ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • സൃഷ്ടാവായ ദൈവം അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട് ഇസ്‌ലാമിൽ പൊറുക്കപ്പെടാത്ത പാപമായി കരുതപ്പെടുന്നു?



         
    ആരാധന എന്നത് മനുഷ്യനില് കുടികൊള്ളുന്ന വിവിധ വികാരങ്ങളിലൊന്നാണ്. ആദരവ്, ബഹുമാനം, സ്‌നേഹം, കാരുണ്യം, പ്രേമം തുടങ്ങി വേറെയും പല വികാരങ്ങളുമുണ്ട്. മനുഷ്യന് മറ്റുള്ളവരോട് തന്റെ ഈ വികാരങ്ങള് പ്രകടിപ്പിക്കുന്നത് സ്ഥാനം, പദവി, ബന്ധം എന്നിവയുടെ സ്വഭാവമനുസരിച്ചാണ്.

    കുട്ടികളോട് കാരുണ്യം, മാതാപിതാക്കളോട് സ്‌നേഹം, ഭാര്യയോട് പ്രേമം, അധ്യാപകനോട് ബഹുമാനം, നേതാവിനോട് ആദരവ്, ദൈവത്തോട് ആരാധന എന്നിങ്ങനെയുള്ള വികാര പ്രകടനങ്ങള് മനുഷ്യത്വത്തിന്റെ താല്പര്യങ്ങളില്പ്പെട്ടതാണ്. എന്നാല് ഭാര്യയോടുണ്ടാവുന്ന പ്രേമം അമ്മയോടോ, അധ്യാപികയോടോ മറ്റോ ഉണ്ടാവുന്നത് മഹാപാപമാകുന്നു. ഇതുപോലെ സ്രഷ്ടവാവിനോടു മാത്രം ഉണ്ടാവേണ്ട ആരാധന സൃഷ്ടികളോടുണ്ടാവുമ്പോള് അത് വന്പാപമാകുന്നു. ദൈവാരാധനയുമായി ബന്ധപ്പെട്ട് പ്രമാണങ്ങള് ഇപ്രകാരം പറയുന്നു:


    ‘ഹരണ്യഗര്ഭന് മുമ്പേ ഉണ്ടായിരുന്നു. അവനാണ് സര്വ്വഭുവനങ്ങളുടെയും അധീശാധിപതി. ആകാശഭൂമികളെ അവന് ധാരണം ചെയ്തു. സുഖസ്വരൂപനായ അവനെ നാം നമിക്കുക.’ (ഋഗ്വേദം 8: 10: 121: 1)


    ‘നിന്റെ ദൈവമായ കര്ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ’ (മത്തായി 4: 10) എന്ന് യേശു സാത്താനോട് കല്പിക്കുന്നതായി ബൈബിളിലുണ്ട്.


    ‘രാപ്പകലുകളും സൂര്യചന്ദ്രന്മാരും അവന്റെ അടയാളങ്ങളില്പ്പെട്ടതാണ്. അതിനാല് നിങ്ങള് സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ സൃഷ്ടിച്ച ദൈവത്തെ മാത്രം പ്രണമിക്കുക. നിങ്ങള് അവനു മാത്രം വഴിപ്പെടുന്നവരെങ്കില്’ (41: 37) എന്ന് ഖുര്ആനിലും കാണാം.

    മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ് ആരാധന. അതിനാല് മനുഷ്യന്റെ മുമ്പില് ഏറ്റവും വലുത് എന്താണോ അവിടെയാണത് പ്രകടിപ്പിക്കേണ്ടത്. ഏറ്റവും വലുത് ദൈവമാണ് (അല്ലാഹു അക്ബര്) എന്ന് ഖുര്ആന് നിരന്തരം മനുഷ്യനെ ഉണര്ത്തുന്നുണ്ട്.

    ‘
    പിതാവ് (ദൈവം) എന്നെക്കാള് വലിയവനല്ലോ’ (യോഹന്നാന് 14: 28) എന്ന് യേശു പറയുന്നതായി ബൈബിളിലുണ്ട്.

    ‘
    ഈശ്വരന്മാരുടെ മഹേശ്വരനും ദേവന്മാരുടെ പരമദേവനും, സ്രഷ്ടാക്കളില് പരമസ്രഷ്ടാവും രക്ഷകരുടെ രക്ഷാകര്ത്താവും ഭുവനേശ്വരനും സ്തുത്യനുമായ ആ ദൈവത്തെ നാം അറിയണം. അവന് കാര്യകാരണങ്ങള് അറിയപ്പെടുന്നില്ല. അവന് തുല്യമായി ആരുമില്ല. അവനുപരിയായി മറ്റൊന്നും കാണപ്പെടുന്നില്ല. ...’ (ശ്വേതാശ്വതരോപനിഷത്, 6: 7,8)

    സ്രഷ്ടാവായ ദൈവത്തിനുപരിയായി മറ്റൊന്നുമില്ലെന്ന് ഈ ഉപനിഷത് വ്യാക്യങ്ങളും വ്യക്തമാക്കുന്നു. അതിനാല് സ്രഷ്ടാവിനു കൊടുക്കേണ്ട സ്ഥാനം സൃഷ്ടികള്ക്ക് കൊടുക്കാന് പാടില്ല!. അച്ഛന്റെ സ്ഥാനം അയല്വാസിക്ക് നല്കുന്നതും ഗുരുവിന്റെ സ്ഥാനം ഗുണ്ടക്ക് നല്കുന്നതും തെറ്റാണ്. രാജാവിന് നല്കേണ്ട സ്ഥാനം മന്ത്രിക്ക് നല്കിയാല് മന്ത്രി നന്നായി പരിഗണിക്കപ്പെടുന്നു എന്നതിനേക്കാള് രാജാവ് അവഗണിക്കപ്പെടുന്നു എന്ന തെറ്റാണ് സംഭവിക്കുക. ഇതുപോലെ സ്രഷ്ടാവിനു കല്പിക്കേണ്ട സ്ഥാനം സൃഷ്ടികള്ക്ക് കല്പിച്ചാല് അത് സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തലാണ്. സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തുന്നതും സൃഷ്ടികളെ സ്രഷ്ടാവിനോളം ഉയര്ത്തുന്നതും തെറ്റാണ്.

