ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന് വല്ല തെളിവുകളും ഉണ്ടോ?


    ✍🏻ഇസ്ലാമും യുക്തിവാദവും.




    വേദങ്ങള് സാക്ഷ്യപ്പെടുത്തുന്ന സ്രഷ്ടാവായ ദൈവം ഒരു യാഥാര്ഥ്യമോ? അതറിയാന് എന്തുണ്ട് വഴി? മറ്റു സൃഷ്ടികളില് നിന്ന് വ്യത്യസ്തമായി മനുഷ്യനുള്ള സവിശേഷമായൊരു കഴിവാണത്രെ യുക്തി. സ്രഷ്ടാവിനെ അറിയാന് സൃഷ്ടികളെ നോക്കി യുക്തിപരമായി ചിന്തിക്കാനാണ് വിശുദ്ധ ഖുര്ആന് പറയുന്നത്. ദൈവത്തെ അറിയാന് യുക്തി ഉപയോഗിക്കണം എന്ന് പറഞ്ഞാല് ദൈവ നിഷേധികളായ യുക്തിവാദികള് യുക്തി ഉപയോഗിക്കുന്നില്ല എന്നു വരില്ലേ? എന്താണ് യുക്തി എന്നതിന്റെ മറുപടിയാണതിനുത്തരം പറയേണ്ടത്. കണ്ട ഒന്നില് നിന്ന് കാണാത്ത ഒന്നിനെ അനുമാനിക്കാനുള്ള കഴിവാണത്രെ യുക്തി. കാര്യത്തില് നിന്ന് കാരണം കണ്ടെത്താനുള്ള കഴിവ്. പുക കണ്ടാല് എവിടെയോ തീ ഉണ്ട് എന്ന് മനസ്സിലാക്കല്.

    ഒരു മേശ കാണാന് ഈച്ചക്കും പൂച്ചക്കും കോഴിക്കും കഴുതക്കും കഴിയും. എന്നാല് മേശയുടെ പിന്നിലെ ആശാരിയുടെ കരവിരുതിനെ കണാന് അവക്ക് കഴിയില്ല. മേശയാകുന്ന കാര്യത്തില് നിന്ന് ആശാരിയാകുന്ന കാരണത്തെ കാണാന് മനുഷ്യന് കഴിയും. ഇതാണത്രെ യുക്തി.

    ചുരുക്കത്തില്, കവിത വായിച്ച് കവിയെ അറിയാമെങ്കില് ശില്പം കണ്ടുകൊണ്ട് ശില്പിയെ അറിയുമെങ്കില് സൃഷ്ടികളെ കണ്ടുകൊണ്ട് സ്രഷ്ടാവിനെയുമറിയാം. If there is a design, there must be a designer (സൃഷ്ടിയുണ്ടെങ്കില് സ്രഷ്ടാവുമുണ്ട്) എന്ന പൊതുതത്വം ഇതിനാണ് അടിവരയിടുന്നത്. ഈ ലളിതമായ യുക്തിയെ യുക്തിവാദികള് ഉപയോഗിക്കുന്നില്ലെന്ന് വ്യക്തം. മേശക്കുള്ളില് ആശാരിയെ തിരയുന്നത് യുക്തിയല്ല; യുക്തിവിരുദ്ധമാണ്. വിശുദ്ധ ഖുര്ആന് പറയുന്നു: ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള് മാറിമാറി വരുന്നതിലും ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് എന്നുപറഞ്ഞാല് ഈ പ്രപഞ്ച സംവിധാനത്തിന്റെ വ്യവസ്ഥാപിതത്വത്തിന്റെ പിന്നില് വ്യക്തമായ ആസൂത്രണങ്ങളുണ്ട് എന്നാണ്.

    ബുദ്ധി ശൂന്യതയില് നിന്ന് ആസൂത്രണങ്ങളോ യുക്തി ശൂന്യതയില് നിന്ന് വ്യവസ്ഥാപിത തത്വമോ ഉണ്ടാവുകയില്ല. പ്രപഞ്ചം പക്ഷേ യുക്തി പൂര്ണമായ ആസൂത്രണങ്ങള്ക്ക് വിധേയമാണ്. അതിനര്ത്ഥം ഈ പ്രപഞ്ചം അനാഥമല്ല; ഇതിന്റെ പിന്നിലൊരു ശക്തിയുടെ യുക്തിപരമായ ഇടപെടലുണ്ട് എന്നാണ്. ഇങ്ങനെ ആകാശഭൂമികളെ സംബന്ധിച്ച് മാത്രമല്ല, മറ്റ് ചരാചരങ്ങളെ സംബന്ധിച്ചും ചിന്തിക്കാനാവശ്യപ്പെടുന്ന ധാരാളം ഖുര്ആന് വാക്യങ്ങളുണ്ട്.

    മറ്റൊരു ഭാഗത്ത് ഖുര്ആന് പറയുന്നു: നിങ്ങള് ചിന്തിക്കുന്നില്ലേ; നിങ്ങളില് തന്നെയുണ്ട് ദൃഷ്ടാന്തങ്ങള്. ഇവിടെ സ്വന്തത്തിലേക്ക് നോക്കി തന്റെ ദൈവത്തെ കണ്ടെത്താനാണ് ഖുര്ആന് പറയുന്നത്.

