ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ഇസ്‌ലാമും ഭൗതിക വാദവും - അടിസ്ഥാന വ്യത്യാസം എന്ത്?

    ✍🏻ഇസ്ലാമും യുക്തിവാദവും.




    ഇസ്‌ലാമിക വിശ്വാസ പ്രകാരം ദൈവമാണ് പ്രപഞ്ച സൃഷ്ടാവ്
    . പരമമായ ഉണ്മയും കേവലവും നിരുപാധികവുമായ അസ്തിത്വവും ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. പ്രപഞ്ചവും, മനുഷ്യനടക്കം സര്വചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടിയാകുന്നു. അതിനാല് അവയുടെയെല്ലാം അസ്തിത്വം ആപേക്ഷികമാണ്. ദൈവത്തിന് ആദിയോ അന്ത്യമോ ഇല്ല. എന്നാല് ആപേക്ഷികാസ്തിത്വങ്ങള്ക്ക് തുടക്കവും ഒടുക്കവുമുണ്ട്. സത്തയില് തന്നെ അനിവാര്യമായ അസ്തിത്വമാണ് ദൈവം. അവനാണ് പ്രപഞ്ചത്തിന്റെ ഹേതു. എല്ലാ ഹേതുക്കളുടെയും ശൃംഖല അവസാനം അവനില് ചെന്നെത്തുന്നു. ആദിഹേതു പദാര്ഥമോ ദ്വന്ദാത്മകതയോ ആണെന്ന വാദത്തെ ഇസ്‌ലാം ഇപ്രകാരം നിരാകരിക്കുന്നു. കാരണങ്ങളുടെ തുടര്ച്ച അനന്തമല്ല. അഥവാ ആദികാരണത്തിന് വേറൊരു കാരണം ആവശ്യമില്ല. ആദികാരണം- ദൈവം- ആണ് തുടക്കം. കാര്യ-കാരണ ബന്ധങ്ങളുടെ ശൃംഖലക്ക് ഒരു തുടക്കമില്ലെങ്കില് ഓരോ കാരണവും കാര്യമാവുകയും ശൃംഖല അനന്തമായി പിറകോട്ടു നീളുകയും ചെയ്യും. അതിനാലാണ് കാര്യ-കാരണ ബന്ധത്തിനു വിധേയമല്ലാത്ത ഒരാദി കാരണം ആവശ്യമായി വരുന്നത്.

    ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഇസ്‌ലാമിക ദര്ശനത്തില് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ളതാണ്. ദൈവം മനുഷ്യനില് പ്രത്യക്ഷപ്പെടുകയോ അവതരിക്കുകയോ ചെയ്യുന്നില്ല. മനുഷ്യനെ മനുഷ്യപ്രകൃതിയില് തന്നെ ഇസ്‌ലാം കാണുന്നു. മനുഷ്യ പ്രകൃതി മൗലികമായി പവിത്രമാണ്. ജന്മനാ അതു മലിനമോ പാപം പുരണ്ടതോ അല്ല. എല്ലാ മനുഷ്യനും പാപിയായാണ് ജനിക്കുന്നത് എന്ന ക്രൈസ്തവ ദര്ശനവുമായി ഇസ്‌ലാം ഇവിടെ ഇടയുന്നു. ക്രൈസ്തവ ദര്ശനത്തിലെ ആദിപാപ സങ്കല്പം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ മനുഷ്യനും തന്റെ പ്രവര്ത്തനങ്ങള്ക്ക് സ്വയം ഉത്തരവാദിയാണ് എന്നതാണ് ഇസ്‌ലാമിന്റെ ദര്ശനം. വിധിയുടെ കൈയിലെ കളിപ്പാട്ടമായി ഇസ്‌ലാമിക ദര്ശനം വ്യക്തിയെ ചിത്രീകരിക്കുന്നില്ല. മനുഷ്യനില് രണ്ടു ഭാവങ്ങള് ദൈവം സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒന്ന് സാത്വിക ഭാവവും മറ്റൊന്ന് അധമഭാവവും. സാത്വികഭാവത്തെ ഉപാസിക്കുന്നവന് ആത്മീയമായി ഉയരുകയും ദൈവപ്രീതിക്കു പാത്രമാവുകയും ചെയ്യും. അധമ ഭാവത്തെ ഉപാസിക്കുന്നവന് ആത്മാവിനെ മലിനമാക്കുകയും ദൈവകോപത്തിന് ഇരയാവുകയും ചെയ്യും. രണ്ടിനുമിടയിലുള്ള തെരഞ്ഞെടുപ്പ് മനുഷ്യന്റെ ഉത്തരവാദിത്വമാണ്. എന്നാല് മനുഷ്യന്റെ ഇച്ഛ, യുക്തി, ജ്ഞാനം എന്നിവ സത്താപരമായി കേവലമല്ല; ആപേക്ഷികമാണ്.