    ദൈവത്താല് ആദരിക്കപ്പെട്ട മനുഷ്യന് (17: 70) സൃഷ്ടിപൂജ നടത്തുമ്പോള് സ്വന്തം ഔന്നത്യത്തെ തകര്ക്കുകയാണ് ചെയ്യുന്നത്.ആകാശത്തേക്ക് തല ഉയര്ത്തി നടക്കുന്ന ജീവിയാണ് മനുഷ്യന്. മനുഷ്യന്റെ ഔന്നത്യം അവന്റെ സൃഷ്ടിഘടനയില് തന്നെ പ്രകടമാണെന്നര്ഥം. മനുഷ്യനേക്കാള് ഔന്നത്യം ദൈവത്തിനു മാത്രമാണെന്നിരിക്കെ ദൈവത്തിന്റെ മുമ്പിലല്ലാതെ ഒരു സൃഷ്ടികളുടെ മുമ്പിലും തല കുനിക്കുകയില്ല എന്ന നിലപാടെടുക്കുമ്പോഴാണ് ഒരാൾ യഥാര്ഥ മനുഷ്യനാകുന്നത്.

        പ്രകൃതിയില് ഒരു സൃഷ്ടിയും മറ്റു സൃഷ്ടികളെ ആരാധിക്കുന്നില്ല. മനുഷ്യന് പക്ഷേ മനുഷ്യനേക്കാള് താഴെയുള്ള സൃഷ്ടികളെ വരെ തന്നെക്കാള് ഉയര്ത്തി സങ്കല്പിച്ച് പൂജിക്കുകയും സ്വയം തരംതാഴുകയും ചെയ്യുന്നു. മനുഷ്യന്റെ കണ്ഠനാഡിയേക്കാള് അടുത്താണ് ദൈവം എന്ന് ഖുര്ആന് പറയുന്നുണ്ട്. (50: 16) ഏകദൈവാരാധനയില് നിന്നുള്ള വ്യതിയാനം പൗരോഹിത്യ ചൂഷണത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. മാത്രമല്ല, ദൈവത്തിന്റെ അടുത്ത ആളുകളാണ് പുരോഹിതന്മാര് എന്നു വരുമ്പോള് അത് ജാതീയതക്കും കാരണമാകുന്നു. അതുകൊണ്ടു തന്നെ പ്രവാചകന് പഠിപ്പിച്ചു: ‘ഇസ്‌ലാമില് പൗരോഹിത്യമില്ല’.







    ബലി പെരുന്നാള്‍ സന്ദേശം..





    ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും സന്ദേശം പകര്ന്ന് ഇന്ന് ബലി പെരുന്നാള്. ഇബ്റാഹിം നബിയുടെയും മകന് ഇസ്മാഈലിന്‍റെയും ജ്വലിക്കുന്ന ഓര്മകള്ക്കു മുന്നിലാണ് ഇന്ന് വിശ്വാസിലോകം പെരുന്നാള് ആഘോഷിക്കുന്നത്.

    ഈദുല്‍ അദ്ഹ (ആത്മാര്‍പ്പണത്തിന്‍റെ ആഘോഷം) അഥവാ ബലി പെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്‍റെ ആദ്യ ജാതനായ ഇസ്മാഇലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ തയ്യാറായ സമര്പ്പണത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള് അനുസ്മരിപ്പിക്കുന്നത്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാള്‍ എന്ന് പേരു വന്നത്.

    പ്രവാചകന് ഇബ്റാഹിം നബിയുടെ വിളിക്ക് ഉത്തരം നല്കി ലോകത്തിന്‍റെ വിവിധ കോണുകളില് നിന്നുള്ള വിശ്വാസികള് ഹജ്ജ് കര്മത്തിന്‍റെ ധന്യതയിലാണ് ഇന്ന്. പരിശുദ്ധ ഹജ്ജ് കര്മം നിര്വഹിച്ചതിന്‍റെ സന്തോഷപ്രകടനം കൂടിയാണ് പെരുന്നാള്.

    എന്താണ് ഹജ്ജും പെരുന്നാളും നല്‍കുന്ന സന്ദേശം?
    അല്ലാഹുവിന്‍റെ പ്രവാചകന്മാരില് പ്രമുഖനായ ഇബ്രാഹീമും പുത്രന് ഇസ്മയിലും കഅബാലയത്തിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ഉടനെ ഹജ്ജിനായി ജനങ്ങളോട് വിളംബരം ചെയ്യാന് അല്ലാഹു അവരോട് നിര്‍ദേശിച്ചു. ആ വിളിക്ക് ഉത്തരം നല്കിയാണ് വിശ്വാസികള് നൂറ്റാണ്ടുകളായി മക്കയില് ചെന്ന് ഹജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്.

    ഇബ്രാഹീമിന് വളരെ പ്രായം ചെന്ന ശേഷമാണ് സന്താന സൗഭൊഗ്യമുണ്ടായത്. അഥവാ തന്‍റെയും പത്നി ഹാജറയുടെയും മകനായി ഇസ്മയില് ജനിക്കുന്നത്.

    പക്ഷെ, ചെറിയ നേരത്തെ സന്തോഷത്തിനു പിറകെ അല്ലാഹുവിന്‍റെ പരീക്ഷണങ്ങള് ഓരോന്നായി ഈ കുടുംബത്തെ തേടി വന്നു കൊണ്ടിരുന്നു.

    തന്‍റെ ഇഷ്ട ദാസനായ ഇബ്രാഹീമിനെയും പത്നിയെയും മകനെയും വിവിധ രീതികളില് അല്ലാഹു പരീക്ഷിച്ചു. അല്ലാഹുവിന്‍റെ കല്പന സ്വീകരിച്ചു ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വിജനമായ മക്കാ പ്രദേശത്ത് തനിച്ചാക്കി അതാ ഇബ്രാഹീം യാത്ര പോകുന്നു.

    അല്പ കാലശേഷം അതി കഠിനമായ ഒരു പരീക്ഷണം കൂടി ഇബ്രാഹീം നബിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നു! 'തന്‍റെ ഓമന മകനെ അല്ലാഹുവിനു വേണ്ടി ബലിയര്‍പ്പിക്കുക' അതായിരുന്നു കല്പന!