    മാതാവിന്റെ ഗര്ഭാശയമാകുന്ന ഒരു ഇരുട്ടറയില് നിന്നാണല്ലോ മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നത്. വെളിച്ചം കടക്കാത്ത പ്രസ്തുത ഇരുട്ടറയില് വളരുമ്പോഴാണ് വെളിച്ചത്തില് കാണാനുപകരിക്കുന്ന കണ്ണുകളുണ്ടാവുന്നത്. ഇന്നല്ലെങ്കില് നാളെ പുറത്തുപോകേണ്ടിവരുമെന്നും പുറത്തുപോയാല് കാണാന് കണ്ണുകള് വേണ്ടിവരുമെന്നും ഗര്ഭസ്ഥ ശിശുവിനറിയില്ല. മാതാപിതാക്കള് കുട്ടിക്ക് കാണാന് കണ്ണുകള് ഫിറ്റ് ചെയ്യാന് ഇടപെടുന്നില്ല. പക്ഷേ ജനിച്ചുവീഴുമ്പോള് കാണാന് വേണ്ടി മുഖത്ത് രണ്ട് കണ്ണുകളുണ്ട്. കണ്ണുകളുണ്ടാവുന്നത് യാദൃശ്ചികമാണെന്ന് പറയാനാവില്ല. കാരണം യാദൃശ്ചികതയില് ഉദ്ദേശ്യമില്ല; കണ്ണുകളുണ്ടാവുന്നത് കാണാന് വേണ്ടി എന്ന ഉദ്ദേശ്യത്തോടെയാണ്. അതിനര്ത്ഥം കണ്ണുകളുണ്ടായതിന്റെ പിന്നില് ഉദ്ദേശ്യപൂര്വ്വമുള്ള ഇടപെടലുണ്ട് എന്നാണ്. ഇത് സംബന്ധമായി ഒരു ഉപനിഷത്ത് വാക്യം ഇങ്ങനെയാണ്: കണ്ണിനു കാഴ്ച നല്കിയതും എന്നാല് കണ്ണുകൊണ്ട് കാണാന് കഴിയാത്തതുമായ ശക്തിയേതോ അത് ബ്രഹ്മ(ദൈവം)മെന്ന് നീ അറിയുക. എന്നാല്, നീ ബ്രഹ്മമെന്ന് വിചാരിച്ച് ഉപാസന ചെയ്യുന്നതൊന്നും ബ്രഹ്മമല്ല (കേനോപനിഷത്ത് 1:7)

    കണ്ണിന് കാഴ്ച നല്കിയതും എന്നാല് കണ്ണുകൊണ്ട് കാണാന് കഴിയാത്തതുമായ ശക്തിയാണ് ദൈവം എന്നതിന്റെ മറ്റൊരര്ത്ഥം ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയുമടക്കം എല്ലാ മനുഷ്യരുടെയും ദൈവം ഒന്നാണ് എന്നുകൂടിയാണ്.


    മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവില് വിശ്വസിക്കാന് മനുഷ്യന് അവന്റെ യുക്തി ഉപയോഗപ്പെടുത്തണം. മനുഷ്യന് സൃഷ്ടിച്ച ദൈവങ്ങളില് വിശ്വസിക്കാന് യുക്തി ഉപയോഗിക്കാന് പാടില്ല. സത്യവിശ്വാസവും അന്ധവിശ്വാസവും വേര്തിരിയുന്നത് ഇവിടെയാണ്.




    ഇസ്ലാമിക വിശ്വാസം അടിച്ചേൽപ്പിക്കപ്പെടുന്നതാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.


    ഇസ്‌ലാമിനെ കുറിച്ച് പലര്ക്കുമുള്ള തെറ്റിധാരണകളില് ഒന്നാണ് വിശ്വാസ സ്വാതന്ത്ര്യത്തെ അത് ഹനിക്കുന്നു എന്നുള്ളത്. ഒരു ഇസ്‌ലാമിക രാഷ്ട്രത്തില് മറ്റു ദര്ശനങ്ങളെയും മതങ്ങളെയും വെച്ചുപൊറുപ്പിക്കില്ലെന്നാണ് അവര് മനസ്സിലാക്കുന്നത്. എന്നാല് യാഥാര്ത്ഥ്യം മറിച്ചാണ്. ഇസ്‌ലാം ആരെയും അത് സ്വീകരിക്കാന് നിര്ബന്ധിക്കുന്നില്ല. മറ്റു ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ അതെല്ലാം വലിച്ചെറിയിപ്പിച്ച് ഇസ്‌ലാം സ്വീകരിക്കാന് നിര്ബന്ധിക്കണമെന്ന് ആവശ്യപ്പെടുന്ന കല്പന ഖുര്ആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണാനാവില്ല.
    മതത്തില് ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള് വ്യക്തമായും വേര്തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു (അല്-ബഖറ : 256) എന്നാണ് വിശുദ്ധ ഖുര്ആന് കല്പിക്കുന്നത് എന്നും കാണാം. ഒരാളുടെ മേലും ഇസ്‌ലാം അടിച്ചേല്പ്പിക്കരുതെന്നതിന്റെ വ്യക്തമായ തെളിവാണിത്.
    യാഥാര്ത്ഥ്യം ഇതായിരിക്കെ ഇസ്‌ലാം വ്യാപിച്ചത് വാളുകൊണ്ടാണെന്ന ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രചാരണത്തിലെത്ര കാമ്പുണ്ട്? മുസ്‌ലിംകള് വേദക്കാരെയും മുശ്‌രികുകളെയും ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് നിര്ബന്ധിച്ചിട്ടില്ല. അവരോട് സംഭാഷണം നടത്താനും ചര്ച്ച ചെയ്യാനുമാണ് വിശുദ്ധ ഖുര്ആന് കല്പിക്കുന്നത്.
    ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള് വേദക്കാരുമായി സംവാദത്തിലേര്പ്പെടരുത് (അല്-അന്കബൂത് : 46).

    നിര്ബന്ധിച്ച് സ്വീകരിപ്പിക്കേണ്ട ഒന്നാണ് ഇസ്‌ലാമെങ്കില് സംവാദത്തിനും ചര്ച്ചക്കും എന്ത് പ്രസക്തിയാണുള്ളത്?

    ഇസ്‌ലാമിക പ്രബോധനത്തില് മുന്ഗാമികളായ ഇമാമുമാര് കാണിച്ചു തന്നിട്ടുള്ള മാതൃകയും ചര്ച്ചയുടെയും സംവാദത്തിന്റെയും രീതിയാണ്. വേദക്കാരോടും ബഹുദൈവ വിശ്വാസികളോടും അവര് ഇതിന് വേണ്ടി സംഭാഷണങ്ങള് നടത്തി. ഇസ്‌ലാമിക ആദര്ശത്തെയും ഇസ്‌ലാമിന്റെ തത്വങ്ങളെയും ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന രൂപത്തില് അവര്ക്ക് മുന്നില് വിശദീകരിച്ചു കൊടുക്കുകയാണ് ചെയ്തതെന്ന് നമുക്ക് ചരിത്രം വായിച്ചാല് ബോധ്യപ്പെടുന്നതാണ്. വിശാലമായ മനുഷ്യാവകാശ തത്വങ്ങള് ലോകത്തിന് സമര്പ്പിച്ച ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന കേവലം പ്രചരണം മാത്രമാണ് ഇസ്‌ലാം വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നുള്ളത്. വിശുദ്ധ ഖുര്ആനും പ്രവാചക ചര്യയും ഇസ്‌ലാമിക ചരിത്രവും സൂക്ഷമായ വായനക്ക് വിധേയമാക്കിയാല് ബോധ്യപ്പെടുന്ന കാര്യമാണത്.




    എന്തിനാണ് ദൈവത്തെ ആരാധിക്കുന്നത്?

    ✍🏻ഇസ്ലാമും യുക്തിവാദവും.




    മനുഷ്യന് ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന് വേണ്ടിയോ, ദൈവത്തിന് വേണ്ടിയോ? അധ്യാപകന് ക്ലാസ്‌റൂമിലേക്ക് വരുമ്പോള് കുട്ടികള് എഴുന്നേറ്റ് നില്ക്കുന്നത് കുട്ടികള്ക്ക് വേണ്ടിയോ അധ്യാപകന് വേണ്ടിയോ എന്ന ചോദ്യം പോലെയാണിത്. അന്തിമ വിശകലനത്തില്, കുട്ടികളില് ഗുരുവിനെ ആദരിക്കുക എന്ന മൂല്യം പഠിപ്പിക്കാനുള്ള സമ്പ്രദായം എന്ന നിലക്ക് അത് കുട്ടികള്ക്ക് വേണ്ടിയാണ്. ഇതുപോലെ ദൈവാരാധനയും മനുഷ്യനു വേണ്ടിയാണ്; ദൈവത്തിന് വേണ്ടിയല്ല.

    ശരീരവും ബുദ്ധിയും ആത്മാവും ചേര്ന്നതാണ് മനുഷ്യന്. ശരീര പുഷ്ടിക്ക് ആഹാരവും വ്യായാമവും പോലെ ബുദ്ധി വികാസത്തിന് പഠനവും ചിന്തയും പോലെ ആത്മീയ വളര്ച്ചക്ക് ദൈവാരാധനയും അനുഷ്ഠാനങ്ങളും ആവശ്യമാണ്.

    ആരാധനാ വികാരം മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ്. അതിനു താഴെ ആദരവ്, ബഹുമാനം പോലെയുള്ള വിധേയത്വ വികാരങ്ങളുണ്ട്. അത് തന്നേക്കാള് ഉയര്ന്നവരോട് കാണിക്കല് മനുഷ്യന്റെ ബാധ്യതയാണ്. അതിനാല് നേതാവിനെ ആദരിക്കുകയും ഗുരുവിനെ ബഹുമാനിക്കുകയും മാനവിക മൂല്യങ്ങളാണ്. എങ്കില് അങ്ങേയറ്റത്തെ വിധേയത്വ വികാരം തന്നെ സൃഷ്ടിച്ച ദൈവത്തോട് കാണിക്കല് മനുഷ്യന്റെ ബാധ്യതയാവാതിരിക്കുന്നതെങ്ങനെ?
    എന്നെ സൃഷ്ടിച്ചവനെ ആരാധിക്കാതിരിക്കാന് എനിക്കെന്ത് ന്യായമാണുള്ളത്? (ഖുര്ആന് 36: 22)

    സ്തുതി, കീര്ത്തനം, വിധേയത്വം, നന്ദി പ്രകടനം തുടങ്ങിയ പല ഘടകങ്ങളും ആരാധനക്ക് നിമിത്തമാകും.

    മഹാനായ ചിത്രകാരന്റെ മനോഹരമായ ഒരു കലാരൂപം കാണുമ്പോള് അദ്ദേഹത്തെ പുകഴ്ത്തല് അര്ഹതക്കുള്ള അംഗീകാരം നല്കലാണ്. അത് മാനവിക ബാധ്യതയുമാണ്. എങ്കില്, ഇത്തരം ലക്ഷക്കണക്കിന് കലാകാരന്മാരെയും പ്രപഞ്ചത്തെ തന്നെയും സൃഷ്ടിച്ച ദൈവത്തെ പുകഴ്ത്താതിരിക്കാന്, സ്തുതിക്കാതിരിക്കാന് എന്തുണ്ട് ന്യായം? സ്രഷ്ടാവിന്റെ അര്ഹത പരിഗണിക്കപ്പെടുകയും സൃഷ്ടികളുടെ ബാധ്യത നിര്വഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധം അര്ഥവത്താവുന്നത്. ഖുര്ആന് പറയുന്നു: അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്ത്തിക്കുക. എല്ലാം സൃഷ്ടിച്ച് ക്രമപ്പെടുത്തിയവനാണവന്. (87: 1,2)

