ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • പ്രബോധനത്തിനും പ്രവർത്തനത്തിനും മുമ്പ് അറിവ് വേണം


                 ദീനിൽ ഒരു കാര്യം പറയുന്നതിനും പ്രവർത്തിക്കുന്നതിനും അതിനെക്കുറിച്ചുള്ള ഇൽമ്  ഉണ്ടാവൽ  അനിവാര്യമാണ്. മുറിവൈദ്യൻ ആളെ കൊല്ലും എന്നുള്ള ചൊല്ല്  ദീനിൻറെ കാര്യത്തിൽ വളരെ പ്രസക്തമാണ്. അറിവില്ലാത്തവരുടെ വാക്കിനെ പിൻപറ്റിയാൽ അവൻ ചെന്നു ചേരുന്നത് പരാജയത്തിൻറെ പടുകുഴിയിൽ ആയിരിക്കും. മതവിഷയത്തിൽ വേണ്ടത്ര അറിവില്ലാത്തവർ മതനിയമങ്ങൾ പറയാനോ പഠിപ്പിക്കാനോ പോവൽ ഹറാമാണ്  എന്നത് മഹാന്മാരായ ഉലമാക്കൾ ഇജ്മാആയി  നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
    ഇതുപറയുമ്പോൾ ചിലയാളുകൾക്ക് വല്ലാത്ത പ്രയാസമാണ്. "തം ആർക്കും പറയാം, മതനിയമങ്ങൾ അവനവന് മനസ്സിലാക്കിയത് വച്ച് ആർക്കും കൊടുക്കാം, അത് പാടില്ലെന്ന് പറയുന്നവർ പൗരോഹിത്യത്തിന് വക്താക്കളും യാഥാസ്ഥിതികരുമാണ്"  എന്നൊക്കെയാണ് ചില അല്പന്മാർ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിലുള്ള ചില മഹാന്മാരുടെ വീക്ഷണം നമുക്കൊന്നു നോക്കാം.
    1. മഹാനായ ഇമാം ബുഖാരി (റ) തൻറെ സ്വഹീഹ് ബുഖാരിയിൽ ഒരു അധ്യായം തന്നെ കൊണ്ടുവരുന്നത്  ശ്രദ്ധിക്കുക.
    صحبح البخاري
    بَابُ الْعِلْمِ قَبْلَ الْقَوْلِ وَالْعَمَلِ
    ഒരു കാര്യം പറയുന്നതിനും പ്രവർത്തിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ചുള്ള അറിവ് ഉണ്ടാവണം എന്ന അദ്ധ്യായത്തിൽ മഹാനവർകൾ ആദ്യം പഠിപ്പിക്കുന്നത് പരിശുദ്ധ ഖുർആനിലെ
    فَاعْلَمْ أَنَّهُ لاَ إِلَهَ إِلَّا اللَّه [محمد: 19]
    (ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല എന്ന് നീ മനസ്സിലാക്കുക.)
    എന്ന ആയത്താണ്. തുടർന്ന് മഹാനവർകൾ വിശദീകരിക്കുന്നു

    فَبَدَأَ بِالعِلْمِ «وَأَنَّ العُلَمَاءَ هُمْ وَرَثَةُ الأَنْبِيَاءِ، وَرَّثُوا العِلْمَ، مَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ، وَمَنْ سَلَكَ طَرِيقًا يَطْلُبُ بِهِ عِلْمًا سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الجَنَّةِ»

    (അല്ലാഹു ഇൽമ് കൊണ്ടാണ് തുടങ്ങിയത്. (നിശ്ചയം പണ്ഡിതൻമാർ പ്രവാചകൻമാരുടെ അനന്തരാവകാശികളാണ്  അറിവാണ് അവർ അനന്തരം എടുത്തത്. ആരെങ്കിലും അവരുടെ പാത മുറുകെ പിടിച്ചു അവർ ഭാഗ്യവാന്മാരാണ്. ആരെങ്കിലും അറിവ് തേടിക്കൊണ്ട് ഒരു വഴിയിൽ പ്രവേശിച്ചാൽ അവന് സ്വർഗ്ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കി കൊടുക്കും.)
    ഈ അദ്ധ്യായത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജറുൽ അസ്ഖലാനി(റ), തങ്ങളുടെ  വിശ്വവിഖ്യാത ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ പറയുന്നു.


