ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • മനുഷ്യനെ ദൈവം സൃഷ്ടിച്ചതെന്തിന്‍റെ ലക്ഷ്യം?


    ✍🏻ഇസ്ലാമും യുക്തിവാദവും.





    എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം; നാം ഇടക്കിടെ അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമാണിത്. പലരും പല വിധത്തിലാണ് ഇതിന് ഉത്തരം നല്കുക. സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യം എന്ന് വിശ്വസിക്കുന്നവരെ കാണാം. എന്നാല് സമ്പന്നനായ ശേഷം തങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് ഇത്തരം ആളുകള് ആലോചിക്കുന്നില്ല. ശതകോടി തുക അവര് സമ്പാദിച്ചുവെന്ന് വരാം. എന്നിട്ട് എന്ത് കാര്യം? ഈ വന് സമ്പാദ്യം സ്വായത്തമാക്കിയതിനു ശേഷം എന്ത് ചെയ്യും? സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യമായി കാണുന്നതെങ്കില് അത് നേടിക്കഴിഞ്ഞ ശേഷം അയാള്ക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടാവുകയില്ല. ഇവിടെയാണ് നിരീശ്വരവാദികളുടെയും അബദ്ധ വിശ്വാസം വെച്ചുപുലര്ത്തുന്നവരുടെയും പ്രശ്‌നങ്ങള് ഉടലെടുക്കുന്നത്. അവരുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില് പണം സമ്പാദിക്കല് ജീവിത ലക്ഷ്യമായി സ്വീകരിക്കുന്നു. തങ്ങള് സ്വപ്‌നം കണ്ട പണം സ്വരൂപിച്ചാല് അവരുടെ ജീവിതത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു. പിന്നെ അവര് മാനസിക സംഘര്ഷത്തിന് അടിപ്പെടുകയും അലക്ഷ്യമായി ജീവിതം തള്ളിനീക്കുകയുമായിരിക്കും.

    ഇസ്ലാം പഠിപ്പിക്കുന്ന ജീവിത ലക്ഷ്യം:
    അല്ലാഹുവിന്റെ പ്രീതിയും അതുവഴി അവന്റെ ശാശ്വതമായ സ്വർഗ്ഗവും കരസ്ഥമാക്കലാണ് ഇസ്‌ലാമില് ജീവിത ലക്ഷ്യം. ഇസ്‌ലാമിലെ ഈ ജീവിത ലക്ഷ്യം സ്ഥായിയാണ്. ഒരു മുസ്‌ലിം, അയാള് ഒരു ശിശുവോ കൗമാരക്കാരനോ യുവാവോ മുതിര്ന്നവനോ ആരുമാവട്ടെ, തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ ഒരു ഉദ്ദേശ്യത്തില് അടിയുറച്ചു നില്ക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തിന് വേണ്ട ഊര്ജം നല്കുന്നു. അല്ലാഹുവിനെ ആരാധിക്കല്, അവന് വഴിപ്പെടല് ജീവിതത്തെ ലക്ഷ്യബോധമുള്ളതും അര്ഥപൂര്ണവുമാക്കുന്നു.