    മനുഷ്യന്ന് തന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാന് ദിവ്യവെളിപാട് ആവശ്യമാണ്. മനുഷ്യന്ന് തന്റെ യുക്തിയെ മാത്രം അവലംഭിച്ച് ദൈവിക യാഥാര്ഥ്യത്തെ പൂര്ണമായി അറിയാനാവില്ല. ഇതിനു കാരണം മനുഷ്യന് തന്റെ പ്രജ്ഞയെക്കുറിച്ചു സദാ ജാഗ്രത പാലിക്കുന്നവനല്ല എന്നതാണ്. ആദം വിലക്കപ്പെട്ട കനി ഭുജിച്ചത് മറവി കാരണമായിരുന്നു എന്നു ഖുര്ആന് പറയുന്നു. വിസ്മൃതിയില്നിന്ന് മനുഷ്യരെ ഉണര്ത്തുകയാണ് പ്രവാചക ധര്മം. പ്രവാചകന്മാര്ക്ക് ദൈവത്തില്നിന്ന് വെളിപാട് ലഭിക്കുന്നു. പഞ്ചേന്ദ്രിയങ്ങള് വഴിയോ യുക്തിചിന്തനം വഴിയോ പരീക്ഷണ നിരീക്ഷണങ്ങള് വഴിയോ ലഭിക്കാത്ത ജ്ഞാനത്തിന്റെ ഉറവിടമാണ് ദിവ്യബോധനം അഥവാ പ്രവാചകത്വം. 'ദിവ്യ പ്രകാശത്താല് പ്രത്യക്ഷമാകുന്ന യുക്ത്യതീതമായ നിഗൂഢതകളെ ദര്ശിക്കാന് സഹായിക്കുന്ന ഒരു പ്രത്യേക അവസ്ഥ' എന്ന് ഇമാം ഗസ്സാലി പ്രവാചകത്വത്തെ പരിചയപ്പെടുത്തുന്നു.

    പദാര്ഥ വാദം, നിരീശ്വര വാദം, സന്ദേഹവാദം, സുഖവാദം, ശൂന്യതാവാദം തുടങ്ങിയ എല്ലാവിധ തത്ത്വ ചിന്താ പ്രവണതകളോടും മൗലികമായി വിയോജിക്കുന്ന ദര്ശനമാണ് ഇസ്‌ലാമിന്റേത്. പദാര്ഥവാദികള് പദാര്ഥത്തെ മാത്രം യാഥാര്ഥ്യമായി കാണുന്നു. മനസ്സും പ്രാണനും പദാര്ഥത്തിന്റെ ഗുണങ്ങളായി മാത്രമേ അവര് കാണുന്നുള്ളൂ. ഭൗതികവും പ്രത്യക്ഷവുമായ വസ്തുക്കള്ക്കപ്പുറം യാഥാര്ഥ്യമില്ല എന്ന വാദത്തില്നിന്നാണ് നിരീശ്വരവാദം ഉടലെടുക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തിലും ഏകത്വത്തിലും വിശ്വസിക്കുന്ന ഇസ്‌ലാമിന് ഈ വാദങ്ങള് സ്വീകാര്യമല്ലാതാവുന്നത് സ്വാഭാവികം. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയുക അസാധ്യമാണെന്ന സന്ദേഹവാദവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ജീവിതം സുഖിക്കാനുള്ളതെന്ന എപ്പിക്യൂറിയന്/ ചാര്വാക വാദവും പ്രയോജനമുള്ളതെല്ലാം ശരിയാണ് എന്ന പ്രായോഗിക വാദവും ഇസ്‌ലാമിക ദര്ശനവുമായി യോജിക്കുന്നില്ല.





    ആരാണ് ഇസ്ലാമിന്റെ സ്ഥാപകൻ?

    ✍🏻ഇസ്ലാമും യുക്തിവാദവും.





    ഇസ്ലാം മതം സ്ഥാപിച്ചത് മുഹമ്മദ് നബിയാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. മറിച്ച് അല്ലാഹു മനുഷ്യരിലേക്ക് നിയോഗിച്ച അനേകം പ്രവാചകന്മാരില്‍ അവസാനം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാണ് മുഹമ്മദ് നബി എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത മതം ഇസ്ലാം ആണെന്ന് ഖുര്‍ആന്‍ പറയുന്നു. ഒരു പാട് ജനസമൂഹങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. ഇതില്‍ പല സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു (ഖുര്‍ആന്‍ 35:24). ആ പ്രവാചകന്മാരെല്ലാം തങ്ങളുടെ ദൌത്യം നിറവേറ്റി.

    ഏകദൈവത്തില്‍ വിശ്വസിക്കാനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. അല്ലാഹു എന്ന പേരിലാണ് ഖുര്ആന് ദൈവത്തെ പരിചയപ്പെടുത്തുന്നത്.
    ഇസ്ലാം മതം എന്നാല്‍ ആദം മുതല്‍ ഉള്ളതാണെന്നാണ് മുസ്ലിം വിശ്വാസം. മനുഷ്യവംശത്തിന്‍റെ നേര്വഴിക്കുള്ള സഞ്ചാരത്തിനു വേണ്ടിയാണ് ഇസ്ലാമിന്‍റെ അവതീര്ണ്ണം. അഥവാ അതിനു മനുഷ്യോല്പത്തിയോളം പ്രായവും ചരിത്രവുമുണ്ട്. ത്രികാല ജ്ഞാനിയും സര്വലോക രക്ഷിതാവുമായ അല്ലാഹുവാണ് അതിനു മനുഷ്യന് വേണ്ടി നിശ്ചയിച്ചത്.

