്ഥിച്ചത് അവരാണ് എനിക്ക് ഉത്തരം നൽകിയത് എന്ന ധാരണ അബദ്ധമാണ്.


    ഉദാഹരണത്തിന് നാം യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത ഒരു കല്ലിനോട് പ്രാർത്ഥിക്കുന്നു എന്ന് കരുതുക, കല്ലിനോട് നാം ആവശ്യപ്പെട്ട കാര്യം പൂർത്തീകരിക്കപ്പെട്ടു എന്നു വരാം. അത് വെറും യാദൃശ്ചികമായ ഒരു സംഭവം മാത്രമാണ്. നമ്മുടെ ജീവിത വ്യവഹാരത്തിൽ നാം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഏതൊന്നും നടത്തിത്തരുന്നത് നമ്മുടെ സൃഷ്ടാവായ ദൈവം മാത്രമാണ്. നാം ആരെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചതാണെങ്കിലും അത് സഫലമാവുന്നത് ഏകനായ ദൈവത്തിന്റെ കൃപകൊണ്ടു മാത്രമാണ്.


    അതേ സമയം സാക്ഷാൽ ദൈവത്തോട് തന്നെയാണ് നമ്മൾ പ്രാർഥിച്ചത് എങ്കിലും അത് ഉടനടി ഉത്തരം നല്കപ്പെടണം എന്നുമില്ല. ദൈവം വ്യത്യസ്തമായാണ് പ്രാർത്ഥനയെ സമീപിക്കുന്നത്. ദൈവത്തോട് ചോദിച്ചത് നൽകുകയും ചിലപ്പോൾ അതിനേക്കാൾ നന്മ ഉദ്ദേശിച്ചു കൊണ്ട് നൽകാതിരിക്കുകയും ചെയ്യും. ചിലപ്പോൾ ചോദിക്കാതെ തന്നെ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. ഇത്തരത്തിൽ എന്ത് സംഭവിക്കുന്നതും ദൈവിക പരീക്ഷണത്തിന്റെ ഭാഗമാണ്. തന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചത് ഇന്നയാളോട് പ്രാർത്ഥിച്ചപ്പോഴാണ് എന്ന് കരുതി അയാളാണ് ദൈവം എന്ന് മനസ്സിലാക്കുന്നത് ശരിയല്ല. അപ്രകാരം ദൈവത്തെ കണ്ടെത്തുന്നത് തെറ്റാണ്. കാരണം, അവരോട് പ്രാർത്ഥിച്ചതുകൊണ്ടാണ് തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടതെങ്കിൽ അവരെ വിളിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടേയും പ്രാർത്ഥനകൾ എന്തുകൊണ്ട് സഫലമാവുന്നില്ല?


    അത്കൊണ്ട് തന്നെ ദൈവത്തെ അന്വേഷിക്കേണ്ടത് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്നുണ്ടോ എന്ന് നോക്കിയല്ല, മറിച്ചു മുൻ ഭാഗങ്ങളിൽ പറഞ്ഞ പോലെ നമ്മുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് നമ്മുടെ ചുറ്റുമുള്ള അനേകായിരം ദൃഷ്ടാന്തങ്ങളിലൂടെയാണ് സൃഷ്ടാവിനെ കണ്ടത്തേണ്ടത് എന്നാണു ഇസ്‌ലാമിന്റെ വീക്ഷണം.


    ഇസ്‌ലാം വിഗ്രഹാരാധനയെ എതിർക്കുന്നതെന്തുകൊണ്ട്?


    ഇസ്ലാമും യുക്തിവാദവും., 


    വിഗ്രഹാരാധനയേയോ വിഗ്രഹാരാധകരേയോ എതിര്ക്കുക എന്നതല്ല ഇസ്‌ലാമിന്റെ നിലപാട്. കാരണം വിശുദ്ധ ഖുര്ആന് തന്നെ പറയുന്നു: അല്ലഹുവിനെ (ദൈവത്തെ) കൂടാതെ അവര് വിളിച്ചു പ്രാര്ഥിക്കുന്ന വസ്തുക്കളെ നിങ്ങള് ആക്ഷേപിക്കരുത്. നിങ്ങള് അങ്ങനെ ചെയ്താല് അറിവില്ലാതെ, അവര് അല്ലാഹുവിനെയും (ദൈവത്തെയും) ആക്ഷേപിക്കും.’ (8: 108)