    ഇസ്‌ലാമില് മനുഷ്യന്റെ ജീവിത വീക്ഷണം വളരെ വ്യക്തവും ലളിതവും യുക്തിഭദ്രവുമാണ്. അതിനെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: ആദ്യ ജീവിതം, അതിനു ശേഷം മരണം, പിന്നെ വിധി പ്രഖ്യാപനദിനം. ശേഷം രണ്ടാമത്തെ ജീവിതം. ഈ സുവ്യക്തമായ ജീവിത വീക്ഷണത്തോടൊപ്പം ഒരു മുസ്‌ലിമിന് വ്യക്തമായ ജീവിതലക്ഷ്യവുമുണ്ട് എന്ന കാര്യത്തില് തര്ക്കമില്ല. തന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് ഒരു മുസ്‌ലിം മനസ്സിലാക്കുന്നു. ഈ ആദ്യ ഘട്ട ജീവിതത്തില് താന് കുറച്ച് വര്ഷങ്ങള് ഇവിടെ ചെലവഴിക്കുമെന്ന് ഒരു മുസ്‌ലിമിന് അറിയാം. ആ ഘട്ടത്തില് അവന് ദൈവത്തെ അനുസരിക്കേണ്ടതുണ്ട്. കാരണം രഹസ്യമായും പരസ്യമായും അവന് ചെയ്ത എല്ലാ പ്രവര്ത്തനങ്ങളെ കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുന്നതാണ്. സര്വ കാര്യങ്ങളും അറിയുന്നത് അവന് മാത്രം. തന്റെ ആദ്യ ജീവിതത്തിലെ പ്രവര്ത്തനങ്ങളാണ് തന്റെ രണ്ടാമത്തെ ജീവിതത്തിന്റെ രീതിയെ നിര്ണയിക്കുന്നതെന്ന് ഒരു മുസ്‌ലിമിന് അറിയാം. അതുപോലെ ഈ ജീവിതം വളരെ ഹ്രസ്വമാണെന്നും എന്നാല് തന്റെ രണ്ടാമൂഴം അനശ്വരമാണെന്നും അവന് ഗ്രഹിക്കുന്നു.

    രണ്ടാം ഘട്ടത്തിന്റെ അവസാനത്തില് വിധിദിനം വരുന്നു. ഈ ദിവസം അല്ലാഹു ആളുകളെ ആദ്യ ജീവിതത്തിലെ പ്രവര്ത്തനത്തിന്റെ ഫലമായി പ്രതിഫലം നല്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു. രണ്ടാം ജീവിത ഘട്ടത്തെയും വിധിദിനത്തെയും കുറിച്ച വിശ്വാസം ഒരു മുസ്‌ലിമിന്റെ ജീവിതത്തെ സാധ്യമാകുന്നത്ര ലക്ഷ്യപൂര്ണവും അര്ഥസമ്പുഷ്ടവുമാക്കുന്നു.

    സ്ഥായിയായ ജീവിതലക്ഷ്യം
    പണം സമ്പാദിക്കുക, ലൈംഗികാസക്തി പൂര്ത്തീകരിക്കുക, തിന്നുക, കുടിക്കുക, വിനോദങ്ങളിലേര്പ്പെടുക തുടങ്ങിയവയാണ് അവിശ്വാസികള് അവരുടെ ജീവിതലക്ഷ്യമായി സ്വീകരിക്കാറുള്ളത്. പക്ഷേ ഇതെല്ലാം ക്ഷണികവും നൈമിഷികവുമായ ലക്ഷ്യങ്ങള് മാത്രം. ഈ ലക്ഷ്യങ്ങളെല്ലാം വരികയും പോവുകയും ചിലപ്പോള് കൂടുകയും കുറയുകയുമെല്ലാം ചെയ്യും. പണത്തിന്റെ കാര്യം തന്നെ നോക്കുക. അത് ശാശ്വതമല്ല. ആരോഗ്യവും തഥൈവ. ലൈംഗിക തൃഷ്ണയാകട്ടെ ശാശ്വതമായി നിലനില്ക്കില്ലല്ലോ? പണം, ഭക്ഷണം, ലൈംഗികത തുടങ്ങിയ മനുഷ്യസഹജമായ തൃഷ്ണകള്ക്കൊന്നും അതിനു ശേഷം എന്ത് എന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് ഉത്തരം നല്കാന് കഴിയില്ല.

    മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത്തരം ചോദ്യങ്ങള് പ്രസക്തമല്ല. കാരണം പരലോക ജീവിതത്തില് തന്റെ സ്വര്ഗലബ്ധിക്കായി അല്ലാഹുവിനെ അനുസരിക്കലാണ് തന്റെ ശാശ്വത ജീവിത ലക്ഷ്യമെന്ന് ഇസ്‌ലാം അതിന്റെ അനുയായികളെ ആദ്യം മുതല്ക്കേ പഠിപ്പിക്കുന്നുണ്ട്.



    No comments:

    Post a Comment