    അല്ലാഹുവിനോടുള്ള സ്നേഹമായിരിക്കണം ഒരു സത്യവിശ്വാസിയുടെ ജിവിതയാത്രയിലെ പഥേയം. അല്ലാഹുവിനോടുള്ള സ്നേഹത്തെക്കാള്‍ വലുതായി ഒന്നും ഉണ്ടായിക്കൂടാ. സ്വന്തം മക്കളെയോ മാതാപിതാക്കളെയോ ബിസിനസ്സിനെയോ, ഒന്നിനെയും അല്ലാഹുവിനെക്കാള് കൂടുതലായി സ്നേഹിക്കുവാന് പാടില്ല (ഖുര്‍ആന്‍ 9:24)

    സ്രഷ്ടാവായ അല്ലാഹുവില് പൂര്‍ണ തൃപ്തരായി ഇബ്രാഹീമും ഇസ്മയിലും ആ ബലിയര്‍പ്പണത്തിനായി തയ്യാറാകുന്നു. ഉടന് അല്ലാഹുവില് നിന്ന് വിജയ പ്രഖ്യാപനം വരുന്നു: 'നിങ്ങള് പരീക്ഷണത്തില് വിജയിച്ചിരിക്കുന്നു. പകരം ഒരു ആടിനെ ബലിയര്‍പ്പണം നടത്തിക്കൊള്ളുക'

    ഈ ബലിയര്‍പ്പണത്തെ അനുസ്മരിച്ചാണ് പ്രവാചകന്‍റെ നിര്‍ദേശപ്രകാരം ഇന്നും വിശ്വാസികള് ഹജ്ജ്പെരുന്നാല് വേളകളില് ബലിയര്‍പ്പണം നടത്തി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.

    അതെ, ഹജ്ജ് മാനവികതയുടെ പ്രതീകമാണ്. അല്ലാഹുവിന്‍റെ അടിമകള് എല്ലാവരും അവിടെ തുല്യരാണ്. വെളുത്തവനും കറുത്തവനും ഭരണകര്ത്താവും ഭരണീയരും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എല്ലാം ഒരേ വേശത്തില് ഒരേ മന്ത്രം മുഴക്കി ഒന്നിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു!

    തന്‍റെ പ്രഥമവും അവസാനത്തേതുമായ ഹജ്ജില് പ്രവാചകര് മുഹമ്മദ് നബി(സ) ചെയ്ത പ്രസംഗത്തിലെ ഏതാനും വരികള് ഉദ്ധരിച്ചു ഈ കുറിപ്പ് അവസാനിപ്പിക്കാം.

    ഒരു ലക്ഷത്തിലേറെ വരുന്ന അനുയായികളോടായി അറഫായില് വെച്ച് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:

    'ജനങ്ങളെ, എന്‍റെ വാക്കുകള് സശ്രദ്ധം കേള്ക്കുക. ഇനി ഒരിക്കല് ഇവിടെ വെച്ച് നിങ്ങളെ കണ്ടു മുട്ടുവാന് എനിക്ക് സാധിക്കുമോ എന്നറിയില്ല'

    'ഈ മാസവും ഈ സ്ഥലവും ഈ ദിവസവും എപ്രകാരം പവിത്രമാണോ, അത് പോലെ നിങ്ങളുടെ രക്തവും ധനവും എന്നും പവിത്രമാണ്! എല്ലാ കുല മഹിമകളും ഇവിടെ അസാധുവാക്കുന്നു. നിങ്ങളെ വിശ്വസിച്ചു ഏല്പിച്ച കാര്യങ്ങള് യഥാവിധം നിര്‍വഹിക്കണം'

    'സ്ത്രീകളോട് നിങ്ങള് ദയാപൂര്‍വം പെരുമാറുക. ഭാര്യമാര് നിങ്ങളുടെ പങ്കാളികളാണ്. അവരുടെ കാര്യത്തില് അല്ലാഹുവിനെ ഭയപ്പെടുക'

    'വിശ്വാസികള് പരസ്പരം സഹോദരന്മാരാണ്. പരസ്പരം കഴുത്ത് വെട്ടുന്നവരായി നിങ്ങള് എന്‍റെ ശേഷം മാറരുത്'

    'നിങ്ങളുടെ രക്ഷിതാവ് ഒരുവനാണ്. ഏകനാണ്. നിങ്ങളെല്ലാം ഒരു പിതാവിന്‍റെ മക്കളും. നിങ്ങളെല്ലാം ആദമില് നിന്ന്. ആദമോ മണ്ണില് നിന്നും. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു സ്ഥാനവുമില്ല. ഭക്തിയിലാണ് യഥാര്‍ത്ഥ മഹത്വം! ഇവിടെ വന്നവര് ഇവിടെ ഇല്ലാത്തവര്ക്ക് ഈ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുക'




    അല്ലാഹു, ശ്രീരാമന്‍, യേശു ക്രിസ്തു തുടങ്ങിയവയൊക്കെ ഒരേ ദൈവത്തിന്‍റെ വിവിധ നാമങ്ങളാണോ?

     ✍🏻ഇസ്ലാമും യുക്തിവാദവും.

    സ്രഷ്ടാവായ ദൈവത്തെ സൂചിപ്പിക്കാനാണ് അറബിയില്‍ 'അല്ലാഹു' എന്ന പദം ഉപയോഗിക്കുന്നത്. സ്രഷ്ടാവിനെ മാത്രമേ ദൈവമായി പരിഗണിക്കാനും ആരാധിക്കാനും പാടുള്ള എന്നാണ് ഇസ്ലാം നിഷ്കര്‍ശിക്കുന്നത്.

    ശ്രീരാമനും യേശു ക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം ദൈവത്തിന്‍റെ സൃഷ്ടികളും ഭൂമിയില്‍ മനുഷ്യരായി പിറന്നവരുമാണ്. സാധാരണ മനുഷ്യര്‍ക്കുള്ള പല പരിധികളും പരിമിതികളും ഇവര്‍ക്കെല്ലാം ഉണ്ടായിട്ടുമുണ്ട്. ആരാധനക്കര്‍ഹനായ സര്‍വ്വ രക്ഷിതാവായ ദൈവത്തെ ഭൂമിയില്‍ ജീവിച്ചു പോയ മനുഷ്യരുമായ സാമ്യപ്പെടുത്തുന്നതും അവരുടെ നാമം തന്നെ നല്‍കുകയും ചെയ്യുക എന്നത് യുക്തി രഹിതമാണ്.

