ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ബലി പെരുന്നാള്‍ സന്ദേശം..





    ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും സന്ദേശം പകര്ന്ന് ഇന്ന് ബലി പെരുന്നാള്. ഇബ്റാഹിം നബിയുടെയും മകന് ഇസ്മാഈലിന്‍റെയും ജ്വലിക്കുന്ന ഓര്മകള്ക്കു മുന്നിലാണ് ഇന്ന് വിശ്വാസിലോകം പെരുന്നാള് ആഘോഷിക്കുന്നത്.

    ഈദുല്‍ അദ്ഹ (ആത്മാര്‍പ്പണത്തിന്‍റെ ആഘോഷം) അഥവാ ബലി പെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്‍റെ ആദ്യ ജാതനായ ഇസ്മാഇലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ തയ്യാറായ സമര്പ്പണത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള് അനുസ്മരിപ്പിക്കുന്നത്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാള്‍ എന്ന് പേരു വന്നത്.

    പ്രവാചകന് ഇബ്റാഹിം നബിയുടെ വിളിക്ക് ഉത്തരം നല്കി ലോകത്തിന്‍റെ വിവിധ കോണുകളില് നിന്നുള്ള വിശ്വാസികള് ഹജ്ജ് കര്മത്തിന്‍റെ ധന്യതയിലാണ് ഇന്ന്. പരിശുദ്ധ ഹജ്ജ് കര്മം നിര്വഹിച്ചതിന്‍റെ സന്തോഷപ്രകടനം കൂടിയാണ് പെരുന്നാള്.

    എന്താണ് ഹജ്ജും പെരുന്നാളും നല്‍കുന്ന സന്ദേശം?
    അല്ലാഹുവിന്‍റെ പ്രവാചകന്മാരില് പ്രമുഖനായ ഇബ്രാഹീമും പുത്രന് ഇസ്മയിലും കഅബാലയത്തിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ഉടനെ ഹജ്ജിനായി ജനങ്ങളോട് വിളംബരം ചെയ്യാന് അല്ലാഹു അവരോട് നിര്‍ദേശിച്ചു. ആ വിളിക്ക് ഉത്തരം നല്കിയാണ് വിശ്വാസികള് നൂറ്റാണ്ടുകളായി മക്കയില് ചെന്ന് ഹജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്.

    ഇബ്രാഹീമിന് വളരെ പ്രായം ചെന്ന ശേഷമാണ് സന്താന സൗഭൊഗ്യമുണ്ടായത്. അഥവാ തന്‍റെയും പത്നി ഹാജറയുടെയും മകനായി ഇസ്മയില് ജനിക്കുന്നത്.

    പക്ഷെ, ചെറിയ നേരത്തെ സന്തോഷത്തിനു പിറകെ അല്ലാഹുവിന്‍റെ പരീക്ഷണങ്ങള് ഓരോന്നായി ഈ കുടുംബത്തെ തേടി വന്നു കൊണ്ടിരുന്നു.

    തന്‍റെ ഇഷ്ട ദാസനായ ഇബ്രാഹീമിനെയും പത്നിയെയും മകനെയും വിവിധ രീതികളില് അല്ലാഹു പരീക്ഷിച്ചു. അല്ലാഹുവിന്‍റെ കല്പന സ്വീകരിച്ചു ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വിജനമായ മക്കാ പ്രദേശത്ത് തനിച്ചാക്കി അതാ ഇബ്രാഹീം യാത്ര പോകുന്നു.

    അല്പ കാലശേഷം അതി കഠിനമായ ഒരു പരീക്ഷണം കൂടി ഇബ്രാഹീം നബിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നു! 'തന്‍റെ ഓമന മകനെ അല്ലാഹുവിനു വേണ്ടി ബലിയര്‍പ്പിക്കുക' അതായിരുന്നു കല്പന!

