ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • മുഹ്‌യിദ്ദീൻ ശൈഖും ഫത്ഹുർറബ്ബാനിയും പിന്നെ വഹ്ഹാബികളും


      

    **********************************************************************************
    കേരള വഹ്ഹാബികളുടെ വ്യാജ പ്രചരണങ്ങളിലൊന്നാണ് മുഹ്‌യിദ്ദീൻ ശൈഖ് (റ) വിന്റെ പ്രസിദ്ധ ഗ്രന്ഥമായ الفتح الرباني എന്ന ഗ്രന്ഥം ഖാസി മുഹമ്മദ്‌ (റ)വിന്റെ "മുഹ്‌യിദ്ദീൻമാല"യ്ക്ക് എതിരാണെന്നും, ഫത്ഹുർ റബ്ബാനിയിൽ ഉള്ളത് വഹ്ഹാബീ ആദർശമാണെന്നുമാണ്. ഇതു ശുദ്ധ അസംബന്ധമാണ്. യഥാർത്ഥത്തിൽ ഫത്ഹുർറബ്ബാനിയിൽ നിറച്ചുമുള്ളത് വഹ്ഹാബിയൻ വാദങ്ങളുടെ അടിവേരു മാന്തുന്നവയാണ്.

     ഫത്ഹുർറബ്ബാനിയുടെ ഏതാനും വരികൾ മാത്രം ഉദ്ധരിക്കാം:-

    1 - ശൈഖവർകൾ ശഫാഅത്തു ചെയ്യും:-

    ( يا غلام) إذا مت تراني وتعرفني, تراني عن يمينك وشمالك أحمل وأدفع عنك وأسأل فيك
    "കുട്ടീ, നീ മരിക്കുമ്പോൾ നീ എന്നെ കാണും. എന്നെ നീ തിരിച്ചറിയും. നിന്റെ വലതും ഇടതും നീ എന്നെ കാണും. ഞാൻ നിന്റെ കാര്യം ഏറ്റെടുക്കും. നിന്നെത്തൊട്ടു ഞാൻ അപകടം തടുക്കും. നിന്റെ കാര്യത്തിൽ ഞാൻ ശുപാർശ ചെയ്യും." (ഫത്ഹുർറബ്ബാനി പേജ് 176)

    2 - മറഞ്ഞ അറിവ്:-

    لولا الحكم لتكلمت بما في بيوتكم. ولكن لي أساس يحتاج إلى بناء. لي أطفال يحتاجون إلى تربية. لو كشفت بعض ما عندي كان ذلك سبب الفرق بيني وبينكم
    "നിയന്ത്രണമില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ വീട്ടിലുള്ളത് മുഴുവൻ ഞാൻ നിങ്ങളോട് സംസാരിക്കുമായിരുന്നു. പക്ഷേ എനിക്ക്, ഒരു എടുപ്പിലേക്കാവശ്യമായ അടിത്തറയുണ്ട്. എന്റെ തർബിയത്തിലേക്ക് ആവശ്യമുള്ള ചില 'കുട്ടികൾ' എനിക്കുണ്ട്. എന്റെയടുത്തുള്ള ചിലതു ഞാൻ വെളിപ്പെടുത്തിയാൽ തന്നെ അത് എന്റെയും നിങ്ങളുടെയും ബന്ധം വേർപ്പെടാനിടയാകും." (പേ. 21)

    3 - ഔലിയാക്കൾ മുഖാന്തിരം മഴയും മറ്റും:-

    لا فلاح لمن لا يحسن ظنه بالله عز وجل وبعباده الصالحين ويتواضع لهم ، لم لا يتواضع لهم وهم الرؤساء والأمراء ، من أنت بالإضافة اليهم . الحق عز وجل قد سلم الحل والربط إليهم , بهم تمطر السماء وتنبت الأرض , كل الخلق رعيتهم ، كل واحد كالجبل لا تزعزعه ولا تحركه رياح الآفات والمصائب ، لا يتزعزعون من ‏أمكنة توحيدهم ورضاهم عن مولاهم عز وجل , طالبين لأنفسهم ولغيرهم ،
    "അല്ലാഹുവിനെകുറിച്ചും അവന്റെ സാലിഹീങ്ങളായ ഇഷ്ടദാസൻമാരെകുറിച്ചും സൽവിചാരമില്ലാത്തവർക്കും അവരോടു താഴ്മപുലർത്താത്തവർക്കും യാതൊരു വിജയവുമില്ല. എങ്ങനെ അവരോടു താഴ്മചെയ്യാതിരിക്കും, അവരല്ലേ നമ്മുടെ തലവൻമാരും നായകന്മാരും? അവരെ അപേക്ഷിച്ച് നീ ആരാണ്?
    അല്ലാഹു അവരിലേക്ക് 'കുരുക്കഴിക്കലും കൂട്ടിഘടിപ്പിക്കലും' ഏൽപ്പിച്ചിരിക്കുന്നില്ലേ. അവർ മുഖേന ആകാശം മഴവർഷിപ്പിക്കുന്നു. ഭൂമി സസ്യംമുളപ്പിക്കുന്നു. പടപ്പുകളെല്ലാം അവരുടെ പ്രജകളാണ്. അവരോരോരുത്തരും പർവ്വതം പോലെയാണ്. ആപത്തുമുസ്വീബത്തുകളുടെ കൊടുംകാറ്റുകൾ അവരെ ഇളക്കുകയോ അനയ്ക്കുകയോ ഇല്ല. അവർ അവർക്കു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും തേടുന്നവരായിത്തന്നെ അവരുടെ യജമാനനെ പറ്റിയുള്ള അവരുടെ തൃപ്തിയിൽ നിന്നും അവന്റെ തൗഹീദിൽ നിന്നും അവർ ഒട്ടും വ്യതിചലിക്കുകയില്ല.'' (പേ.67)