    ഹൃദയത്തിന്റെ വാല്വ് ശരിപ്പെടുത്തിയ ഡോക്ടറെ കാണുമ്പോള് ആദരപൂര്വം നന്ദി കാണിക്കുന്ന മനുഷ്യന് ഹൃദയം തന്നെ സൃഷ്ടിച്ച, അല്ല അവനെ തന്നെ സൃഷ്ടിച്ച ദൈവത്തോട് നന്ദി കാണിക്കാതിരിക്കാനെന്തുണ്ട് ന്യായം? വിശുദ്ധ ഖുര്ആന് പറയുന്നു: തീര്ച്ചയായും മനുഷ്യന് തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവന് തന്നെ. (100: 6)

    നിര്ണായകമായ ചില പ്രതിസന്ധി ഘട്ടങ്ങളില് സഹായിച്ച വ്യക്തിയോടുള്ള വിധേയത്വ മനോഭാവം മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. എന്നിരിക്കെ സൃഷ്ടിക്കയും മറ്റനേകം അനുഗ്രഹങ്ങളും നല്കിയ ദൈവത്തോട് വിധേയപ്പെടാതിരിക്കാനെന്തുണ്ട് ന്യായം?

    ജീവിതത്തിന്റെ നിഖില മേഖലകളിലും താങ്ങും തണലുമായി വര്ത്തിക്കുന്നവരെ സ്മരിക്കുക എന്നത് ഒരു മാനവിക ഗുണമാണ്. എന്നിരിക്കെ സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തെ നിരന്തരം സ്മരിക്കാതിരിക്കാന് മനുഷ്യന്റെ പക്കല് എന്തുണ്ട് ന്യായം? വിശുദ്ധ ഖുര്ആന് പറയുന്നു: നില്ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ദൈവത്തെ സ്മരിക്കുക. (4: 103)

    നിരന്തരമായ ദൈവസ്മരണ മനുഷ്യാത്മാവിനെ സംസ്‌കരിക്കും. ആത്മാവിന്റെ പ്രകൃതത്തെ കുറിച്ച് ഖുര്ആന് പറഞ്ഞത്: അതിന് ധര്മത്തെയും അധര്മത്തെയും സംബന്ധിച്ച ബോധം നല്കിയിരിക്കുന്നു (91: 8) എന്നാണ്. ദൈവികബോധവും പൈശാചികബോധവും അതില് കുടികൊള്ളുന്നു. നിരന്തരമായ ദൈവസ്മരണയിലൂടെ ദൈവികബോധത്തെ ശക്തിപ്പെടുത്തുമ്പോള് പൈശാചികബോധം ദുര്ബലപ്പെടും. അത് മനുഷ്യനെ ദുര്വൃത്തികളില് നിന്ന് തടയുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യും.

    ആത്മശുദ്ധിയാണ് കര്മശുദ്ധിക്ക് നിദാനം. കര്മശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനം. അതിനാല് ഖുര്ആന് പറയുന്നു: ദൈവത്തെ കൂടുതല് കൂടുതലായി സ്മരിക്കുക; അതുവഴി നിങ്ങള് വിജയികളായേക്കാം. (8: 45)

    അല്ലാത്തപക്ഷം സ്വന്തം താല്പര്യങ്ങള് നേടാനായി പരിധിവിട്ട് പ്രവര്ത്തിക്കുന്ന മനുഷ്യന് നാശത്തിലകപ്പെടുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്ആനിലൂടെ സ്രഷ്ടാവായ ദൈവം താക്കീതു നല്കുന്നു: നമ്മെ സ്മരിക്കുന്നതില് അശ്രദ്ധ കാണിക്കുകയും സ്വച്ഛകളെ പിന്തുടരുകയും പരിധിവിട്ട് പ്രവര്ത്തിക്കുകയും ചെയ്യുന്നവന് നീ കീഴ്‌പ്പെട്ട് പോകരുത്. (18: 28)

    അന്തിമ വിശകലനത്തില്, ദൈവാരാധന മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണെന്ന് വരുന്നു. അതിനാല് ദൈവാരാധന ഒരു പാഴ്‌വേലയല്ല; മാനവിക മൂല്യങ്ങളുടെ അടിസ്ഥാനമാണ്.



    മനുഷ്യനെ ദൈവം സൃഷ്ടിച്ചതെന്തിന്‍റെ ലക്ഷ്യം?


    ✍🏻ഇസ്ലാമും യുക്തിവാദവും.





    എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം; നാം ഇടക്കിടെ അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമാണിത്. പലരും പല വിധത്തിലാണ് ഇതിന് ഉത്തരം നല്കുക. സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യം എന്ന് വിശ്വസിക്കുന്നവരെ കാണാം. എന്നാല് സമ്പന്നനായ ശേഷം തങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് ഇത്തരം ആളുകള് ആലോചിക്കുന്നില്ല. ശതകോടി തുക അവര് സമ്പാദിച്ചുവെന്ന് വരാം. എന്നിട്ട് എന്ത് കാര്യം? ഈ വന് സമ്പാദ്യം സ്വായത്തമാക്കിയതിനു ശേഷം എന്ത് ചെയ്യും? സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യമായി കാണുന്നതെങ്കില് അത് നേടിക്കഴിഞ്ഞ ശേഷം അയാള്ക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടാവുകയില്ല. ഇവിടെയാണ് നിരീശ്വരവാദികളുടെയും അബദ്ധ വിശ്വാസം വെച്ചുപുലര്ത്തുന്നവരുടെയും പ്രശ്‌നങ്ങള് ഉടലെടുക്കുന്നത്. അവരുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില് പണം സമ്പാദിക്കല് ജീവിത ലക്ഷ്യമായി സ്വീകരിക്കുന്നു. തങ്ങള് സ്വപ്‌നം കണ്ട പണം സ്വരൂപിച്ചാല് അവരുടെ ജീവിതത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു. പിന്നെ അവര് മാനസിക സംഘര്ഷത്തിന് അടിപ്പെടുകയും അലക്ഷ്യമായി ജീവിതം തള്ളിനീക്കുകയുമായിരിക്കും.