    അതു കൊണ്ട് ദൈവത്തെ സൂചിപ്പിക്കാന്‍ ഇവരുടെ നാമം ഉപയോഗിക്കുന്നതോ അഥവാ ഇവരെ ദൈവമായി കണക്കാക്കുന്നതോ ശരിയല്ല. അതു കൊണ്ട് തന്നെ ശ്രീരാമന്‍, ക്രിസ്തു എന്നീ നാമങ്ങള്‍ 'അല്ലാഹു' എന്ന ശബ്ദത്തിന് സമാനമായി പരിഗണിക്കാവുന്നതല്ല.

    അതെ സമയം സര്‍വ്വശക്തനായ ഏക ദൈവത്തെ സൂചിപ്പിക്കാന്‍ ഹൈന്ദവ വേദ ഗ്രന്ഥങ്ങളില്‍ കാണാവുന്ന ഹിരണ്യ ഗര്‍ഭന്‍, പ്രജാപതി തുടങ്ങിയ നാമങ്ങളും, ബൈബിളില്‍ ഉപയോഗിച്ച യെഹോവ, എലോഹിം തുടങ്ങിയ പേരുകളും 'അല്ലാഹു' എന്ന നാമത്തിനു പകരമായി പരിഗണിക്കാം. കാരണം അവയെല്ലാം ഒരേ സത്തയെയാണ് സൂചിപ്പിക്കുന്നത്.



    എന്തുകൊണ്ട് മുസ്ലിങ്ങള്‍ ദൈവത്തെ അല്ലാഹു എന്ന് വിളിക്കുന്നു?

    ✍🏻ഇസ്ലാമും യുക്തിവാദവും




    സത്യദൈവം, സാക്ഷാല്ദൈവം, പരമേശ്വരന് എന്നിവക്കുള്ള അറബി നാമമാണ് അല്ലാഹു. എല്ലാതരം ആരാധനകളും യഥാര്ഥത്തില് അര്ഹിക്കുന്നവന്' എന്നാണ് അല്ലാഹുവെന്ന പദത്തിന്‍റെ ഭാഷാപരമായ അര്ഥം. അറബ് നാടുകളില് വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്.

    ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാണിത്. ദൈവിക മഹത്വത്തെ പൂര്ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള് കൃത്യവുമായതിനാലാണ് അല്ലാഹുവെന്നുതന്നെ ദൈവംതമ്പുരാനെ മുസ്ലിംകള് സംബോധന ചെയ്യുന്നത്.

    സാക്ഷാല് ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില് ദൈവത്തിന് മറ്റനേകം നാമങ്ങള്കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ് (നാഥന്), റഹ്മാന് (കാരുണികന്), കരീം (ഉന്നതന്)

    അനറബി ഭാഷകളില് അല്ലാഹുവിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല് അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്‍റെ ഏറ്റം വിശിഷ്ട നാമമായ അല്ലാഹു എന്നുതന്നെ വിളിച്ചുവരുന്നു. അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര് തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്ഥത്തില് പ്രപഞ്ചത്തിന്‍റെ മുഴുവന് ദൈവമാണ് അല്ലാഹു. സാക്ഷാല് ദൈവം എന്ന അര്ഥത്തില് എല്ലാ മതക്കാരും അറബിഭാഷയില് അല്ലാഹു എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്. ബൈബിളിന്‍റെ അറബി തര്ജമകള് യഹോവ എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് അല്ലാഹു എന്ന് തന്നെയാണ്.

    ഈ പ്രപഞ്ചത്തിനു പിന്നില് അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല് ദൈവം. ഇസ്ലാമിന്‍റെ ഭാഷയില് അല്ലാഹു. അവന് അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. 'അവനെപ്പോലെ യാതൊന്നുമില്ല' (ഖുര്ആന് 42: 11). 'കണ്ണുകള് അവനെ കാണുന്നില്ല. കണ്ണുകളെ അവന് കാണുന്നു' (6: 103). 'അവന് അത്യുന്നതനും അതി ഗംഭീരനുമാകുന്നു' (2: 255).

    ഏകദൈവത്തെ അവന്‍റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്‍റെ കാഴ്ചപ്പാട്.


    ദൈവത്തെ കുറിച്ച് ഇസ്ലാമിന്‍റെ സങ്കല്‍പ്പം എന്ത്?


    ✍🏻ഇസ്ലാമും യുക്തിവാദവും.




        അണ്ഡകടാഹം മുഴുവന് സൃഷ്ടിച്ച് സംവിധാനിച്ച ശക്തിയാണ് ദൈവം. അതുകൊണ്ടു തന്നെ ദൈവം ഏകനാണ്. ഈ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സസ്യലതാതികളും പക്ഷിമൃഗാദികളും മനുഷ്യരുമെല്ലാം ഒരേ ദ്രവ്യത്താല് നിര്മിതമത്രെ. മാത്രമല്ല ദ്രവ്യം എല്ലായിടത്തും ഒരേ നിയമം അനുസരിക്കുന്നു എന്നതും സൃഷ്ടികള്ക്ക് കാരണമായ സ്രഷ്ടാവായ ദൈവത്തിന്‍റെ ഏകത്വത്തിന് അടിവരയിടുന്നു.

             ഇസ്ലാമില്‍ ദൈവം എന്നത് ഒരേയൊരു പരമശക്തിയാണ്. പരിധികളില്ലാത്ത കഴിവുകള്‍ക്കുടമ, സര്‍വ്വകാര്യങ്ങളിലും അറിവുള്ളവന്‍, എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവന്‍, പ്രപഞ്ചത്തിന്‍റെ വിധികര്‍ത്താവ്. ദൈവത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പ്രധാനം ദൈവത്തിന്‍റെ ഏകത്വമാണ്. അവന്‍ ഏകനാണ് (വാഹിദ്) അവന്‍ ഒരുവനാണ് (അഹദ്), അവന്‍ സര്‍വ്വശക്തനാണ്, പരമകാരുണികനും സര്‍വ്വശക്തനുമാണ്. ദൈവത്തിന്‍റെ പ്രധാനപ്പെട്ട വിശേഷണങ്ങളാണ് പരമകാരുണികന്‍ (അല്‍റഹ്മാന്‍), കരുണാവാരിധി (അല്‍റഹീം).

