ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • മതങ്ങളെല്ലാം ശരിയാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.


    ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്; ഇതില് ആരു പറയുന്നതാണു ശരി? ഏതാണ് ശരി എന്ന് തീരുമാനിക്കാന് മനുഷ്യന്‍റെ ചിന്തയെയും ബുദ്ധിയെയും യുക്തിയെയും തന്നെയാണ് മാനദണ്ഡമാക്കേണ്ടത് എന്നാണു ഇസ്ലാമിന്‍റെ പക്ഷം. വെറുതെ ചിന്തിച്ചത് കൊണ്ട് കാര്യമില്ല, ഏതില്നിന്നാണോ തെരഞ്ഞെടുക്കാന് ഉദ്ദേശിക്കുന്നത് അവയെ സൂക്ഷമായ പഠനത്തിന് വിധേയമാക്കുകയും വേണം.

    ദൈവം എന്നത് മനുഷ്യന്‍റെ ഭാവനക്ക് തന്നെ അപ്പുറത്തായതുകൊണ്ടു ദിവ്യ വെളിപാടുകള്‍ കിട്ടിയ ഒരാള്‍ക്ക് മാത്രമേ ദൈവത്തെ കുറിച്ച് വിവരിക്കാന്‍ കഴിയുകയുള്ളൂ. അതിനു വേണ്ടിയാണ് ദൈവം പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും.

    എന്ത് അടിസ്ഥാനത്തിലാണ് ഓരോ മതങ്ങളും ദൈവത്തിന്‍റെ വിശദാംശങ്ങള് നല്കുന്നത് എന്നാണു നാം ആദ്യം പരിശോധിക്കേണ്ടത്. ഇന്ന് ലോകത്ത് നില നില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ഏതൊക്കെയാണ് സ്വയം ദൈവികമെന്നു അവകാശപ്പെടുന്നതു എന്ന് നിങ്ങള്‍ അന്വേഷിക്കുക. തീര്‍ച്ചയായും പരിശുദ്ധ ഖുര്‍ആനിനെ നിങ്ങള്‍ക്കവിടെ കാണാം. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 'തീര്ച്ചയായും ഇത് (ഖുര്ആന്) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു (ഖുര്‍ആന്‍ 26:192)'. ഈ പ്രഖ്യാപനത്തിനുള്ള തെളിവും ഖുര്‍ആന്‍ തന്നെ പറയുന്നു: 'അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല് നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു (ഖുര്‍ആന്‍ 4:82)'. പരിശുദ്ധ ഖുര്‍ആന്‍ അല്ലാത്ത വല്ല ഗ്രന്ഥവും ഇത്തരത്തിലുള്ള വല്ല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

    ഖുര്‍ആന്‍ എങ്ങനെയാണോ മുഹമ്മദ് നബിക്കു അവതീര്ണമായത്, അതേ അവസ്ഥയില്‍ തന്നെ ഇന്നും നില നില്‍ക്കുന്നതായി നിങ്ങള്‍ക്ക് കാണാം. ഖുര്‍ആനില്‍ ഒന്നും തന്നെ ആര്‍ക്കും കൂട്ടിച്ചേര്‍ക്കാനോ എടുത്തു കളയാനോ കഴിഞ്ഞിട്ടില്ല എന്ന് സാരം. എന്നാല്‍ മറ്റു ഏതു വേദഗ്രന്ഥമാണ് മനുഷ്യന്‍റെ കൈകടത്തലുകള്‍ക്കു വിധേയമാകാത്തത് എന്ന് നിങ്ങള്‍ പരിശോധിക്കുക. ഓരോ മതങ്ങളുടെയും ചരിത്രം അല്പം ഒന്ന് അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാകും അവയുടെ ഗ്രന്ഥങ്ങളിലും ആദര്ശങ്ങളിലും വന്ന വ്യതിയാനങ്ങളും വ്യതിചലനങ്ങളും.

    ആത്യന്തികമായി, ഓരോ മതങ്ങളും നല്കുന്ന ദൈവിക വീക്ഷണങ്ങളില് കൂടുതല് യുക്തിഭദ്രമായത് ഏതാണ് എന്ന് തീര്‍ച്ചയായും പരിശോധിക്കപ്പെടണം. ഈ ലോകത്തിലെ സകല ചരാചരങ്ങളെയും, ഈ ലോകത്തെ തന്നെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം സര്‍വ ശക്തനാണെന്നും, അങ്ങനെയുള്ള ദൈവം ഏകനാണെന്നും ആ സൃഷ്ടി കര്‍ത്താവിനെയാണ് നാം ആരാധിക്കേണ്ടതും അനുസരിക്കേണ്ടതും എന്നുമാണ് ഇസ്ലാമിന്‍റെ അടിസ്ഥാന സങ്കല്‍പ്പം. ഇത് തീര്‍ച്ചയായും നമ്മുടെ യുക്തിക്കു നിരക്കുന്നത് തന്നെ. എന്നല്ല, ഇതല്ലാത്ത ഒരു ദൈവിക സങ്കല്‍പ്പവും നമ്മുടെ യുക്തിക്കു ഇണങ്ങുന്നതല്ല എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും!.


    ഇസ്ലാമിന് പുറമെ ഇന്ന് നമ്മള്‍ കാണുന്ന മുഖ്യധാരാ മതങ്ങളുടെയും അടിസ്ഥാനം ഈ ഏകദൈവ വിശ്വാസം തന്നെയായിരുന്നു എന്നും പില്‍ക്കാലങ്ങളില്‍ എങ്ങനെയോ അവ ഈ അടിസ്ഥാനാദര്‍ശത്തില്‍ നിന്നും മാറിപ്പോയതാണെന്നും അവയുടെ വേദ ഗ്രന്ഥങ്ങളും ചരിത്രവും വായിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.




    No comments:

    Post a Comment