    വിശേഷബുദ്ധിയും ചിന്താശേഷിയും അരുളി, നന്മയും തിന്മയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രവും നല്കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ്തന്നെ അവര് ജീവിതത്തിന്‍റെ വിവിധ തുറകളില് പാലിക്കേണ്ട വിധിവിലക്കുകള് പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കി. ഈ സമ്പൂര്ണ്ണ നിയമ നിര്മാണമാണ് 'ഇസ്ലാം'. അത് പ്രചരിപ്പിക്കാന് വേണ്ടിയാണ് അവന് പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാലഘട്ടങ്ങളില് വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് സൃഷ്ടാവിന്‍റെ വിധിവിലക്കുകള്ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്. സര്വശക്തനുള്ള സമ്പൂര്ണ സമര്പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനം ചെയ്ത ആദര്ശം. അവരുടെ ഉപദേശ നിര്ദേശങ്ങളെല്ലാം ദൈവിക ബോധനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ദൈവ സമര്പ്പണത്തിന്‍റെ ആദര്ശം ഇസ്ലാം  ഏതെങ്കിലുമൊരു പ്രവാചകനോ മുഹമ്മദ് നബിയോ സ്ഥാപിച്ചതല്ല.

    മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലും ജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന് ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്ആന് പറയുന്നത്, ലോകര്ക്കാകെ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല (ഖുര്ആന് 21:107) എന്നാണ്.

    അപ്രകാരം തന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും തങ്ങളുടെ സ്വന്തം പ്രവാചകന്മാരായി സ്വീകരിക്കാന് മുസ്ലിംകള് ബാധ്യസ്ഥരാണ്. അവര്ക്കിടയില് ഒരുവിധ വിവേചനവും കല്പിക്കാവതല്ല. മുസ്ലിംകള് ഇപ്രകാരം പ്രഖ്യാപിക്കാന് ശാസിക്കപ്പെട്ടിരിക്കുന്നു: പറയുക: ഞങ്ങള് അല്ലാഹുവില് വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്‍റെ സന്തതികള് എന്നിവര്ക്കവതരിപ്പിക്കപ്പെട്ടിരുന്നതിലും മോശ, യേശു എന്നിവര്ക്കും ഇതര പ്രവാചകന്മാര്ക്കും അവരുടെ നാഥങ്കല് നിന്നവതരിപ്പിച്ചിട്ടുള്ള മാര്ഗദര്ശനങ്ങളിലും ഞങ്ങള് വിശ്വസിക്കുന്നു. അവരിലാരോടും ഞങ്ങള് വിവേചനം കല്പിക്കുന്നില്ല. ഞങ്ങള് അല്ലാഹുവിന്‍റെ ആജ്ഞാനുവര്ത്തികളല്ലോ (ഖുര്ആന് 3:84)

    പ്രവാചകന്മാരല്ല മതസ്ഥാപകരെന്നും അവര് ദൈവികസന്ദേശം മനുഷ്യരാശിക്കെത്തിക്കുന്ന ദൈവദൂതന്മാരും പ്രബോധകരും മാത്രമാണെന്നും ഖുര്ആനിന്‍റെ വിശുദ്ധവാക്യങ്ങള് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനാല് മുഹമ്മദ് നബിയല്ല ഇസ്ലാമിന്‍റെ സ്ഥാപകന്! ഇസ്ലാം അദ്ദേഹത്തിലൂടെ ആരംഭിച്ചതുമല്ല. ആദിമമനുഷ്യന് മുതല് മുഴുവന് മനുഷ്യര്ക്കും ദൈവം നല്കിയ ജീവിത വ്യവസ്ഥയാണത്. ആ ജീവിതവ്യവസ്ഥ ജനങ്ങള്ക്കെത്തിച്ചുകൊടുക്കാനായി നിയോഗിതരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്. അവര് ദൈവത്തിന്‍റെ പുത്രന്മാരോ അവതാരങ്ങളോ അല്ല. മനുഷ്യരില്നിന്നു തന്നെ ദൈവത്താല് നിയുക്തരായ സന്ദേശവാഹകര് മാത്രമാണ്. ഭൂമിയില് ജനവാസമാരംഭിച്ചതു മുതല് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില് വ്യത്യസ്ത കാലഘട്ടങ്ങളില് ഇത്തരം അനേകായിരം ദൈവദൂതന്മാര് നിയോഗിതരായിട്ടുണ്ട്. അവരിലെ അവസാനത്തെ കണ്ണി മാത്രമാണ് മുഹമ്മദ് നബിതിരുമേനി (സ്വ).







    ആരുടേതാണ് ഇസ്‌ലാം?


    ✍🏻ഇസ്ലാമും യുക്തിവാദവും.


           വളരെ പ്രസക്തമാണ് ആരുടേതാണ് ഇസ്‌ലാം എന്ന ചോദ്യം. ആരുടേതാണ് ഇസ്‌ലാം എന്നതിന്റെ ഉത്തരം എന്താണ് ഇസ്‌ലാം എന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.