    മാത്രമല്ല, വിശ്വാസ സ്വാതന്ത്ര്യം ദൈവം എല്ലാവര്ക്കും നല്കിയിട്ടുണ്ട്. അത് സംബന്ധമായി ഖുര്ആന് പറയുന്നു: ഇഷ്ടമുള്ളവര് വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര് അവിശ്വസിക്കട്ടെ.’ (18: 29) ഈ വിശ്വാസ സ്വാതന്ത്ര്യം നിലനിർത്തി കൊണ്ടുള്ള സാമൂഹ്യഘടനയാണ് ദൈവനിശ്ചയമെന്ന് ഖുര്ആനിലെ 22: 40 വചനം വ്യക്തമാക്കുന്നുണ്ട്:
    ജനങ്ങളില് ചിലരെ കൊണ്ട് ചിലരെ പ്രതിരോധിക്കുക എന്ന നടപടിക്രമം ദൈവത്തിനില്ലായിരുന്നെങ്കില് ജൂത-ക്രൈസ്തവ ദേവാലയങ്ങളും മഠങ്ങളും ദൈവിക നാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്ക്കപ്പെട്ടേനെ.

    അതിനാൽ വിഗ്രഹാരാധനയെ ഇസ്‌ലാം എന്തുകൊണ്ട് എതിര്ക്കുന്നു എന്ന ചോദ്യത്തെ, ഇസ്‌ലാമില് വിഗ്രഹാരാധന ഇല്ലാത്തതെന്തുകൊണ്ട് എന്ന് തിരുത്തേണ്ടി വരുന്നു. അതിന്റെ കാരണങ്ങള് പലതാണ്.

    അതിലൊന്ന്, യഥാര്ഥ ദൈവമായ സ്രഷ്ടാവ് മാത്രമാണ് ആരാധനക്കര്ഹൻ എന്നതാണ്.

    ദൈവം സ്രഷ്ടാവും അദൃശ്യനും ഏകനുമാണ്. വിഗ്രഹങ്ങളാകട്ടെ സൃഷ്ടിയും ദൃശ്യവും പല രൂപത്തിലുള്ളതുമാണ്. അതിനാല് സ്രഷ്ടാവും അദൃശ്യനുമായ ഏകദൈവത്തെ സൃഷ്ടിയും ദൃശ്യവുമായ പല രൂപങ്ങളില് സങ്കല്പിക്കുമ്പോള് ദൈവത്തെ സംബന്ധിച്ച് വികലമായ ധാരണ രൂപപ്പെടുന്നു. ദൃശ്യപ്രതീകങ്ങളില് അദൃശ്യ ദൈവത്തെ സങ്കല്പിക്കല് യുക്തമല്ലെന്നര്ഥം.

    ഒരു മനുഷ്യനെ പോലും ഒരു വിഗ്രഹത്തിലൊതുക്കാന് സാധ്യമാവുകയില്ല. ഒരു മഹാകവി അദ്ദേഹത്തിന്റെ ശരീരത്തില് ഒതുങ്ങുന്നില്ല. അതിനാല് തന്നെ അദ്ദേഹത്തെ കണ്ടതു കൊണ്ടുമാത്രം അദ്ദേഹത്തിന്റെ കവിത്വത്തെയും മഹത്വത്തെയും അളക്കാനാവില്ല. അദ്ദേഹം മരണപ്പെട്ടാല് ഒരു പ്രതിമ ഉണ്ടാക്കി അതിലദ്ദേഹത്തെ ഒതുക്കാന് ഒരു നിലക്കും സാധ്യമാവില്ല എന്നിരിക്കെ കോടാനുകോടി കവികളെയും കലാകാരന്മാരെയും സൃഷ്ടിച്ച, അണ്ഡകടാഹം മുഴുവന് സൃഷ്ടിച്ച ദൈവത്തെ എങ്ങനെ വിഗ്രഹത്തില് ഒതുക്കും?

