ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • الدّعاء هو العبادة യാഥാർത്ഥ്യം എന്ത്

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

         

    സുന്നികളെ മുശ്രിക്കാക്കാൻ വേണ്ടി വഹ്ഹാബികൾ കൊണ്ടുവരുന്ന ഒരു തെളിവാണ് "  الدّعاء هو العبادة "  എന്നത്.. അതുകൊണ്ട് അവർ തെളിയിക്കാൻ ശ്രമിക്കുന്നത്, സുന്നികൾ മഹാന്മാരെ വിളിക്കുന്ന (ഇസ്തിഗാസ) വിളിയെ ദുആയാക്കി ചിത്രീകരിച്ച് ദുആഇനെ ആരാധനയാക്കി മാറ്റുന്നു.

      സത്യത്തിൽ ഇതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇമാം റാസി(റ) പറഞ്ഞിതിങ്ങനെയാണ് :

    فقوله" الدّعاء هو العبادة"  معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام " الحجّ عرفة " أي الوقوف بعرفة هو الرّكن الأعضم
    (التفسير الكبير:٣/١١٣)

    ("ദുആഅ്. അതാണ്‌ ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും, ഇബാദത്തിൽ സ്രേഷ്ടമായതും ദുആയാണെന്നാണ്. ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം .[തഫ്സീറു  റാസി: 3/113] )

    ഇത് മനസ്സിലാക്കാതെ സ്വന്തമായി വ്യാഖ്യാനിച്ചുകൊണ്ട് മുസ്ലിംകളെ മുശ്രിക്കാക്കാൻ നടക്കുകയാണ് ചിലയാളുകൾ..

    എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത്,  

    الحجّ عرفة

    എന്നത് പോലെയുള്ള ഒരു പ്രയോഗമാണത്  എന്നാണ് റാസി ഇമാം പറഞ്ഞത്..

     الحجّ عرفة

            എന്നാൽ അറഫയാണ് ഹജ്ജ് എന്ന് അർഥം വെക്കാൻ പറ്റില്ലല്ലോ ..
    അറഫയാണ് ഹജ്ജിന്‍റെ മുഖ്യ ഘടകം എന്നല്ലേ അർത്ഥമാക്കുക അതുപോലെ.

    الدّعاء هو العبادة  എന്നാൽ  അതിനർത്ഥം

     أنّه  معظم العبادة وأفضل العبادة 
    (ആരാധനയുടെ പ്രധാനഭാഗവും,  ഇബാദത്തിൽ സ്രേഷ്ടമായതും,
    "ദുആ" ആണെന്നാണ്. )

         പരിഭാഷയെമാത്രം അവലംബമാക്കി ഇമാമീങ്ങളെ തള്ളിക്കൊണ്ടുള്ള ദീൻ പഠനം ഒഴിവാക്കി, ഓരോ വിഷയത്തിലും ഇമാമീങ്ങൾ എന്താണ് വിശദീകരണം നൽകിയത് എന്ന് നോക്കി അതിലൂടെ പഠനം നടത്താൻ നാം ശ്രദ്ധിക്കുമല്ലോ..അല്ലാഹു തൌഫീഖ് നൽകട്ടെ..


    No comments:

    Post a Comment