    എന്താണ് ഇസ്‌ലാം, അതെന്താണ് മനുഷ്യനോട് ആവശ്യപ്പെടുന്നത്. ഇത് സംബന്ധമായൊരു ഖുര്ആന് സൂക്തം ഇങ്ങനെയാണ്:
    ആകാശഭൂമികളിലുള്ള സകല ചരാചരങ്ങളും ഒന്നുകില് നിര്ബന്ധിതമായി അല്ലെങ്കില് സ്വയം ദൈവത്തിന് അനുസരണം സമര്പ്പിക്കവെ ഇവര് ഇസ്‌ലാമല്ലാത്ത മറ്റു വല്ല വ്യവസ്ഥയുമാണോ തേടിപ്പോകുന്നത്? (ആലുഇംറാന്: 83)
    ഈ സൂക്തത്തിന്റെ ഉള്ളടക്കം ഇതാണ്:
    ആകാശഭൂമികളിലുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ ചരാചരങ്ങളും ദൈവത്തെ അനുസരിക്കുന്നു. അതിനാല് മനുഷ്യാ നീയും നിന്റെ സ്രഷ്ടാവായ ദൈവത്തെ അനുസരിക്കുക. ഇതാണ് ഇസ്‌ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്.

    പ്രസ്തുത ഖുര്ആന് സൂക്ത പ്രകാരം സൂര്യചന്ദ്രാദി നക്ഷത്രങ്ങളും സസ്യലതാദികളുമടക്കം സകല ചരാചരങ്ങളും ദൈവിക വ്യവസ്ഥക്ക് വിധേയമാണ്. മറ്റൊരര്ഥത്തില് അവയെല്ലാം മുസ്‌ലിം എന്ന അവസ്ഥയിലാണ്. അഥവാ ദൈവത്തെ അനുസരിച്ചാണ് നിലകൊള്ളുന്നത്.

    സൂര്യന് കിഴക്കുദിക്കുന്നതും പടിഞ്ഞാറസ്തമിക്കുന്നതും, പാടത്ത് വിതക്കുന്ന നെല്വിത്ത് നെല്ച്ചെടിയായി മുളക്കുന്നതും പുല്വിത്ത് പുല്ച്ചെടിയായി മുളക്കുന്നതും, ഏതൊരാളുടെയും ഹൃദയം തുടിക്കുന്നതും വൃക്കകള് പ്രവര്ത്തിക്കുന്നതും അവയുടെ സൃഷ്ടിപ്രകൃതിയില് ദൈവം നിശ്ചയിച്ച ധര്മമനുസരിച്ചാണ്. ആടുന്ന മയിലും ചാടുന്ന മുയലും പാടുന്ന കുയിലും ദൈവിക വ്യവസ്ഥക്ക് വിധേയമാണ്. ഇതുപോലെ മനുഷ്യന് തന്റെ ദൈവത്തിന് വിധേയപ്പെടണം. ധിക്കരിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ഉദ്ദേശ്യപൂര്വം ഒരാള് ദൈവത്തെ മനസ്സിലാക്കി ദൈവിക കല്പനകള്ക്ക് വിധേയമാകുന്നതോടെയാണ് അയാള് മുസ്‌ലിം ആവുന്നത്.

    ചുരുക്കത്തില് ഈ പ്രപഞ്ചത്തില് എങ്ങനെ സ്വധര്മം നിര്വഹിക്കണം എന്ന കാര്യത്തില് സ്രഷ്ടാവായ ദൈവം സകലചരാചരങ്ങള്ക്കും അവയുടെ പ്രകൃതിയില് മാര്ഗദര്ശനം നല്കിയതു പോലെ മനുഷ്യന് പ്രവാചകന്മാരിലൂടെ ദൈവം നല്കിയ മാര്ഗദര്ശനമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെ ഇസ്‌ലാമിലേക്കുള്ള മനുഷ്യന്റെ മടക്കം പ്രകൃതിയിലേക്കുള്ള മടക്കമാണ്. ഇതാകുന്നു മനുഷ്യന്റെ ഇഹപര രക്ഷക്കുള്ള വഴി.

    വായുവും വെള്ളവും വെളിച്ചവുമൊക്കെ ഏതുപോലെ എല്ലാ മനുഷ്യര്ക്കുമുള്ള അനുഗ്രഹമാണോ അതുപോലെ എല്ലാ മനുഷ്യര്ക്കുമുള്ള ദൈവത്തിന്റെ സന്മാര്ഗമാണ് ഇസ്‌ലാം; ഏതെങ്കിലും സമുദായത്തിന്റെ മതമല്ല. ക്രിസ്തുസമുദായത്തിന്റെ മതം ക്രിസ്തുമതം പോലെ ഹിന്ദുസമുദായത്തിന്റെ മതം ഹിന്ദുമതം പോലെ മുസ്‌ലിം സമുദായത്തിന്റെ മതമല്ല ഇസ്‌ലാം.

    മതങ്ങള് പൊതുവില് മതസ്ഥാപകന്റെ പേരിലോ സമുദായത്തിന്റെ പേരിലോ ഗോത്രത്തിന്റെ പേരിലൊക്കെയാണ് അറിയപ്പെടുന്നതെങ്കില് ഇസ്‌ലാം അങ്ങനെയല്ല. ആ നാമം ഒരു സവിശേഷ ഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇസ്‌ലാം എന്ന അറബി പദത്തിന് അനുസരണം, കീഴ്‌വണക്കം, സമ്പൂര്ണസമര്പണം, സമാധാനം എന്നൊക്കെയാണര്ഥം. ദൈവത്തിനുള്ള സമ്പൂര്ണ സമര്പണമാണ് ഇസ്‌ലാം.

    അത് സകല മനുഷ്യര്ക്കുമുള്ളതാണ്. അതിനാലാണ് വിശുദ്ധ ഖുര്ആന് ദൈവത്തെക്കുറിച്ച് ജനങ്ങളുടെ ദൈവം (114:3), അന്ത്യപ്രവാചകനെക്കുറിച്ച് എല്ലാ ജനങ്ങളിലേക്കുമുള്ള പ്രവാചകന് (7:158), വിശുദ്ധ ഖുര്ആനെക്കുറിച്ച് ജനങ്ങള്ക്കുള്ള സന്മാര്ഗം (2:185) എന്നിങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞത്.

    അതായത്, സ്രഷ്ടാവായ അല്ലാഹുവും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും അന്ത്യവേദമായ വിശുദ്ധ ഖുര്ആനും ജനങ്ങളുടേതാണ്. ഹിന്ദുസമുദായത്തില് പിറന്നവര്ക്കും ക്രിസ്തുസമുദായത്തില് പിറന്നവര്ക്കും മുസ്‌ലിം സമുദായത്തില് പിറന്നവര്ക്കുമെല്ലാം പ്രസ്തുത യാഥാര്ഥ്യങ്ങള് മനസ്സിലാക്കി ഇസ്‌ലാമിനെ തെരെഞ്ഞെടുക്കാം; നിരാകരിക്കാം. എന്തായാലും ഇസ്‌ലാമിനെ ഉദ്ദേശ്യപൂര്വം തെരെഞ്ഞെടുത്ത് അതനുസരിച്ച് ജീവിക്കുന്നവരാണ് മുസ്‌ലിംകള്. അവരാകുന്നു ഇസ്‌ലാമിന്റെ പ്രതിനിധികള്. ഭൂമിയില് ജനിച്ച സകല മനുഷ്യര്ക്കും അവകാശപ്പെട്ടതാണ് ഇസ്‌ലാം എന്ന് ചുരുക്കം.








    ആരാണ് മുസ്‌ലിം?

    ✍🏻ഇസ്ലാമും യുക്തിവാദവും.



    :white_check_mark:മുസ്‌ലിംകള് സ്വര്ഗാവകാശികളാണെന്ന് ഖുര്ആന് പഠിപ്പിക്കുന്നുണ്ട്. എന്നാല് ആരാണ് മുസ്‌ലിം? ഒരുപക്ഷേ ലോകചരിത്രത്തില് ഇത്രയധികം തെറ്റിധരിക്കപ്പെട്ട മറ്റൊരു നാമമില്ല. ആരാണ് മനുഷ്യന് എന്ന ചോദ്യത്തിന്റെ ഉത്തരത്തില് നിന്നു കൊണ്ടു വേണം ആരാണ് മുസ്‌ലിം എന്ന ചോദ്യത്തിനുത്തരം കാണാന്. മനുഷ്യനാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഖുര്ആനില് ദൈവം പറയുന്നത് ഇതാണ്:

    ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്നിന്നും പെണ്ണില്നിന്നുമാണ് സൃഷ്ടിച്ചത്.’ (49: 13) ഒരൊറ്റ സ്രഷ്ടാവിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ് മനുഷ്യരെന്നര്ഥം. ബൈബിള് പറയുന്നതും ആദം-ഹവ്വ ദമ്പതികളുടെ മക്കളാണ് മനുഷ്യര് എന്നാണ്. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും മാനവകുലം വംശപരമായി ഒന്നാണെന്ന യാഥാര്ഥ്യത്തിനടിവരയിടുന്നതായി കാണാം:

    ‘എല്ലാ മനുഷ്യരും ജനിതകമായി തുല്യരാണെന്ന സന്ദേശവുമായി മനുഷ്യ ജനിതകരേഖയുടെ ആദ്യ ചിത്രം ശാസ്ത്രജ്ഞന്മാര് പുറത്തുവിട്ടു. വാഷിംഗടണ്, ലണ്ടന്, ബര്ലിന്, പാരീസ്, ടോക്കിയോ എന്നിവിടങ്ങളില് ജീനോം പദ്ധതിയില് അംഗങ്ങളായ ശാസ്ത്രജ്ഞരാണ് പത്രസമ്മേളനത്തില് ഒരേ സമയം ഈ പ്രഖ്യാപനം നടത്തിയത്… എല്ലാ മനുഷ്യരും ജനിതകമായി ആഫ്രിക്കക്കാരാണെന്നും വംശീയ വ്യത്യാസം മനുഷ്യനിര്മിതമായ വെറും സങ്കല്പമാണെന്നുമുള്ള പ്രഖ്യാപനം കൂടിയാണ് മനുഷ്യ ജനിതക രേഖ.’ (മാതൃഭൂമി, 2001 ഫെബ്രുവരി 13) ഈ പറഞ്ഞതിനര്ഥം മാനവസമൂഹം അടിസ്ഥാനപരമായി ഒരൊറ്റ തറവാട്ടുകാരാണ് എന്നാണ്. ഈ യാഥാര്ഥ്യത്തെ വെളിപ്പെടുത്തിക്കൊണ്ട് ഖുര്ആന് വീണ്ടും പറയുന്നു:

    ‘ആദിയില് മനുഷ്യരെല്ലാം ഒരൊറ്റ സമുദായമായിരുന്നു. പിന്നീടവര് ഭിന്നിച്ചു പോയി.’ (10: 9) ചുരുക്കത്തില് ഒരു കുടുംബത്തില് നിന്നു വളര്ന്നു വികസിച്ചു വന്ന മാനവ സമൂഹമാണ് ഇന്ന് വിവിധ മത-ജാതി വിഭാഗങ്ങളായി കാണപ്പെടുന്നത്. ഈ വസ്തുത ഓര്മപ്പെടുത്തി, വ്യതിചലിച്ചു ഭിന്നിച്ചു പോയ മനുഷ്യരെ യഥാര്ഥ പാരമ്പര്യത്തിലേക്ക് അഥവാ തറവാട്ടിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു പ്രവാചകന്മാര്. പ്രവാചകന്മാരുടെ വിളിക്കുത്തരം നല്കി സ്രഷ്ടാവായ ദൈവത്തിന് വഴിപ്പെട്ട് ജീവിക്കാന് സന്നദ്ധരാവുന്നവരാരോ അവരത്രെ മുസ്‌ലിംകള്. ‘മുസ്‌ലിം’ എന്ന പദത്തിനര്ഥം ‘അനുസരിക്കുന്നവന്’ എന്നാണ്. സ്രഷ്ടാവായ ദൈവത്തെ അറിഞ്ഞ് അവന്റെ വിധിവിലക്കുകള് അനുസരിക്കുന്നവനാണ് മുസ്‌ലിം; അങ്ങനെയുള്ളവര് മാത്രമാണ് മുസ്‌ലിംകള്. അന്ത്യപ്രവാചകന് നിയോഗിതനായത് അറേബ്യയിലായതിനാലാണ് അദ്ദേഹത്തിന്റെ അനുയായികള് മുസ്‌ലിംകള് എന്നറിയപ്പെട്ടത്. മുഴുവന് പ്രവാചകന്മാരുടെ അനുയായികളും ‘മുസ്‌ലിംകള്’ ആയിരുന്നു എന്ന് ഖുര്ആന് പറയുന്നതായി കാണാം: ‘… നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേ തന്നെ ദൈവം നിങ്ങളെ മുസ്‌ലിംകള് (അനുസരിക്കുന്നവര്) എന്നു വിളിച്ചിരിക്കുന്നു. ഈ ഖുര്ആനിലും അതു തന്നെയാണ് നിങ്ങളുടെ വിളിപ്പേര്..’ (22: 78) ‘സത്യവിശ്വാസികളേ, നിങ്ങള് ദൈവത്തെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. മുസ്‌ലിംകളായിക്കൊണ്ടല്ലാതെ നിങ്ങള് മരിക്കരുത്.’ (3: 102) ഖുര്ആന് വിഭാവന ചെയ്യുന്ന ‘മുസ്‌ലിം’ എന്ന പദവി ബോധപൂര്വം നിലനിര്ത്തിപ്പോന്നില്ലെങ്കില് നഷ്ടപ്പെട്ടു പോകും എന്നാണീ പറഞ്ഞതിനര്ഥം. അത് ജന്മം കൊണ്ട് കിട്ടുന്ന ഒരു ജാതിപ്പേരല്ല; വിശ്വാസം കൊണ്ടും കര്മം കൊണ്ടും നിലനിര്ത്തിപ്പോരേണ്ട ഒരു ഉന്നത പദവിയാണ്. വിശ്വാസം കൊണ്ടും കര്മം കൊണ്ടും പ്രസ്തുത പദവി നിലനിര്ത്തിപ്പോരുന്നവരെ ഖുര്ആന് പറഞ്ഞതിതാണ്:
    ‘ജനങ്ങള്ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്. നിങ്ങള് നന്മ കല്പിക്കുന്നു. തിന്മ വിരോധിക്കുന്നു. ദൈവത്തില് വിശ്വസിക്കുന്നു.’ (3: 110)





    എന്താണ് ഇസ്ലാം?

    ✍🏻ഇസ്ലാമും യുക്തിവാദവും.



    :zero::one:
    :white_check_mark:ഇസ്ലാം എന്ന അറബിപദത്തിന്റെ അർത്ഥം സമാധാനം, സമർപ്പണം, അനുസരണം, എന്നൊക്കെയാണ്. സാങ്കേതികമായി പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് സ്വന്തത്തെ സമ്പൂർണമായി സമർപ്പിച്ച് അവനെ പൂർണ്ണമായി അനുസരിച്ച് ശാശ്വതവും സുസ്ഥിരവുമായ സമാധാനം നേടുക എന്നതാണ് ഇസ്ലാം കൊണ്ടുദ്ദേശിക്കുന്നത്.

    ഈ പ്രപഞ്ചവും അതിലുള്ളവയും ദൈവനിശ്ചിതമായ പ്രകൃതിനിയമങ്ങള്ക്കനുസൃതമായാണ് അവയുടെ ധര്മം നിര്വ്വഹിക്കുന്നത്. സൂര്യ-ചന്ദ്രന്മാരുടെ ഉദയാസ്തമനവും കാറ്റും മഴയും ഇടിയും മിന്നലുമൊക്കെയുണ്ടാകുന്നത് ദൈവികനിയമങ്ങള്ക്കനുസൃതമായാണ്. മൃഗങ്ങളും പറവകളും ഇഴജീവികളും ജലജീവികളുമെല്ലാം ദൈവമേകിയ ജന്മവാസനകള്ക്കനുസൃതമായാണ് നിലകൊള്ളുന്നത്.