    അത് പോലെ ദൈവത്തിനെ കാണുക സാധ്യമല്ല. ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു 'ദൃഷ്ടികള്‍ക്ക് അവനെ ദര്‍ശിക്കാനാവില്ല, അവനോ ദൃഷ്ടികളെയൊക്കെയും ദര്‍ശിച്ചുക്കൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു' (സൂറ 6:103)

    ഇസ്ലാമിലെ ദൈവം ഉന്നതനായ ദൈവം മാത്രമല്ല. എല്ലാവരോടും അടുത്തവനുമാണ്, അവന്‍ മനുഷ്യന് അവന്‍റെ കണ്ഠനാഡിയേക്കാള്‍ അടുത്തവനാണ്.

    ദൈവത്തിന്‍റെ ഏകത്വം:
    ദൈവത്തിന്‍റെ ഏകത്വം എന്നാല്‍ ദൈവം ഏകനും ഒരുവന്‍ മാത്രവുമാണെന്ന് അടിയുറച്ച് വിശ്വസിക്കുകയും ഉറപ്പിക്കുകയും ചെയ്യലാണ്. ഖുര്‍ആന്‍ ശക്തമായി പ്രഖ്യാപിക്കുന്നത് ഏകനായ ദൈവം സര്‍വ്വത്തെയും വ്യാപിച്ച് നില്‍ക്കുന്നു; ഈ ഒരെയൊരു ശക്തി സര്‍വ്വസൃഷ്ടികളില്‍ നിന്നും ആശ്രയമുക്തനായിരിക്കുകയും ചെയ്യുന്നു.

    പ്രവാചകരേ, താങ്കള് അവരോട് പറയുക: അവനാണ് അല്ലാഹു. അവന് ഏകനാണ്. (ഖുര്ആന്: 112:1)

    ദൈവത്തിന്‍റെ ഏകത്വം സൂചിപ്പിക്കാന് വിശുദ്ധ ഖുര്ആന് ഇവിടെ ഉപയോഗിച്ച പദം അഹദ് എന്നാണ്. ആ പദത്തിന് കേവലം ഒന്ന് എന്നല്ല അര്ഥം. അഹദ് എന്നത് ദൈവത്തിന് മാത്രം പറയുന്ന പദമാണ്. പരമമായ ഏകത്വത്തെയാണത്രെ അത് കുറിക്കുന്നത്. സൃഷ്ടികളെല്ലാം ബഹുത്വത്തില് അധിഷ്ഠിതമാണ്. സ്രഷ്ടാവ് പരമമായ ഏകത്വത്തില് അധിഷ്ഠിതമത്രെ.

    ഖുര്ആന് വീണ്ടും തുടരുന്നു: ദൈവത്തിന് ആരെയും ആശ്രയിക്കേണ്ടതില്ല; എന്നാല് എല്ലാവര്ക്കും ദൈവത്തെ ആശ്രയിക്കണം. (112:2) സ്രഷ്ടാവിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. കാരണം അവന് സര്വശക്തനാണ്. എന്നാല് എല്ലാ സൃഷ്ടികള്ക്കും സ്രഷ്ടാവിനെ ആശ്രയിക്കണം. അതിനര്ഥം അവന് എല്ലാത്തിന്‍റെയും പരമാധികാരിയാണ്. ദൈവം സര്വശക്തനും പരമാധികാരിയുമാണ് എന്നു പറഞ്ഞാല് അതിനര്ത്ഥം അവന് ഏകനാണെന്ന് കൂടിയാണ്. കാരണം സര്വശക്തനും പരമാധികാരിക്കും തുല്യനായി മറ്റൊരു ശക്തി ഉണ്ടാവുകയില്ല. സര്വശക്തനും പരമാധികാരിയുമല്ലാത്ത ഒന്ന് ദൈവമാവുകയുമില്ല.

    ഖുര്ആന് തുടര്ന്ന് പറയുന്നു: ദൈവം ആരുടെയും പിതാവല്ല, ദൈവത്തിനു പുത്രനുമില്ല.(112:3) കാരണം പിതാവാകുക എന്നതും പുത്രനാവുക എന്നതും സൃഷ്ടികള്ക്ക് ബാധകമാവുന്ന കാര്യങ്ങളാണ്. ഖുര്ആന് വീണ്ടും പറയുന്നു: ദൈവത്തിന് തുല്യമായി ഒന്നും തന്നെയില്ല.     (112:4)

    ഒരു സൃഷ്ടിയോടും സ്രഷ്ടാവിനെ ഉപമിക്കാവതല്ല. എല്ലാ സൃഷ്ടികളും സര്വശക്തനായ ദൈവത്തിന്‍റെ പരമാധികാരത്തിനു കീഴിലാണ്. ഏകനായ ഒരു ദൈവത്തിന്‍റെ നിയന്ത്രണത്തിലല്ലായിരുന്നു ഈ പ്രപഞ്ചമെങ്കില് ഖുര്ആന് പറയുന്നു: ആകാശലോകത്തും ഭൂമിയിലും അല്ലാഹുവിനെ കൂടാതെ വേറെ ദൈവങ്ങളുണ്ടായിരുന്നെങ്കില്, രണ്ടിന്‍റെയും സംവിധാനം താറുമാറാകുമായിരുന്നു. (ഖുര്ആന് 21: 22)

    ഏതൊരു സംവിധാനവും വ്യവസ്ഥാപിതമായി നീങ്ങണമെങ്കില് ഒരു ഏക നേതൃത്വം അനിവാര്യമാണ്. അതിനാലാണ് ഒരു വിദ്യാലയത്തിന് ഒരേ അധികാരമുള്ള രണ്ട് ഹെഡ്മാസ്റ്റര്മാര് ഇല്ലാത്തതും; ഒരു വാഹനത്തിന് ഒരേ സമയം രണ്ട് ഡ്രൈവര്മാര് ഇല്ലാത്തതും.

    ഈ പ്രകൃതിയില് ഒരു ചെടി പോലും വളരുന്നത് ഈ പ്രപഞ്ചത്തിന്‍റെ മുഴുവന് സഹകരണത്തോടു കൂടിയാണ്. പ്രപഞ്ചത്തിലെ കോടാനുകോടി ഘടകങ്ങള് പരസ്പര പൂരകമായി, വ്യവസ്ഥാപിതമായി നിലനില്ക്കുന്നു എന്നത് ഇതിന്‍റെ പിന്നിലുള്ള ഒരു മഹാശക്തിയുടെ മേല്നോട്ടത്തെയും നിയന്ത്രണത്തേയുമല്ലാതെ മറ്റെന്തിനെയാണ് പറഞ്ഞു തരുന്നത്?