    4 - ശൈഖും ത്വരീഖത്തും:-

    إن أردت الفلاح فاصحب شيخا عالما بحكم الله عز وجل وعلمه يعلمك و يؤدبك ويعرفك الطريق إلى الله عز وجل .
    "നീ വിജയം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അല്ലാഹുവിന്റെ ഇൽമു-ഹുക്മ് കൊണ്ടറിവുള്ള, നിന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും അല്ലാഹുവിലേക്കുള്ള ത്വരീഖ് നിനക്കു പരിചയപ്പെടുത്തുന്നതുമായ ഒരു 'ശൈഖി'നോട് നീ സഹവസിച്ചുകൊള്ളുക." (പേ.188)

    വഹാബികളുടെ കുതന്ത്രം:-

    ഫത്ഹുർറബ്ബാനിയിൽ ശൈഖവർകൾ, സർവ്വതും റബ്ബിൽ ഭരമേൽപ്പിക്കുന്ന അവസ്ഥ പ്രതിപാദിക്കുമ്പോൾ പറഞ്ഞ വാക്യങ്ങളെ വഹ്ഹാബികൾ അടർത്തിമാറ്റി വികൃതമാക്കാറുണ്ട്. സൂഫീ പ്രയോഗത്തിൽ പറയുന്ന "ശിർക്ക്" എന്ന പദം ശൈഖവർകളുടെ ഉദ്ദേശ്യം അട്ടിമറിച്ചുകൊണ്ട് തവസ്സുലിസ്തിഗാസയെ ശിർക്കാക്കുവാൻ വഹ്ഹാബികൾ ഉദ്ധരിച്ചു അവരിലെ വിവരമില്ലാത്തവരെ പറ്റിക്കാറുണ്ട്.

    യഥാർത്ഥത്തിൽ, നബി (സ) ഒരുപറ്റം സഹാബികളോട് لا تسألوا الناس شيئا (നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കരുത്) എന്ന് രഹസ്യമായി നിർദ്ദേശിച്ചു. അതനുസരിച്ചു അവരുടെ കൈയിൽ നിന്നെന്തെങ്കിലും വീണാൽ അതു മറ്റുള്ളവരെ കൊണ്ട് എടുപ്പിക്കാൻപോലും അവർ കൂട്ടാക്കിയിരുന്നില്ല. (മുസ്‌ലിം)

    ഈ അർത്ഥത്തിൽ, ''കാര്യകാരണങ്ങളോട് ബന്ധപ്പെടൽ 'ശിർക്കാ'ണെന്ന്" ശൈഖവർകൾ പറഞ്ഞു. അതു പക്ഷേ സാക്ഷാൽ ശിർക്കല്ല. ആണെങ്കിൽ "ഭൗതിക കാര്യകാരണ"ങ്ങളിൽമാത്രം അഭിരമിക്കുന്ന വഹ്ഹാബികളേ നിങ്ങളാണ് ആദ്യം മുശ്‌രിക്കാവുക.

    ശൈഖവർകളുടെ വരികളുടെ ഉദ്ദേശ്യം അട്ടിമറിച്ചുദ്ധരിക്കുന്ന വഹ്ഹാബികൾക്ക് നാളെ റബ്ബിന്റെ കോടതിയിൽ അല്ലാഹുവിന്റെ വലിയ്യിനോട് ശത്രുത പുലർത്തിയതുമൂലമുള്ള  അവന്റെ യുദ്ധം നേരിടാൻ സാധിക്കുമോ?


    എം.ടി.അബൂബക്കർ ദാരിമി

    No comments:

    Post a Comment