ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • തൗഹീദിലെ വൈരുദ്ധ്യം

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

     തൗഹീദ് അചഞ്ചലമാണ്..അത് മാറ്റത്തിരുത്തലുകൾക്ക് വിധേയമാകുകയില്ല..അങ്ങനെ മാറി മറിയുന്ന തൗഹീദാണെങ്കിൽ നമുക്കുറപ്പിക്കാം അത് വ്യാജനിർമ്മിത പിഴച്ച തൗഹീദാണെന്ന്..

    നമുക്ക് മുജാഹിദിന്റെ തൗഹീദ് ഒന്ന് പരിശോധിക്കാം..

                നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്ന് ഒരു സുല്ലമി എഴുതുന്നത് കാണൂ..

      "നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി. അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു: ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി. (ബുഖാരി 2331)." 
    (ശബാബ്.2010 നവംബർ 12.പേജ് 31).

          കണ്ടില്ലേ... 2010 നവംബർ മാസമിറങ്ങിയ ശബാബിൽ പറയുന്നത് ശിർക്കല്ല എന്നാണെങ്കിൽ, ആറുമാസം കഴിയലോടു കൂടി തൗഹീദ് ശിർക്കാണെന്നു സ്ഥിരപ്പെടുത്താൻ  വേണ്ടി അതേ  പ്രസിദ്ധീകരണം തന്നെ അവർ ഉപയോഗപെടുത്തിയത് കാണൂ

    തബറുക്  (ബർകത്തെടുക്കൽ).

          നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്ന് (ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സുല്ലമി  പഠിപ്പിക്കുന്നു.

    "അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)
    പെടുന്നു..."
    (ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)

    ശബാബിൽ തന്നെ മറ്റൊരു സുല്ലമി ഇങ്ങനെ കൂടി എഴുതി:
              "നബി (സ) യുടെ തിരു ശേഷിപ്പുകളായ വിയർപ്പ്,മുടി,വസ്ത്രം തുടങ്ങിയ വസ്തുക്കൾക്ക് മറ്റുള്ളവർക്ക് ബർകത് നല്കുകയെന്നത് സാധാരണ നിലയിൽ സാധ്യമല്ല.മറിച്ചു, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്."
    (ശബാബ് 2011 ഒക്ടോ:21പേജ്28.)

    കണ്ടില്ലേ..6 മാസക്കാലം കൊണ്ട് തൗഹീദിൽ സംഭവിച്ച മാറ്റം..?
    മുജാഹിദ് പഠിപ്പിക്കുന്ന തൗഹീദ് വ്യാജ നിർമ്മിത പിഴച്ച തൗഹീദാണെന്നതിന്  ഇതിലധികം എന്ത് ഉദാഹരണമാണ് വേണ്ടത്?


    1 comment: