ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ഇസ്ലാം എന്നാൽ ആചാരാനുഷ്ഠാനങ്ങൾ മാത്രമാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.



    വിശ്വാസത്തിനു മാത്രം പ്രാധാന്യം കല്പിക്കുന്ന ചില മതദര്‍ശനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കേവലമായ ചില വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ പാപങ്ങളും ദൈവം പൊറുത്തു തരുമെന്നും സ്വര്‍ഗം നല്കപ്പെടുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. അതേ സമയം വിശ്വാസത്തെക്കാള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മറ്റു ചില ദര്‍ശനങ്ങളെയും നമുക്ക് കാണാം. മോക്ഷപ്രാപ്തിക്കു ചില ആചാരങ്ങളും വഴിപാടുകളും ആണ് അത്തരം മതങ്ങള്‍ നിര്‍ദേശിക്കുന്നത്.
    എന്നാല്‍ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറത്തേക്ക് മനുഷ്യ ജീവിതത്തെ പലപ്പോഴും ഇത്തരം മതങ്ങള്‍ സ്പര്‍ശിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യ ജീവിതത്തെ കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് പോലും പലപ്പോഴും നമുക്കവിടെ കാണാന്‍ കഴിയാറുമില്ല.
    എന്നാല്‍ ഇസ്ലാം ഇത്തരത്തിലുള്ള കേവലമൊരു മതമല്ല; ഇസ്ലാം ഒരു ജീവിത ദര്‍ശനമാണ്. മനുഷ്യനെ പരിപൂര്‍ണമായും പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിത കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
    മനുഷ്യന് ആരാധിക്കുന്നതും അനുസരിക്കുന്നതും കീഴ്പെടുന്നതും വഴിപ്പെടുന്നതും ഏകനും സര്വ്വ ശക്തനും പ്രപഞ്ചനാഥനുമായ ദൈവത്തെയായിരിക്കണം എന്നത് തന്നെയാണ് ഇസ്ലാമിന്‍റെ അടിസ്ഥാനാദര്‍ശം. അതിനു പുറമെ പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും സ്വര്‍ഗ്ഗനരകങ്ങളിലുമൊക്കെ വിശ്വസിക്കണം എന്നും ഇസ്ലാം കല്പിക്കുന്നു. എന്നാല്‍ കേവലമായ ഒരു വിശ്വാസത്തിനു വേണ്ടിയല്ല ഇസ്ലാമിന്‍റെ ഈ ശാസനകളത്രെയും; ദൈവത്തിന്‍റെ ആജ്ഞകളും നിര്‍ദേശങ്ങളും മുഴുവനായും നമ്മുടെ ജീവിതത്തില്‍ പാലിക്കപ്പെടാന്‍ നമ്മള്‍ നടത്തുന്ന ചില നയപ്രഖ്യാപനങ്ങളത്രെ ഇവ.
    കേവല വിശ്വാസങ്ങളോ ആചാരാനുഷ്ഠാനങ്ങളോ കൊണ്ട് മാത്രം ഒരാള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കില്ല എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും നല്ലതെന്നു തോന്നുന്ന എന്തെങ്കിലും ചില കാര്യങ്ങള്‍ ചെയ്തതുകൊണ്ടും കാര്യമില്ല. മറിച്ചു വിശ്വാസം നമ്മുടെ സ്വഭാവത്തിലും ജീവിതത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ഠിക്കേണ്ടതുണ്ട്. മനസ്സിന് ദൈവ ഭക്തി കൈവരുത്തുക എന്നതാണ് ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ഇസ്ലാം ലക്ഷ്യമാക്കുന്നത്; ഈ ലക്ഷ്യം നേടാത്ത ആചാരാനുഷ്ഠാനങ്ങള്‍ വെറും പാഴ്വേലകള്‍ മാത്രമാണെന്നും ഇസ്ലാം ഉദ്ബോധിപ്പിക്കുന്നു.
    സര്‍വ ശക്തനായ ദൈവത്തെ അംഗീകരിക്കുകയും ജീവിതത്തെ ആ ദൈവത്തിനു സമര്‍പ്പിച്ചു ജീവിതത്തിന്‍റെ നിഖില മേഖലകളും ഇടപാടുകളും അവന്‍ പറഞ്ഞതുപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ മാത്രമേ ജീവിതത്തില്‍ വിജയം വരിക്കുകയുള്ളൂ എന്നത്രെ ഇസ്ലാം പഠിപ്പിക്കുന്നത്.

    ഖുര്‍ആന്‍ പറയുന്നത് കാണുക: 'വിശ്വസിക്കുകയും സല്കര്മ്മങ്ങള് അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്ഗാവകാശികള്. അവരതില് നിത്യവാസികളായിരിക്കും' (ഖുര്‍ആന്‍ 2:82). വിശ്വാസത്തെയും ദൈവ കല്പനകള്‍ക്കനുസരിച്ചുള്ള കര്‍മങ്ങളെയും ഒരു നാണയത്തിന്‍റെ ഇരു വശങ്ങളെന്നോണം ഇങ്ങനെ ഇണക്കി പറഞ്ഞതായി സ്വര്‍ഗാവകാശികളെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മിക്കയിടങ്ങളിലും നമുക്ക് കാണാം (ഖുര്‍ആന്‍ 2:25, 2:82, 4:122, 4:124, 5:9, 11:23, ..)







    No comments:

    Post a Comment