    ഇസ്ലാം പഠിപ്പിക്കുന്ന ജീവിത ലക്ഷ്യം:
    അല്ലാഹുവിന്റെ പ്രീതിയും അതുവഴി അവന്റെ ശാശ്വതമായ സ്വർഗ്ഗവും കരസ്ഥമാക്കലാണ് ഇസ്‌ലാമില് ജീവിത ലക്ഷ്യം. ഇസ്‌ലാമിലെ ഈ ജീവിത ലക്ഷ്യം സ്ഥായിയാണ്. ഒരു മുസ്‌ലിം, അയാള് ഒരു ശിശുവോ കൗമാരക്കാരനോ യുവാവോ മുതിര്ന്നവനോ ആരുമാവട്ടെ, തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ ഒരു ഉദ്ദേശ്യത്തില് അടിയുറച്ചു നില്ക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തിന് വേണ്ട ഊര്ജം നല്കുന്നു. അല്ലാഹുവിനെ ആരാധിക്കല്, അവന് വഴിപ്പെടല് ജീവിതത്തെ ലക്ഷ്യബോധമുള്ളതും അര്ഥപൂര്ണവുമാക്കുന്നു.

    ഇസ്‌ലാമില് മനുഷ്യന്റെ ജീവിത വീക്ഷണം വളരെ വ്യക്തവും ലളിതവും യുക്തിഭദ്രവുമാണ്. അതിനെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: ആദ്യ ജീവിതം, അതിനു ശേഷം മരണം, പിന്നെ വിധി പ്രഖ്യാപനദിനം. ശേഷം രണ്ടാമത്തെ ജീവിതം. ഈ സുവ്യക്തമായ ജീവിത വീക്ഷണത്തോടൊപ്പം ഒരു മുസ്‌ലിമിന് വ്യക്തമായ ജീവിതലക്ഷ്യവുമുണ്ട് എന്ന കാര്യത്തില് തര്ക്കമില്ല. തന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് ഒരു മുസ്‌ലിം മനസ്സിലാക്കുന്നു. ഈ ആദ്യ ഘട്ട ജീവിതത്തില് താന് കുറച്ച് വര്ഷങ്ങള് ഇവിടെ ചെലവഴിക്കുമെന്ന് ഒരു മുസ്‌ലിമിന് അറിയാം. ആ ഘട്ടത്തില് അവന് ദൈവത്തെ അനുസരിക്കേണ്ടതുണ്ട്. കാരണം രഹസ്യമായും പരസ്യമായും അവന് ചെയ്ത എല്ലാ പ്രവര്ത്തനങ്ങളെ കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുന്നതാണ്. സര്വ കാര്യങ്ങളും അറിയുന്നത് അവന് മാത്രം. തന്റെ ആദ്യ ജീവിതത്തിലെ പ്രവര്ത്തനങ്ങളാണ് തന്റെ രണ്ടാമത്തെ ജീവിതത്തിന്റെ രീതിയെ നിര്ണയിക്കുന്നതെന്ന് ഒരു മുസ്‌ലിമിന് അറിയാം. അതുപോലെ ഈ ജീവിതം വളരെ ഹ്രസ്വമാണെന്നും എന്നാല് തന്റെ രണ്ടാമൂഴം അനശ്വരമാണെന്നും അവന് ഗ്രഹിക്കുന്നു.

    രണ്ടാം ഘട്ടത്തിന്റെ അവസാനത്തില് വിധിദിനം വരുന്നു. ഈ ദിവസം അല്ലാഹു ആളുകളെ ആദ്യ ജീവിതത്തിലെ പ്രവര്ത്തനത്തിന്റെ ഫലമായി പ്രതിഫലം നല്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു. രണ്ടാം ജീവിത ഘട്ടത്തെയും വിധിദിനത്തെയും കുറിച്ച വിശ്വാസം ഒരു മുസ്‌ലിമിന്റെ ജീവിതത്തെ സാധ്യമാകുന്നത്ര ലക്ഷ്യപൂര്ണവും അര്ഥസമ്പുഷ്ടവുമാക്കുന്നു.

    സ്ഥായിയായ ജീവിതലക്ഷ്യം
    പണം സമ്പാദിക്കുക, ലൈംഗികാസക്തി പൂര്ത്തീകരിക്കുക, തിന്നുക, കുടിക്കുക, വിനോദങ്ങളിലേര്പ്പെടുക തുടങ്ങിയവയാണ് അവിശ്വാസികള് അവരുടെ ജീവിതലക്ഷ്യമായി സ്വീകരിക്കാറുള്ളത്. പക്ഷേ ഇതെല്ലാം ക്ഷണികവും നൈമിഷികവുമായ ലക്ഷ്യങ്ങള് മാത്രം. ഈ ലക്ഷ്യങ്ങളെല്ലാം വരികയും പോവുകയും ചിലപ്പോള് കൂടുകയും കുറയുകയുമെല്ലാം ചെയ്യും. പണത്തിന്റെ കാര്യം തന്നെ നോക്കുക. അത് ശാശ്വതമല്ല. ആരോഗ്യവും തഥൈവ. ലൈംഗിക തൃഷ്ണയാകട്ടെ ശാശ്വതമായി നിലനില്ക്കില്ലല്ലോ? പണം, ഭക്ഷണം, ലൈംഗികത തുടങ്ങിയ മനുഷ്യസഹജമായ തൃഷ്ണകള്ക്കൊന്നും അതിനു ശേഷം എന്ത് എന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് ഉത്തരം നല്കാന് കഴിയില്ല.

    മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത്തരം ചോദ്യങ്ങള് പ്രസക്തമല്ല. കാരണം പരലോക ജീവിതത്തില് തന്റെ സ്വര്ഗലബ്ധിക്കായി അല്ലാഹുവിനെ അനുസരിക്കലാണ് തന്റെ ശാശ്വത ജീവിത ലക്ഷ്യമെന്ന് ഇസ്‌ലാം അതിന്റെ അനുയായികളെ ആദ്യം മുതല്ക്കേ പഠിപ്പിക്കുന്നുണ്ട്.



    ഇസ്ലാം എന്നാൽ ആചാരാനുഷ്ഠാനങ്ങൾ മാത്രമാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.



    വിശ്വാസത്തിനു മാത്രം പ്രാധാന്യം കല്പിക്കുന്ന ചില മതദര്‍ശനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കേവലമായ ചില വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ പാപങ്ങളും ദൈവം പൊറുത്തു തരുമെന്നും സ്വര്‍ഗം നല്കപ്പെടുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. അതേ സമയം വിശ്വാസത്തെക്കാള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മറ്റു ചില ദര്‍ശനങ്ങളെയും നമുക്ക് കാണാം. മോക്ഷപ്രാപ്തിക്കു ചില ആചാരങ്ങളും വഴിപാടുകളും ആണ് അത്തരം മതങ്ങള്‍ നിര്‍ദേശിക്കുന്നത്.
    എന്നാല്‍ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറത്തേക്ക് മനുഷ്യ ജീവിതത്തെ പലപ്പോഴും ഇത്തരം മതങ്ങള്‍ സ്പര്‍ശിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യ ജീവിതത്തെ കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് പോലും പലപ്പോഴും നമുക്കവിടെ കാണാന്‍ കഴിയാറുമില്ല.
    എന്നാല്‍ ഇസ്ലാം ഇത്തരത്തിലുള്ള കേവലമൊരു മതമല്ല; ഇസ്ലാം ഒരു ജീവിത ദര്‍ശനമാണ്. മനുഷ്യനെ പരിപൂര്‍ണമായും പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിത കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
    മനുഷ്യന് ആരാധിക്കുന്നതും അനുസരിക്കുന്നതും കീഴ്പെടുന്നതും വഴിപ്പെടുന്നതും ഏകനും സര്വ്വ ശക്തനും പ്രപഞ്ചനാഥനുമായ ദൈവത്തെയായിരിക്കണം എന്നത് തന്നെയാണ് ഇസ്ലാമിന്‍റെ അടിസ്ഥാനാദര്‍ശം. അതിനു പുറമെ പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും സ്വര്‍ഗ്ഗനരകങ്ങളിലുമൊക്കെ വിശ്വസിക്കണം എന്നും ഇസ്ലാം കല്പിക്കുന്നു. എന്നാല്‍ കേവലമായ ഒരു വിശ്വാസത്തിനു വേണ്ടിയല്ല ഇസ്ലാമിന്‍റെ ഈ ശാസനകളത്രെയും; ദൈവത്തിന്‍റെ ആജ്ഞകളും നിര്‍ദേശങ്ങളും മുഴുവനായും നമ്മുടെ ജീവിതത്തില്‍ പാലിക്കപ്പെടാന്‍ നമ്മള്‍ നടത്തുന്ന ചില നയപ്രഖ്യാപനങ്ങളത്രെ ഇവ.
    കേവല വിശ്വാസങ്ങളോ ആചാരാനുഷ്ഠാനങ്ങളോ കൊണ്ട് മാത്രം ഒരാള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കില്ല എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും നല്ലതെന്നു തോന്നുന്ന എന്തെങ്കിലും ചില കാര്യങ്ങള്‍ ചെയ്തതുകൊണ്ടും കാര്യമില്ല. മറിച്ചു വിശ്വാസം നമ്മുടെ സ്വഭാവത്തിലും ജീവിതത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ഠിക്കേണ്ടതുണ്ട്. മനസ്സിന് ദൈവ ഭക്തി കൈവരുത്തുക എന്നതാണ് ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ഇസ്ലാം ലക്ഷ്യമാക്കുന്നത്; ഈ ലക്ഷ്യം നേടാത്ത ആചാരാനുഷ്ഠാനങ്ങള്‍ വെറും പാഴ്വേലകള്‍ മാത്രമാണെന്നും ഇസ്ലാം ഉദ്ബോധിപ്പിക്കുന്നു.
    സര്‍വ ശക്തനായ ദൈവത്തെ അംഗീകരിക്കുകയും ജീവിതത്തെ ആ ദൈവത്തിനു സമര്‍പ്പിച്ചു ജീവിതത്തിന്‍റെ നിഖില മേഖലകളും ഇടപാടുകളും അവന്‍ പറഞ്ഞതുപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ മാത്രമേ ജീവിതത്തില്‍ വിജയം വരിക്കുകയുള്ളൂ എന്നത്രെ ഇസ്ലാം പഠിപ്പിക്കുന്നത്.

    ഖുര്‍ആന്‍ പറയുന്നത് കാണുക: 'വിശ്വസിക്കുകയും സല്കര്മ്മങ്ങള് അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്ഗാവകാശികള്. അവരതില് നിത്യവാസികളായിരിക്കും' (ഖുര്‍ആന്‍ 2:82). വിശ്വാസത്തെയും ദൈവ കല്പനകള്‍ക്കനുസരിച്ചുള്ള കര്‍മങ്ങളെയും ഒരു നാണയത്തിന്‍റെ ഇരു വശങ്ങളെന്നോണം ഇങ്ങനെ ഇണക്കി പറഞ്ഞതായി സ്വര്‍ഗാവകാശികളെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മിക്കയിടങ്ങളിലും നമുക്ക് കാണാം (ഖുര്‍ആന്‍ 2:25, 2:82, 4:122, 4:124, 5:9, 11:23, ..)







