ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • നബി(സ്വ) തങ്ങളോടുള്ള ഇസ്തിഗാസ.. ശിർക്കാരോപണത്തിന്‍റെ അപകടം

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

        മുത്ത് നബിതങ്ങളുടെ ഖബറിങ്കൽ പോയി മഴയെ തേടിയ സംഭവം നാം ഇസ്തിഗാസയ്ക്ക് തെളിവായി ഉദ്ധരിച്ചാൽ പൊതുവേ വഹ്ഹാബികൾ ചോദിക്കാറുള്ള ചോദ്യം ആ റിപ്പോർട്ടിൽ ഖബറിങ്കൽ പോയത് ബിലാലുബ്നുൽ ഹാരിസ് തങ്ങളാണ് എന്നതിന് സ്വീകാര്യമായ രേഖയില്ല എന്നാണ്. അതിന് വേണ്ടി വഹ്ഹാബികൾ  സൈഫിനെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. അത് നിലനിൽപ്പിന് വേണ്ടിയുള്ള ഒരു തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്.

    അതെല്ലാവർക്കുമറിയാവുന്നൊരു വിഷയവുമാണ്..

    നമുക്കതിൽ ശ്രദ്ദിക്കാത്ത മറ്റൊരു വിഷയം നോക്കാം..

          ഈ അസറ് ഉദ്ധരിക്കുന്നത് മാലികുദ്ദാർ(റ)യാണ്.അദ്ദേഹം ഉദ്ധരിക്കുന്ന ഈ അസറിൽ ഒരാൾ വന്നു കൊണ്ട് ഉമർ തങ്ങളോട് പറഞ്ഞതും അംഗീകരിച്ചതും ഉമർ തങ്ങള് പൊട്ടിക്കരഞ്ഞതും നേരിട്ട് കണ്ട വ്യക്തിയാണ് മാലികുദ്ദാർ(റ). അത് കൊണ്ട് തന്നെ വന്നു പറഞ്ഞത് ആരുമായിക്കൊള്ളട്ടെആ സംഭവം(മഴ തേടിയത്)  അവിടെ വന്ന് വിവരിച്ച ശേഷമാണ് ആ വ്യക്തി  ഉമർ തങ്ങളോട് സ്വപ്നം കണ്ട കാര്യം  പറഞ്ഞതും..

              മരണപ്പെട്ടവരുടെ ഖബറിങ്കൽ പോയി ആവലാതി പറയൽ ശിർക്കാണ് എന്ന വഹ്ഹാബീ വാദമാണ് ഉമർ തങ്ങൾക്കുള്ളത് എങ്കിൽ  ഉമർ(റ) അതിനെതിരിൽ ശബ്ദിക്കുമായിരുന്നു..അതുണ്ടായില്ലെന്ന് മാത്രമല്ല.. അദ്ദേഹം പൊട്ടിക്കരഞ്ഞ് കൊണ്ട് ദുആ ചെയ്യുകയുമാണുണ്ടായത്..

       ഇതിൽ നിന്ന്  ഈ വിഷയത്തിൽ വഹ്ഹാബികളുടെ വാദമല്ല  സുന്നികളയുടെ വാദമാണ്  ഉമർ(റ)വിനുള്ളത്
    എന്ന് വ്യക്തമായി മനസിലാക്കാം. ഈ സംഭവം ഇബ്നു തൈമിയ്യ അടക്കം  പല പ്രമുഖ ഇമാമുകളും ഉദ്ധരിച്ചിട്ടുണ്ട്. അത്  താഴെ കൊടുക്കാം..

    ابن أبي شيبة في " المصنف "
    (12 / 31 - 32)
    ഇമാം ഇബ്നു അബീ ശൈബ(റ) അദ്ദേഹത്തിന്റെ മുസ്വന്നിഫിലും,
     ابن أبي خيثمة كما في " الإصابة "

    (3 / 484)  ഇബ്നു അബീ ഹൈസമ അദ്ദേഹത്തിന്റെ ഇസ്വാബയിലും,
    والبيهقي في " الدلائل "
    (7 / 47)
    ഇമാം ബൈഹഖി (റ) അദ്ദേഹത്തിന്റെ ദലാഇലിലും,

    الخليلي في " الإرشاد "
    (1 / 313 - 314)
    ഇമാം ഖലീലി അദ്ദേഹത്തിന്റെ ഇർശാദിലും,

    وابن عبد البر في " الإستيعاب "
    (2 / 464) 
    ഇമാം ഇബ്നു അബ്ദിൽ ബറ് (റ) അദ്ദേഹത്തിന്റെ ഇസ്തെയ്ആബിലും,

    ابن تيمية في اقتضاء الصراط المستقيم
    ( 373) ഇബ്നു തൈമിയ്യ അദ്ദേഹത്തിന്റെ ഇഖ്തിളാഉ സിറാതിൽ മുസ്തഖീമിലും, 

    وابن حجر  في " الفتح الباري "
    (2 / 495)
    ഇമാം ഇബ്നു ഹജർ  അസ്ഖലാനി (റ) അദ്ദേഹത്തിന്റെ ഫതഹുൽ ബാരിയിലും,

     ابن كثير في " البداية والنهاية "
    (7 / 101)
    وفي جامع
    (1 / 223)

    കൂടാതെ മറ്റൊരു കാര്യം..

          ഈ സംഭവത്തെ കുറിച്ച് ഒരു വഹ്ഹാബി പറഞ്ഞത് അത് ഉമർ(റ)വിനെ മോശമാക്കാനുള്ള ശിയാക്കളുടെ സൃഷ്ടിയാണ് എന്നാണ്..എന്നാൽ യഥാർത്ഥ അഹ്ലുസ്സുന്നയിലെ സലഫിന്‍റെ ഈ വിഷയത്തിലെ നിലപാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

        ഇമാം ഇബ്നു അബീ ശൈബ(റ) അദ്ദേഹത്തിന്റെ മുസ്വന്നിഫിൽ ഈ സംഭവം ഉദ്ധരിക്കുന്നത് ഉമർ(റ)വിന് അല്ലാഹു നൽകിയ മഹത്ത്വം എന്ന നിലക്കാണ്. ബൈഹഖീ ഇമാം കാണുന്നത് നുബുവ്വത്തിന്‍റെ അടയാളമായിട്ടാണ്. അങ്ങനെ പല ഇമാമുമാരും അതിനെ പുണ്യമായും അനുകരണീയമായും പഠിപ്പിക്കുന്നു. അവരൊരിക്കലും ഈ സംഭവത്തെ ശിർക്കോ ബിദ്അത്തോ ആയി കണ്ടിട്ടില്ല. മാത്രമല്ല ഇത് ശിർക്കാണെന്ന് വാദിക്കുന്നതിൽ നിന്നും നമ്മുടെ അവലംബങ്ങളായ ഇമാമുമാർ ശിർക്കും തൌഹീദും അറിയാത്തവരാണെന്നും ശിർക്ക് പ്രോത്സാഹിപ്പിച്ചവരാണെന്നും വരുന്നു. ഇതിൽ നിന്നും മുത്ത് നബിതങ്ങളുടെ ഖബറിങ്കൽ പോവുന്നതും ഇസ്തിഗാസ നടത്തുന്നതും ശിർക്കാണെന്ന് വാദിക്കുന്നതിന്‍റെ അപകടം മനസ്സിലാക്കുമല്ലോ


    No comments:

    Post a Comment