    അല്ലാഹുവിനോടുള്ള സ്നേഹമായിരിക്കണം ഒരു സത്യവിശ്വാസിയുടെ ജിവിതയാത്രയിലെ പഥേയം. അല്ലാഹുവിനോടുള്ള സ്നേഹത്തെക്കാള്‍ വലുതായി ഒന്നും ഉണ്ടായിക്കൂടാ. സ്വന്തം മക്കളെയോ മാതാപിതാക്കളെയോ ബിസിനസ്സിനെയോ, ഒന്നിനെയും അല്ലാഹുവിനെക്കാള് കൂടുതലായി സ്നേഹിക്കുവാന് പാടില്ല (ഖുര്‍ആന്‍ 9:24)

    സ്രഷ്ടാവായ അല്ലാഹുവില് പൂര്‍ണ തൃപ്തരായി ഇബ്രാഹീമും ഇസ്മയിലും ആ ബലിയര്‍പ്പണത്തിനായി തയ്യാറാകുന്നു. ഉടന് അല്ലാഹുവില് നിന്ന് വിജയ പ്രഖ്യാപനം വരുന്നു: 'നിങ്ങള് പരീക്ഷണത്തില് വിജയിച്ചിരിക്കുന്നു. പകരം ഒരു ആടിനെ ബലിയര്‍പ്പണം നടത്തിക്കൊള്ളുക'

    ഈ ബലിയര്‍പ്പണത്തെ അനുസ്മരിച്ചാണ് പ്രവാചകന്‍റെ നിര്‍ദേശപ്രകാരം ഇന്നും വിശ്വാസികള് ഹജ്ജ്പെരുന്നാല് വേളകളില് ബലിയര്‍പ്പണം നടത്തി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.

    അതെ, ഹജ്ജ് മാനവികതയുടെ പ്രതീകമാണ്. അല്ലാഹുവിന്‍റെ അടിമകള് എല്ലാവരും അവിടെ തുല്യരാണ്. വെളുത്തവനും കറുത്തവനും ഭരണകര്ത്താവും ഭരണീയരും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എല്ലാം ഒരേ വേശത്തില് ഒരേ മന്ത്രം മുഴക്കി ഒന്നിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു!

    തന്‍റെ പ്രഥമവും അവസാനത്തേതുമായ ഹജ്ജില് പ്രവാചകര് മുഹമ്മദ് നബി(സ) ചെയ്ത പ്രസംഗത്തിലെ ഏതാനും വരികള് ഉദ്ധരിച്ചു ഈ കുറിപ്പ് അവസാനിപ്പിക്കാം.

    ഒരു ലക്ഷത്തിലേറെ വരുന്ന അനുയായികളോടായി അറഫായില് വെച്ച് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:

    'ജനങ്ങളെ, എന്‍റെ വാക്കുകള് സശ്രദ്ധം കേള്ക്കുക. ഇനി ഒരിക്കല് ഇവിടെ വെച്ച് നിങ്ങളെ കണ്ടു മുട്ടുവാന് എനിക്ക് സാധിക്കുമോ എന്നറിയില്ല'

    'ഈ മാസവും ഈ സ്ഥലവും ഈ ദിവസവും എപ്രകാരം പവിത്രമാണോ, അത് പോലെ നിങ്ങളുടെ രക്തവും ധനവും എന്നും പവിത്രമാണ്! എല്ലാ കുല മഹിമകളും ഇവിടെ അസാധുവാക്കുന്നു. നിങ്ങളെ വിശ്വസിച്ചു ഏല്പിച്ച കാര്യങ്ങള് യഥാവിധം നിര്‍വഹിക്കണം'

    'സ്ത്രീകളോട് നിങ്ങള് ദയാപൂര്‍വം പെരുമാറുക. ഭാര്യമാര് നിങ്ങളുടെ പങ്കാളികളാണ്. അവരുടെ കാര്യത്തില് അല്ലാഹുവിനെ ഭയപ്പെടുക'

    'വിശ്വാസികള് പരസ്പരം സഹോദരന്മാരാണ്. പരസ്പരം കഴുത്ത് വെട്ടുന്നവരായി നിങ്ങള് എന്‍റെ ശേഷം മാറരുത്'

    'നിങ്ങളുടെ രക്ഷിതാവ് ഒരുവനാണ്. ഏകനാണ്. നിങ്ങളെല്ലാം ഒരു പിതാവിന്‍റെ മക്കളും. നിങ്ങളെല്ലാം ആദമില് നിന്ന്. ആദമോ മണ്ണില് നിന്നും. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു സ്ഥാനവുമില്ല. ഭക്തിയിലാണ് യഥാര്‍ത്ഥ മഹത്വം! ഇവിടെ വന്നവര് ഇവിടെ ഇല്ലാത്തവര്ക്ക് ഈ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുക'




    No comments:

    Post a Comment