    പരമേശ്വരന് ഒന്നേ ഉണ്ടായിക്കൂടൂ. രണ്ട് പരമേശ്വരന്മാരും എണ്ണമറ്റ സത്തകളും ഉണ്ടാവുക സാധ്യമല്ല. ഒരു ദേവന് മറ്റൊരു ദേവന്‍റെ സൃഷ്ടിയാണോ എന്ന ചോദ്യം എല്ലായിടത്തും ചോദിക്കപ്പെട്ടിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട ഒരു ദേവന് ഈശ്വരനേ അല്ല. (ഡോ. രാധാകൃഷ്ണന്, ഭാരതീയ ദര്ശനം, വാല്യം 1, പേജ് 68,69)





    ദൈവത്തെ സൃഷ്ടിച്ചതാര്?

    ✍🏻ഇസ്ലാമും യുക്തിവാദവും.




    എല്ലാം സൃഷ്ടിച്ചത് സ്രഷ്ടാവെങ്കില് സ്രഷ്ടാവിനെ സൃഷ്ടിച്ചതാര്? വായനക്കിടയില് ശ്രദ്ധയില്പ്പെട്ട ഈ ചോദ്യമാണത്രെ ബുദ്ധിരാക്ഷസന് എന്ന് വിശേഷിപ്പിക്കപ്പെട്ട ബര്ട്രന്റ് റസ്സല് പ്രഭുവിനെ യുക്തിവാദിയാക്കിയത്.

    ‘ഉദ്ഭവമില്ലാത്ത ഒന്നിന് കാരണം ആവശ്യമില്ല’ എന്ന ന്യായം തത്വശാസ്ത്രത്തില് അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കാരണമില്ലാത്ത ഒന്നിന്റെ കാരണം അന്വേഷിക്കല് യുക്തിരഹിതമാണത്രെ.

    മനുഷ്യന്റെ ബുദ്ധിയുടെ പരിമിതി അംഗീകരിക്കലും പ്രധാനമാണ്. സ്വന്തം മൂക്കിന്റെ തുമ്പത്ത് ഒരു കറുത്ത പുള്ളിയുണ്ടെങ്കില് അത് കാണണമെങ്കില് ഏതൊരു ബുദ്ധിജീവിക്കും കണ്ണാടി നിര്ബന്ധമാണ്; കണ്ണിന്റെ തൊട്ടുതാഴെയാണ് മൂക്കെങ്കിലും. സൃഷ്ടിക്കപ്പെട്ട ബുദ്ധിയില് സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ മനസ്സിലാകുന്നില്ല എന്നത് സ്വാഭാവികം മാത്രമാണ്. അതിനെ നിഷേധിക്കാന് ഇത് ന്യായമാകുന്നില്ല. സ്വന്തം ബുദ്ധി എങ്ങനെയുണ്ടായി എന്ന് മനസ്സിലാവാത്തതിന്റെ പേരില് ബുദ്ധിയെ നിഷേധിക്കുന്നതിനെ ബുദ്ധി ശൂന്യം എന്നുപറയാമെങ്കില് ദൈവം ഉണ്ടായതെങ്ങനെ എന്ന് മനസ്സിലാകാത്തതിന്റെ പേരില് ദൈവനിഷേധിയാകുന്നതും ബുദ്ധിശൂന്യമത്രെ. മാത്രമല്ല, എല്ലാ ചോദ്യങ്ങളും ഉത്തരം അര്ഹിക്കുന്നില്ല എന്നതും അംഗീകരിക്കപ്പെട്ട പൊതു തത്വമാണ്.

    അറ്റത്തിന്റെ അറ്റമേത്? വൃത്തത്തിന്റെ തുടക്കമേത്? തുടങ്ങിയ ചോദ്യങ്ങള് ഉദാഹരണങ്ങളാണ്.

    ഒന്നിനു ബാധകമായ ഒരു ചോദ്യം മറ്റൊന്നിന് ബാധകമാകണമെന്നില്ല എന്ന യാഥാര്ഥ്യം അംഗീകരിക്കലും ഈ ചര്ച്ചയില് പ്രധാനമാണ്.

    ഈ തത്വം കുട്ടികളെ പഠിപ്പിക്കാന് ക്ലാസിലെത്തിയ അധ്യാപകന് കസേരയിലേക്ക് ചൂണ്ടിക്കൊണ്ട് വിദ്യാര്ഥികളോട്: ‘ഈ കസേര ആരാണിവിടെ കൊണ്ടുവന്ന് വെച്ചത്? ‘പ്യൂണ്’ എന്ന് മറുപടി പറഞ്ഞ കുട്ടികളോട് ക്ലാസ് ലീഡറെ ചൂണ്ടിക്കൊണ്ട് വീണ്ടും: ‘നിങ്ങളുടെ ക്ലാസ് ലീഡറെ ആരാണിവിടെ കൊണ്ടുവന്ന് വെച്ചത്?’ ഇത് കേട്ട് ചിരിച്ച കുട്ടികളോട് അധ്യാപകന് ‘ബുദ്ധിയും ബോധവുമില്ലാത്ത കസേരക്ക് ബാധകമായ ചോദ്യം ബുദ്ധിയും ബോധവുമുള്ള നിങ്ങളുടെ ക്ലാസ് ലീഡര്ക്ക് ബാധകമല്ല’ എന്ന് വിശദീകരണം നല്കി. ഇതുപോലെ എങ്ങനെ ഉണ്ടായി എന്ന ചോദ്യം സൃഷ്ടികള്ക്ക് മാത്രം ബാധകമാണ്. സ്രഷ്ടാവിന് ബാധകമല്ല എന്നര്ഥം.