    വേദ പണ്ഡിതന് ദയാനന്ദ സ്വരസ്വതി ഇത് സംബന്ധമായി പറയുന്നു: പരമേശ്വരന് സര്വവ്യാപിയായിക്കേ ഒരു വസ്തുവില് മാത്രം പരമേശ്വരനെ ഭാവന കൊണ്ട് സങ്കല്പിക്കുകയും മറ്റൊരിടത്തും അവ്വണ്ണം സങ്കല്പിക്കാതിരിക്കുകയും ചെയ്യുന്നത്, ചക്രവര്ത്തിയായ ഒരുവനെ അവന്റെ സമസ്ത സാമ്രാജ്യത്തില് നിന്നും പൃഥക്കരിച്ചു ചെറിയൊരു കുടിലിന്റെ സ്വാമിയായി വിചാരിക്കുന്നത് പോലെയാണ്. അത് ഒരു സര്വഭൗമന് എത്ര വലിയ അപമാനമാണെന്ന് ആലോചിച്ചു നോക്കുക.’ (സത്യാര്ഥ പ്രകാശം, പേ. 515)

    ദൈവം മനുഷ്യന്റെ കണ്ഠനാഡിയേക്കാള് അടുത്താണെന്ന് ഖുര്ആന് പറയുന്നുണ്ട്. (50: 16) അടുത്തുള്ള ദൈവത്തെ അകലെ സങ്കല്പിക്കുന്നത് സദാസമയവും ദൈവസാമീപ്യമുണ്ടെന്ന ബോധത്തെ പ്രതികൂലമായി ബാധിക്കുന്നു. വിശ്വാസികളും ദൈവവും തമ്മില് അകലമുള്ളിടത്താണ് പൗരോഹിത്യവും ഇടനിലക്കാരും ഉടലെടുക്കുന്നത്. ദൈവത്തിന്റെ പേരില് ജാതിമേല്ക്കോയ്മ അടക്കം സാമ്പത്തിക ചൂഷണങ്ങള് വരെ നടമാടാന് ഇത് കാരണമാകും.

    മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും ജീവിതത്തിന്റെ ലക്ഷ്യവും പഠിപ്പിക്കുമ്പോള് മനുഷ്യന് സങ്കല്പിച്ചുണ്ടാക്കുന്ന ദൈവങ്ങള് ജീവിതത്തിലെ പല ലക്ഷ്യങ്ങള് നേടാനുള്ള കുറുക്കുവഴികളായിട്ടാണ് നിലകൊള്ളുക. കാര്യസാധ്യംഎന്ന ഭൗതിക താല്പര്യമായിരിക്കും സകല നേര്ച്ച വഴിപാടുകളുടെയും ലക്ഷ്യം.

    ദൈവത്തിന്റെ പേരില് വിഗ്രഹ നിര്മാണം സാധ്യമല്ലെന്ന് ഖുര്ആൻ മാത്രമല്ല മറ്റു വേദങ്ങളും പറയുന്നുണ്ട്:

    ആരുടെ നാമസ്മരണമാണോ മഹത്തായ യശസ്സിന് കാരണമാകുന്നത്, അവന്റെ പ്രതിമ, അളവുകോല്, തത്തുല്യസാധനം, പൃകത്, ആകൃകി ഇല്ല.’ (യജുര്വേദം 32: 3)

    ആകയാല് നിങ്ങള് ദൈവത്തെ ആരോടുപമിക്കും? ഏതു പ്രതിമയെ നിങ്ങള് അവനോട് സദൃശമാക്കും? (ബൈബിള്, യശയ്യാവ് 40: 18)

    പിൻകുറി:

    വിഗ്രഹങ്ങൾ ഏകാഗ്രതക്കാണെന്നാണ് വാദമെങ്കിൽ, ഒരു വലിയ ഗര്ത്തത്തിലേക്ക് വീഴാന് പോകുന്ന ഒരാള് ദൈവമേഎന്ന് ദൈവത്തോട് പ്രാര്ഥിക്കുമ്പോള് ദൈവത്തിന്റെ ചിത്രമോ വിഗ്രഹമോ വേണ്ടി വരുന്നില്ല. കാരണം അത് ആത്മാവില് നിന്നുണ്ടാകുന്ന വിളിയാണ്. യഥാര്ഥ ദൈവത്തോട് യഥാര്ഥത്തില് പ്രാര്ഥിക്കാന് ഒരു രൂപവും ആവശ്യമില്ലെന്നർത്ഥം. അന്ധന്മാരും ദൈവാരാധന നടത്തുന്നുണ്ടല്ലോ.