    അവയൊക്കെയും ദൈവികവ്യവസ്ഥക്ക് വിധേയമായതിനാല് ഫലത്തില് ഇസ്ലാമായാണ് നിലകൊള്ളുന്നത്. എന്നാല് മനുഷ്യജീവിതത്തിന് രണ്ടുവശങ്ങളുണ്ട് ഒന്ന്, അവന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സ്വാതന്ത്യ്രമുള്ള മേഖല. മറ്റൊന്ന് അതിന്നതീതമായതും. മനുഷ്യന്റെ കാലം, കോലം, ദേശം, ഭാഷ, വര്ഗം, വര്ണം, കുലം, ലിംഗം പോലുള്ളവയൊന്നും ആര്ക്കും സ്വയം തീരുമാനിക്കാനോ നിര്ണയിക്കാനോ സാധ്യമല്ല. അവയെല്ലാം അലംഘനീയമായ ദൈവനിശ്ചയത്തിന് വിധേയമാണ്.

    അതോടൊപ്പം തീന്, കുടി, കേള്വി, കാഴ്ച, വിചാരം, സംസാരം, കര്മം പോലുള്ളവയെല്ലാം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന് നല്കപ്പെട്ടിരിക്കുന്നു. ഇവ്വിധം മനുഷ്യന് സ്വയം തീരുമാനിക്കാന് സാധ്യതയുള്ള ജീവിതമേഖലകളില് ദൈവനിയമങ്ങള് പൂര്ണമായി പിന്തുടരുമ്പോഴാണ് മനുഷ്യജീവിതം ഇസ്ലാമികമായി തീരുക. അങ്ങനെ ജീവിക്കുന്നവന്റെ പേരാണ് മുസ്ലിം. അതിനാല് ഇസ്ലാമെന്നത് ഒരു ജീവിതവ്യവസ്ഥയാണ്. പ്രപഞ്ചനാഥനായ ദൈവം തന്റെ ദൂതന്മാരിലൂടെയാണ് അത് മനുഷ്യസമൂഹത്തിന് സമര്പിച്ചത്. ആദ്യത്തെ മനുഷ്യന് മുതല് ലോകത്തുള്ള മുഴുവന് മനുഷ്യര്ക്കും എക്കാലത്തും ദൈവം ഒരേ ജീവിതക്രമമാണ് നല്കിയത്.

    ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയിലൂടെ സമര്പ്പിതമായത് അതേ ജീവിതവ്യവസ്ഥതന്നെയാണ്. അതിനാല് ഇസ്ലാം എല്ലാകാലത്തേക്കും ദേശത്തേക്കുമുള്ള മുഴുവന് മനുഷ്യര്ക്കുമായി പ്രപഞ്ചനാഥന് സമ്മാനിച്ച ജീവിതക്രമമാണ്. മനുഷ്യന് ആരാധിക്കുന്നതും അനുസരിക്കുന്നതും കീഴ്പെടുന്നതും വഴിപ്പെടുന്നതും ഏകനും സര്വ്വ ശക്തനും പ്രപഞ്ചനാഥനുമായ ദൈവത്തെയായിരിക്കണം. മുഹമ്മദ് നബി(സ്വ) ദൈവത്തിന്റെ ദാസനും അന്ത്യദൂതനുമാണ്.

    പ്രവാചകനിലൂടെ പ്രപഞ്ചനാഥന് പഠിപ്പിച്ച ജീവിതമാതൃകയാണ് പിന്തുടരേണ്ടത് ഇതെല്ലാം അംഗീകരിക്കുകയും അടിയുറച്ച് വിശ്വസിക്കുകയും ജീവിതംകൊണ്ട് അതിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശം. മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഈ ലോകം കര്മങ്ങളുടെ ഇടമാണ്. അവയുടെ യഥാര്ഥ പ്രതിഫലം ലഭിക്കുക മരണശേഷം മറുലോകത്തുവെച്ചാണ്. ഇക്കാര്യം ഇസ്ലാം വളരെ ഊന്നിപ്പറയുന്നു. ദൈവിക നിയമങ്ങള്ക്കനുസൃതമായി ജീവിക്കുന്നവര്ക്ക് ആ ശാശ്വതജീവിതത്തില് വിജയവും ദൈവധിക്കാരികളായ പാപികള്ക്ക് കടുത്ത ശിക്ഷയും ലഭിക്കും. ആരാധന, ആചാരാനുഷ്ടാനം, സ്വഭാവം, സമ്പ്രദായം, പെരുമാറ്റം, തീന്, കുടി, ഇരുത്തം, കിടത്തം, നടത്തം, ഉറക്കം, ഉണര്ച്ച, വ്യക്തിജീവിതം, കുടുംബഘടന, സാമൂഹ്യക്രമം, സാമ്പത്തികവ്യവസ്ഥ, ഭരണരീതി, സാംസ്കാരിക വ്യവസ്ഥ, നാഗരീകക്രമം തുടങ്ങി ജീവിതത്തിന്റെ എല്ലാവശങ്ങള്ക്കും ആവശ്യമായ ചട്ടങ്ങളും ചിട്ടകളും വ്യവസ്ഥകളും ക്രമങ്ങളും വിധികളും വിലക്കുകളും ഉള്കൊള്ളുന്ന സമഗ്രമായ ജീവിതവ്യവസ്ഥയാണ് ഇസ്ലാം.