    മതങ്ങളെല്ലാം ശരിയാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.


    ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്; ഇതില് ആരു പറയുന്നതാണു ശരി? ഏതാണ് ശരി എന്ന് തീരുമാനിക്കാന് മനുഷ്യന്‍റെ ചിന്തയെയും ബുദ്ധിയെയും യുക്തിയെയും തന്നെയാണ് മാനദണ്ഡമാക്കേണ്ടത് എന്നാണു ഇസ്ലാമിന്‍റെ പക്ഷം. വെറുതെ ചിന്തിച്ചത് കൊണ്ട് കാര്യമില്ല, ഏതില്നിന്നാണോ തെരഞ്ഞെടുക്കാന് ഉദ്ദേശിക്കുന്നത് അവയെ സൂക്ഷമായ പഠനത്തിന് വിധേയമാക്കുകയും വേണം.

    ദൈവം എന്നത് മനുഷ്യന്‍റെ ഭാവനക്ക് തന്നെ അപ്പുറത്തായതുകൊണ്ടു ദിവ്യ വെളിപാടുകള്‍ കിട്ടിയ ഒരാള്‍ക്ക് മാത്രമേ ദൈവത്തെ കുറിച്ച് വിവരിക്കാന്‍ കഴിയുകയുള്ളൂ. അതിനു വേണ്ടിയാണ് ദൈവം പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും.

    എന്ത് അടിസ്ഥാനത്തിലാണ് ഓരോ മതങ്ങളും ദൈവത്തിന്‍റെ വിശദാംശങ്ങള് നല്കുന്നത് എന്നാണു നാം ആദ്യം പരിശോധിക്കേണ്ടത്. ഇന്ന് ലോകത്ത് നില നില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ഏതൊക്കെയാണ് സ്വയം ദൈവികമെന്നു അവകാശപ്പെടുന്നതു എന്ന് നിങ്ങള്‍ അന്വേഷിക്കുക. തീര്‍ച്ചയായും പരിശുദ്ധ ഖുര്‍ആനിനെ നിങ്ങള്‍ക്കവിടെ കാണാം. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 'തീര്ച്ചയായും ഇത് (ഖുര്ആന്) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു (ഖുര്‍ആന്‍ 26:192)'. ഈ പ്രഖ്യാപനത്തിനുള്ള തെളിവും ഖുര്‍ആന്‍ തന്നെ പറയുന്നു: 'അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല് നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു (ഖുര്‍ആന്‍ 4:82)'. പരിശുദ്ധ ഖുര്‍ആന്‍ അല്ലാത്ത വല്ല ഗ്രന്ഥവും ഇത്തരത്തിലുള്ള വല്ല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

    ഖുര്‍ആന്‍ എങ്ങനെയാണോ മുഹമ്മദ് നബിക്കു അവതീര്ണമായത്, അതേ അവസ്ഥയില്‍ തന്നെ ഇന്നും നില നില്‍ക്കുന്നതായി നിങ്ങള്‍ക്ക് കാണാം. ഖുര്‍ആനില്‍ ഒന്നും തന്നെ ആര്‍ക്കും കൂട്ടിച്ചേര്‍ക്കാനോ എടുത്തു കളയാനോ കഴിഞ്ഞിട്ടില്ല എന്ന് സാരം. എന്നാല്‍ മറ്റു ഏതു വേദഗ്രന്ഥമാണ് മനുഷ്യന്‍റെ കൈകടത്തലുകള്‍ക്കു വിധേയമാകാത്തത് എന്ന് നിങ്ങള്‍ പരിശോധിക്കുക. ഓരോ മതങ്ങളുടെയും ചരിത്രം അല്പം ഒന്ന് അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാകും അവയുടെ ഗ്രന്ഥങ്ങളിലും ആദര്ശങ്ങളിലും വന്ന വ്യതിയാനങ്ങളും വ്യതിചലനങ്ങളും.

    ആത്യന്തികമായി, ഓരോ മതങ്ങളും നല്കുന്ന ദൈവിക വീക്ഷണങ്ങളില് കൂടുതല് യുക്തിഭദ്രമായത് ഏതാണ് എന്ന് തീര്‍ച്ചയായും പരിശോധിക്കപ്പെടണം. ഈ ലോകത്തിലെ സകല ചരാചരങ്ങളെയും, ഈ ലോകത്തെ തന്നെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം സര്‍വ ശക്തനാണെന്നും, അങ്ങനെയുള്ള ദൈവം ഏകനാണെന്നും ആ സൃഷ്ടി കര്‍ത്താവിനെയാണ് നാം ആരാധിക്കേണ്ടതും അനുസരിക്കേണ്ടതും എന്നുമാണ് ഇസ്ലാമിന്‍റെ അടിസ്ഥാന സങ്കല്‍പ്പം. ഇത് തീര്‍ച്ചയായും നമ്മുടെ യുക്തിക്കു നിരക്കുന്നത് തന്നെ. എന്നല്ല, ഇതല്ലാത്ത ഒരു ദൈവിക സങ്കല്‍പ്പവും നമ്മുടെ യുക്തിക്കു ഇണങ്ങുന്നതല്ല എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും!.


    ഇസ്ലാമിന് പുറമെ ഇന്ന് നമ്മള്‍ കാണുന്ന മുഖ്യധാരാ മതങ്ങളുടെയും അടിസ്ഥാനം ഈ ഏകദൈവ വിശ്വാസം തന്നെയായിരുന്നു എന്നും പില്‍ക്കാലങ്ങളില്‍ എങ്ങനെയോ അവ ഈ അടിസ്ഥാനാദര്‍ശത്തില്‍ നിന്നും മാറിപ്പോയതാണെന്നും അവയുടെ വേദ ഗ്രന്ഥങ്ങളും ചരിത്രവും വായിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.