    قَالَ بن الْمُنِيرِ أَرَادَ بِهِ أَنَّ الْعِلْمَ شَرْطٌ فِي صِحَّةِ الْقَوْلِ وَالْعَمَلِ فَلَا يُعْتَبَرَانِ إِلَّا بِهِ فَهُوَ مُتَقَدِّمٌ عَلَيْهِمَا لِأَنَّهُ مُصَحِّحٌ لِلنِّيَّةِ الْمُصَحِّحَةِ
    (ഇബ്നുൽ മുനീർ (റ) എന്നവർ പറഞ്ഞു. ഈ അധ്യായം കൊണ്ട് ഇമാം ബുഹാരി(റ)  ഉദ്ദേശിക്കുന്നത് സംസാരവും പ്രവർത്തനവും സ്വഹീഹ് ആവുന്നതിന് അറിവ് അനിവാര്യമാണ്. അറിവില്ലാതെ അതുരണ്ടും പരിഗണിക്കപ്പെടുകയില്ല അതു രണ്ടിനെക്കാളും മുന്തിക്ക പ്പെടേണ്ടത് അറിവാണ്. കാരണം അമലിനെ നന്നാക്കുന്ന നിയ്യത്ത് നന്നാക്കുന്നത്  ഇൽമ് ആണ്)
    2. ഇവ്വിഷയകമായി മഹാനായ ഇമാം നവവി (റ), തങ്ങളുടെ ഗ്രന്ഥമായ المسائلرؤوس  എന്ന ഗ്രന്ഥത്തിൽ പറയുന്നത് ശ്രദ്ധിക്കുക.


    (പണ്ഡിതന്മാർ പറഞ്ഞു: അറിവില്ലാതെ ദീൻ കാര്യങ്ങൾ  പറയൽ ഹറാമാണ്. ദൃഢമായ അറിവോ, അർഹരായ മുജ്തഹിദുകളുടെയോ മദഹബിൻറെ ഇമാമുമാരെ അവലംബിക്കുന്ന മുഖല്ലിദുകളുടെയോ  മികച്ച ഭാവനയോ ഇല്ലാതെ ഒരാൾക്കും ഒരു കാര്യത്തിൽ അതിൻറെ വിധി ഇപ്രകാരമാണ് എന്ന് പറയൽ അനുവദനീയമല്ല.)
    നോക്കൂ.. മതകാര്യങ്ങൾ പറയുന്നതിന് എന്തെല്ലാം  ഉപാധികളാണ് മഹാന്മാർ പഠിപ്പിച്ചിട്ടുള്ളത്. ഇതൊന്നും ശ്രദ്ധിക്കാതെ ഒരു ആയത്ത്, ഒരു ഹദീസ് അതിൻറെ പരിഭാഷ നോക്കി മനസ്സിലാക്കി ഞങ്ങൾ പറയുന്നതിനപ്പുറം ആരുപറഞ്ഞാലും അവരെ പുറംകാലുകൊണ്ട് തട്ടുമെന്ന് രീതിയിൽ മഹാന്മാരെയും പണ്ഡിതന്മാരെയും അവഗണിക്കുന്ന ചിലയാളുകൾ നമുക്കിടയിലുണ്ട്. അവർ ചെയ്യുന്നത് എത്ര വലിയ പാപമാണെന്ന് അവർ അറിയുന്നില്ല.

     മതം പറയാൻ ആരെങ്കിലും തുനിയുമ്പോൾ അത് ആര് പറഞ്ഞതാണ് എന്ന് ചോദിക്കുമ്പോൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഞങ്ങൾ മനസ്സിലാക്കിയതാണ് (ഇതാണ് ഇന്നത്തെ വഹാബീ-മൌദൂദീ വാദം) എന്ന് ആരെങ്കിലും സ്വയം അവകാശപ്പെട്ടാൽ, അവർ മുൻഗാമികൾ പഠിപ്പിച്ച കള്ളന്മാരിൽ പെട്ടവരാണ് . മറിച്ച് ഒരു കാര്യത്തിന് തെളിവ് പറയുമ്പോൾ ഖുർആനിൽനിന്നും ഹദീസിൽനിന്നും അത് മനസ്സിലാക്കാൻ പ്രാഗൽഭ്യം ഉള്ള ഖുർആൻ വ്യാഖ്യാതാക്കളോ ഹദീസ് വ്യാഖ്യാതാക്കളോ കണ്ടെത്തിയതാണ് എന്നു പറഞ്ഞാൽ അവരെ അംഗീകരിക്കാവുന്നതാണ്. ( ഇമാം നവവി(റ) പഠിപ്പിച്ചതുപോലെ).
    മതം പറയാൻ അർഹരായവരിൽ നിന്നും മത വിഷയങ്ങൾ പഠിക്കാൻ നാം ശ്രദ്ധിക്കുമല്ലോ. അല്ലാഹു ഭാഗ്യം നൽകട്ടെ..

    No comments:

    Post a Comment