    സൃഷ്ടിക്കപ്പെട്ടതല്ലാത്ത, തുടക്കമില്ലാത്ത ഒന്നിനെ അംഗീകരിക്കാന് ദൈവവിശാസികളെന്നപോലെ ദൈവനിഷേധികളും നിര്ബന്ധിതരാണ്. കാരണം ശൂന്യതയില് നിന്ന് ഒന്നും ഉണ്ടാകുകയില്ല. പ്രപഞ്ചം എന്ന യാഥാര്ഥ്യം ഇവിടെയുണ്ട്. അതിനാല് തന്നെ സൃഷ്ടിക്കപ്പെട്ടതല്ലാത്ത പ്രസ്തുത ആദികാരണത്തിന് ബുദ്ധിയും യുക്തിയും ശക്തിയുമൊക്കെ ഉണ്ടായിരുന്നോ ഇല്ലേ എന്നകാര്യം മാത്രമേ ഇവിടെ ചര്ച്ച ചെയ്യേണ്ടതുള്ളൂ. വേദങ്ങളും പ്രവാചകന്മാരും പറഞ്ഞുതന്നത് സൃഷ്ടിക്കപ്പെട്ടതല്ലാത്ത, സൃഷ്ടികള്ക്ക് കാരണമായ ആദികാരണം ബുദ്ധിയും ബോധവും യുക്തിയും ശക്തിയും എല്ലാം ഉള്ള സര്വശക്തനും സര്വജ്ഞനുമായ ദൈവമാണ്. ഭൗതികവാദമനുരിച്ച് അതൊരു അചേതന അസ്തിത്വമായിരുന്നു. അങ്ങനെയായിരുന്നു എങ്കില് ജീവിച്ചിരിക്കുന്നതും കഴിഞ്ഞുപോയതുമായ കോടാനകോടി മനുഷ്യര് അവര്ക്കൊക്കെയും ബുദ്ധിയും യുക്തിയും ശക്തിയും ബോധവുണ്ടായിട്ടുണ്ട്. ബുദ്ധിശൂന്യതയില് നിന്ന് ബുദ്ധിയുണ്ടാകുന്നതെങ്ങനെ? ബോധശൂന്യതയില് നിന്ന് ബോധമുണ്ടാകുന്നതെങ്ങനെ? യുക്തിശൂന്യതയില് നിന്ന് യുക്തിയുണ്ടാകുന്നതെങ്ങനെ? തുടങ്ങിയ ധാരാളം ചോദ്യങ്ങള്ക്ക് മറുപടി പറയാന് ഭൗതികവാദികള്ക്ക് ബാധ്യതയുണ്ട്. അത് പക്ഷെ അസാധ്യവുമാണ്. അതുകൊണ്ട് തന്നെ ആദികാരണം ബുദ്ധിയും ബോധവും യുക്തിയും ശക്തിയുമൊക്കെയുള്ള സര്വശക്തനും സര്വജ്ഞനുമായ ദൈവമാണെന്ന് പറയലത്രെ യുക്തി.


    ഇമാം അബൂഹനീഫയോട്  ക്തിവാദികള്: ‘ദൈവമുണ്ടായതെപ്പോള്?’
    മറുപടി: ‘ചരിത്രത്തിനും കാലങ്ങള്ക്കും മുമ്പവനുണ്ട്, മൂന്നിന് മുമ്പ് എന്താണ്?’
    ‘രണ്ട്’
    ‘രണ്ടിന് മുമ്പോ?’
    ‘ഒന്ന്’
    ‘ഒന്നിന് മുമ്പോ?’
    ‘ഒന്നുമില്ല. പൂജ്യം എന്നൊക്കെ പറയും’
    ‘കണക്കിലുള്ള ഒന്നിന്റെ പിന്നില് ഒന്നുമില്ലെങ്കില് പിന്നെ ഒരേ ഒരു യാഥാര്ഥ്യമായ ഏകനായ ദൈവത്തിന് പിന്നില് എന്തുണ്ടാവാനാണ്?’






    ദൈവ വിശ്വാസം ശാസ്ത്രത്തിന് എതിരാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.





    സ്രഷ്ടാവായ ദൈവം ഒരു യാഥാര്ഥ്യമാണെന്ന് വേദങ്ങളും മനുഷ്യയുക്തിയും പറയുന്നു. എന്നാല് ശാസ്ത്രം എന്ത് പറയുന്നു?

    ഭൗതിക ശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കാരണം അതിഭൗതിക കാര്യങ്ങള് ശാസ്ത്രത്തിന്റെ പരിധിയില് വരുന്ന വിഷയമല്ല. അതുകൊണ്ടാണ് മഹാന്മാരായ ശാസ്ത്രജ്ഞരില് ഐസക്‌ന്യൂട്ടന്, ആല്ബര്ട്ട് ഐന്സ്റ്റീന് പോലെയുള്ള ദൈവവിശ്വാസികളുമുണ്ടായത്.

    നോബല് സമ്മാന ജേതാവായ സര് പീറ്റര് മഡ്‌വര് The Limits of Science എന്ന പുസ്തകത്തില് പറയുന്നത് ‘എന്തുകൊണ്ട് ട്രെയിന് പറക്കുന്നില്ല?’ എന്ന ചോദ്യം പോലെ അപ്രസക്തമാണ് ‘എന്തുകൊണ്ട് ശാസ്ത്രം ദൈവത്തെപ്പറ്റി പറയുന്നില്ല?’ എന്ന ചോദ്യവും എന്നാണ്. ട്രെയിന് നിര്മ്മിച്ചിരിക്കുന്നത് റെയില്പാളത്തിലൂടെ ഓടാവുന്ന ഘടനയിലാണ്. അതിനാല് അതൊരിക്കലും പറക്കില്ല. ഭൗതികശാസ്ത്രം ഭൗതിക കാര്യങ്ങള് പഠിക്കാനുള്ള വിജ്ഞാന ശാഖയാണ്. അതിനാല് അതിഭൗതിക കാര്യങ്ങള് ശാസ്ത്രം പറയില്ല. ശാസ്ത്രം ഒരുകാര്യത്തെ പറ്റി പറയില്ല എന്നതിനര്ഥം അതില്ല എന്നല്ല.

    രണ്ട് സഹോദരിമാര് കരയുന്നു. രണ്ടുപേരുടെയും കണ്ണില് നിന്ന് കണ്ണീരൊഴുകുന്നു. ഒരാള് കരയുന്നത് വര്ഷങ്ങള് മുമ്പ് പോയ മകനെ തിരിച്ച് കിട്ടിയ ‘സന്തോഷ’ത്താലാണ്. മറ്റൊരാള് കരയുന്നത് മകന് മരിച്ചതിന്റെ ‘ദുഃഖ’ത്തിലാണ്. ഇത് സംബന്ധമായി ശാസ്ത്രം ഒരു പഠനം നടത്തിയാല് കണ്ണീര് വരാന് കാരണമായ സന്തോഷവും ദുഃഖവും അതിന്റെ ഘടനയും തോതും പഠനറിപ്പോര്ട്ടിലുണ്ടാവില്ല. അതിനര്ഥം സന്തോഷവും ദുഃഖവും ഇല്ല എന്നല്ലല്ലൊ.