    മതങ്ങൾ എന്തിനാണ്? നല്ല മനുഷ്യനാകാൻ മതം വേണോ?


    ✍🏻ഇസ്ലാമും യുക്തിവാദവും.


    മനുഷ്യരല്ലാത്ത അനേകം കോടി ജീവ ജാലങ്ങള്‍ ഈ ഭൂലോകത്തുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ഒരു പ്രത്യേക മതദര്‍ശനം പിന്‍പറ്റുന്നതായി നമ്മള്‍ കാണുന്നില്ല. പിന്നെ മനുഷ്യര്‍ക്ക് മാത്രം എന്തിനാണീ മതങ്ങള്‍?
    സൃഷ്ടാവായ ദൈവം തമ്പുരാന്‍റെ അസ്തിത്വം നമുക്ക് ബോധ്യപ്പെടാന്‍ തീര്‍ച്ചയായും മതങ്ങളുടെ ആവശ്യം ഇല്ല! നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ഒരായിരം ദൈവിക ദൃഷ്ടാന്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നിഷ്പക്ഷമായി ചിന്തിക്കുകയും സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ദൃഷ്ടാന്തങ്ങള്‍ തന്നെ ധാരാളം മതി, ദൈവത്തെ കണ്ടെത്താന്‍.
    എന്നാല്‍ ആ ഏകനായ സൃഷ്ടി കര്‍ത്താവിനെ ആരാധിക്കണം എന്നും അവന്‍റെ ആജ്ഞകളനുസരിച്ചു ഇവിടെ ജീവിക്കണമെന്നും നമ്മള്‍ കല്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടതെന്നും എന്തൊക്കെയാണ് ദൈവത്തിന്‍റെ കല്പനകളെന്നും തീര്‍ച്ചയായും മനുഷ്യര്‍ പഠിപ്പിക്കപ്പെടേണ്ടതുണ്ട്. അതിനു വേണ്ടിയാണ് പ്രവാചകന്മാരെയും വേദ ഗ്രന്ഥങ്ങളെയും ദൈവം നമുക്ക് അവതരിപ്പിച്ചു തന്നത്. ദൈവം നമുക്ക് നല്‍കിയ ഈ മാര്‍ഗ ദര്‍ശനത്തെ നമ്മള്‍ വിളിക്കുന്ന ഒരു പേര് മാത്രമത്രേ മതം!
    മനുഷ്യരല്ലാത്ത ജീവികള്‍ക്കൊക്കെ അവയുടെ പ്രകൃതി/സ്വഭാവം അവരുടെ ജനിതക കോഡുകളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ജീവികളൊന്നും തന്നെ ഒരു സ്കൂളിലോ കോളേജിലോ പോകുന്നതായി നമ്മള്‍ കാണുന്നില്ല. അവര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനോ ഏതെങ്കിലും വിഷയത്തില്‍ ഉപദേശം നല്‍കാനോ ആരെയും നമ്മള്‍ കാണുന്നുമില്ല. അവയൊക്കെത്തന്നെ അവയുടെ ജന്മ വാസനകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
    എന്നാല്‍ മനുഷ്യര്‍ അങ്ങനെയല്ല; മറ്റു ജീവികളെ അപേക്ഷിച്ചു വിവേചന ബുദ്ധിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കപ്പെട്ട ഭൂമിയില്‍ കാണാവുന്ന ഏക ജീവിയാണ് മനുഷ്യന്‍. എന്നാല്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി നന്മയെന്ത്, തിന്മയെന്ത് എന്ന് ജന്മനാ അറിയാനുള്ള കഴിവ് മനുഷ്യര്‍ക്കില്ല. അതുകൊണ്ടു തന്നെ തീര്‍ച്ചയായും നന്മതിന്മകള്‍ അവന്‍ പഠിപ്പിക്കപ്പെടണം.
    മനുഷ്യരല്ലാത്ത മറ്റു ജീവികള്‍ക്കിടയിലൊന്നും തന്നെ യാതൊരു വിധ നിയമങ്ങളോ നിയമ പാലകരെയോ കോടതികളോ ഒന്നും നമ്മള്‍ കാണുന്നില്ല. എന്നിട്ടും ഒരു സാമൂഹിക പ്രശ്നവും കൂടാതെ അവയൊക്കെ ശാന്തമായി ജീവിക്കുന്നത് നാം കാണുന്നു.
    എന്നാല്‍ ഈ ലോകത്തു മനുഷ്യന് സ്വസ്ഥമായ ഒരു സാമൂഹിക ജീവിതം നയിക്കണമെങ്കില്‍ തീര്‍ച്ചയായും ചില നിയമങ്ങള്‍ കൂടിയേ തീരൂ. ഓരോരുത്തരും അവരവര്‍ക്കു ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ തുടങ്ങിയാല്‍ ഈ ലോകത്തു ജീവിതം തന്നെ ദുസ്സഹമാകും എന്ന് ചിന്തിക്കുന്ന പക്ഷം നമുക്ക് മനസ്സിലാകും. ചില ആളുകള്‍ക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റാണെന്നു വാദിക്കാം എന്നതത്രേ സത്യം.

    അപ്പോള്‍ പിന്നെ ഈ മാര്‍ഗ ദര്‍ശനവും നിയമങ്ങളും ആര് നല്‍കും? നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം തമ്പുരാന്‍ തന്നെ ആവണം നമുക്കുള്ള നിയമങ്ങളും നല്‍കേണ്ടത് എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ആ സംവിധാനത്തിന് നമ്മള്‍ നല്‍കിയ പേര് മാത്രമാണ് മതങ്ങള്‍.