    ദൈവാസ്തിക്യത്തെ സംബന്ധിച്ച് ഒന്നും പറയില്ലെങ്കിലും ദൈവാസ്തക്യത്തിലേക്ക് കൂടുതല് വെളിച്ചം വീശുന്നതാണത്രെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ ‘കയോസ് തിയറി’. 

    ‘കയോസ്’ എന്നാല് പ്രത്യക്ഷത്തില് കുഴഞ്ഞുമറിഞ്ഞതും ക്രമരഹിതമായും ഇരിക്കുന്ന അവസ്ഥ എന്നാണ്. പ്രപഞ്ചത്തെ പ്രത്യക്ഷത്തില് ഇങ്ങനെ തോന്നാമെങ്കിലും ഉള്ളിന്റെയുള്ളില് വ്യാപകമായ ക്രമപ്പെടുത്തലുകള് ഉണ്ടത്രെ.

    ‘എന്തുകൊണ്ടാണ് മനുഷ്യന് മുപ്പതിനായിരം അടി ഉയരാത്തത്? എന്തുകൊണ്ടാണ് പനമ്പട്ട ഒരു തരത്തിലും വാഴക്കൈ മറ്റൊരു തരത്തിലുമായത്? ജനുസ് അങ്ങനെയൊക്കെയായിപ്പോയതിനാല് എന്നാണ് ലളിതമായ മറുപടി. എന്നാല് ജനുസ് അങ്ങിനെയായത് എന്തുകൊണ്ട്? എന്ന് ചോദിച്ചാലൊ അറിഞ്ഞുകൂടാ എന്ന് നാം പറയും. പക്ഷെ ഇനി പറയാം അറിയുമെന്ന്. ‘കയോസ് തിയറി’ ഇതിന് അറിവ് നല്കിയിരിക്കുന്നു. പ്രത്യക്ഷത്തില് അകാരണമെന്നൊ ദുരൂഹമെന്നൊ തോന്നുന്നതിനെല്ലാം അടിയില് കൂടുതല് വ്യാപകമായ തലങ്ങളില് ക്രമമുണ്ട്.

    പല്ലുകളില്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ വായില് മുളച്ചുവരുന്ന പല്ലുകള് ഒരു നിശ്ചിതയളവില് വളര്ന്നാല് പിന്നീട് വളരുന്നില്ല. വിരലുകളിലെ നഖങ്ങള് വളരുംപോലെ വിരലുകള് വളര്ന്നു കൊണ്ടിരുന്നാലൊ? അമീബ പെരുകുംപോലെ ആന പെരുകാത്തതിന്റെ പിന്നിലും മത്തി പെരുകുംപോലെ തിമിംഗലം പെരുകാത്തതിന്റെ പിന്നിലും ഒരു ‘കുടുംബാസൂത്രണ’മുണ്ട്. കൊതുകിന്റെ ചിറകുകളില് മുതല് ജീവജാലങ്ങളുടെ പ്രജനനപ്രക്രിയയിലടക്കം പ്രപഞ്ചസംവിധാനങ്ങളിലാകയും സന്തുലിതപ്പെടുത്തലുകളും ക്രമീകരണങ്ങളും പ്രകടമാണ്.

    നിയമങ്ങളുണ്ടാക്കാന് കഴിയാത്ത പ്രകൃതിയില് ധാരാളം നിയമങ്ങളുണ്ട്. നിയമങ്ങളുണ്ടെങ്കില് നിയമ നിര്മ്മാതാവുമുണ്ടെന്നുറപ്പ്. ഖുര്ആന് പറയുന്നു ‘അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്ത്തിക്കുക. അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്. ക്രമീകരിച്ച് നേര്വഴി കാണിച്ചവന്.’ (87: 1-3)

    ചുരുക്കത്തില് ദൈവം സ്രഷ്ടാവ് മാത്രമല്ല. സൃഷ്ടികളുടെ സ്ഥിതി ഭദ്രമാക്കും വിധം എല്ലാത്തിനേയും ക്രമീകരിച്ചവന് കൂടിയാണ്.

    പിന്കുറി:
    ആല്ബര്ട്ട് ഐന്സ്റ്റീന് ദൈവത്തില് വിശ്വസിച്ചിരുന്നു. ഊര്ജതന്ത്രത്തിലും ഗോളശാസ്ത്രത്തിലുമുള്ള ഗവേഷണഫലങ്ങളുമായി ദൈവവിശ്വാസം ഏറ്റുമുട്ടുന്നതായി അദ്ദേഹത്തിനൊരിക്കലും തോന്നിയില്ല. അദ്ദേഹം പറഞ്ഞു ‘ഏതു മതത്തിന്റെയും അടിസ്ഥാനം ജ്ഞാനം മാത്രമല്ല, ചിലകാര്യങ്ങള് ദൃഷ്ടിക്ക് അപ്രാപ്യമാണെങ്കിലും അവയുണ്ടെന്ന വിശ്വാസം കൂടിയാണ്. ഉണ്ടെന്നു മാത്രമല്ല, അവ ഏറെ കണിശതയോടും സൗന്ദര്യത്തോടും കൂടി പരിപാലിക്കപ്പെടുന്നുവെന്നും നമ്മുടെ ദുര്ബല ഇന്ദ്രിയങ്ങള്ക്ക് അവയുടെ ഏറ്റവും ലളിതമായ രൂപമല്ലാതെ കാണാന് കഴിയില്ലെന്ന് കൂടി വിശ്വസിക്കണം. അതുകൊണ്ട് തന്നെ ഞാന് തികഞ്ഞ മതവിശ്വാസിയാണ്. ഈ പ്രപഞ്ചമെന്ന അസാധാരണ സംവിധാത്തിനു പിന്നിലുള്ള മഹാശക്തിയെയും അംഗീകരിക്കാന് എന്റെ മനസ്സ് പാകമാണ്’ (നവോത്ഥാന ചിന്തകള്, പേജ് 23,24, അലി ഇസ്സത്ത് ബഗോവിച്ച്).