    അത് ഭൂമിയില് മനുഷ്യമനസ്സിന് ശാന്തിയും വ്യക്തിജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് ഭദ്രതയും സമൂഹത്തിന് സുരക്ഷയും നാടിന് ക്ഷേമവും ലോകത്തിന് സമധാനവും ഉറപ്പുവരുത്തുന്നു. സര്വോപരി ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും അതുവഴി ശാശ്വതമായ സ്വര്ഗജീവിതവും വാഗ്ദാനം ചെയ്യുന്നു.


    സൃഷ്ടാവിന്‍റെ സൃഷ്ടി വൈഭവത്തിന് മുന്നിൽ അടി പതറുന്ന യുക്തി വാദം..


    സർവ്വ ശക്തനും സർവ്വാധിപനും പ്രപഞ്ച സൃഷ്ടാവുമായ ദൈവം എന്നൊരുവൻ  ഇല്ല എന്ന് വാദിക്കുന്ന അൽപ ബുദ്ധികളോട് ചിലത് പറയട്ടെ..

    ഇന്ന് ഭൂമിയിൽ ഏതാണ്ട് 750 കോടി മനുഷ്യർ അതിവസിക്കുന്നുണ്ട്. ഈ മനുഷ്യരുടെയെല്ലാം രൂപ ഘടന ഒരേ രീതിയിൽതന്നെയാണ്.

    രണ്ടു കാലുകളും രണ്ടു കൈകളും ഏറ്റവും മുകളിൽ മുഖവുമാണ് മനുഷ്യ രൂപ ഘടനയിലുള്ളത്.

    മനുഷ്യ മുഖത്തിൻറ്റെ ഏകദേശ വലിപ്പം ഏതാണ്ട് മുക്കാൽ സ്ക്വയർ ഫീറ്റ് മാത്രമാണുള്ളത്.

    ആ മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ കൃത്യമായ സ്ഥലത്ത്  രണ്ട് കണ്ണുകളും ഒരു മൂക്കും രണ്ട് ചുണ്ടുകളും ഇരുഭാഗത്തായി രണ്ട് ശ്രവണ പുടങ്ങളുമാണുള്ളത്.

    എന്നാൽ, വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ, ഓരോ സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ ഓരോരോ അവയവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട്, ഇന്ന് ഭൂമിയിൽ ജീവിക്കുന്ന 750 കോടി മനുഷ്യരുടേയും മുഖങ്ങളെ വ്യത്യസ്തമായ രീതിയിൽ പടച്ച സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ നമുക്ക് എങിനെയാണ് വിലയിരുത്താനാവുക.

    അപ്പോൾ, നമുക്ക് മുമ്പേ കഴിഞ്ഞു പോയ കോടാനു കോടി മനുഷ്യരുടേയും നമുക്ക് ശേഷം വരാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടേയും വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ സൃഷ്ടിച്ച മുഖങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോൾ ആ സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ എങിനെയാണ് നമുക്ക് നിഷേധിക്കാൻ കഴിയുന്നത്.

    അതോടൊപ്പം ഒരേ മാതാപിതാക്കൾക്കൾക്ക് ജനിക്കുന്ന, ഒരേ മാതാവിൻറ്റെ ഗർഭപാത്രത്തിൽ നിന്നും ഓരോ വട്ടവും പുറത്തു വരുന്ന അവരുടെ സന്താനങ്ങൾ രൂപത്തിലും ഭാവത്തിലുമെല്ലാം വളരെയധികം വ്യത്യസ്തത പുലർത്തുന്നതിൽ നിന്നും മനുഷ്യ ബുദ്ധിയുടെ ഏതളവുകോലുകൾ വെച്ചു കൊണ്ടു പോലും നിർവ്വചിക്കാൻ മനുഷ്യർ അശക്തനാണ് എന്ന് തിരിച്ചറിവിലേക്ക് നിസ്സഹായനായി നാം എത്തിച്ചേരുക തന്നെ ചെയ്യും.

    മാത്രമല്ല, ആ മനുഷ്യൻറ്റെ മുഖത്തെ രണ്ട് ചുണ്ടുകൾക്കിടയിൽ നിന്നും വരുന്ന രൂപമില്ലാത്ത ശബ്ദം എന്ന പ്രതിഭാസത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ചപ്പോൾ ആ സൃഷ്ടി വൈഭവത്തെ നമിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് പറയാനില്ല.

    വെറും ശബ്ദത്തിൽ കൂടി മാത്രം നമുക്ക് ആ ശബ്ദത്തിനുടമയെ മനസ്സിലാക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്. ഫോണെടുത്ത് ഹലോ എന്ന പദം കേൾക്കുന്ന മാത്രയിൽ തന്നെ നാം അതാരാണ് എന്ന് മനസ്സിലാക്കുന്നതും സിനിമയിലും ടിവി യിലുമെല്ലാം നോക്കാതെ തന്നെ നടീ നടന്മാരേയും വാർത്താ വായനക്കാരേയുമെല്ലാം നാം തിരിച്ചറിയുന്നത് അരുപിയായ ശബ്ദത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ച സൃഷ്ടാവിൻറ്റെ സമാനതകളില്ലാത്ത സൃഷ്ടി വൈഭവം കൊണ്ട് മാത്രമാണ്.

    ഇനി നമുക്ക് മനുഷ്യൻറ്റെ കാൽപാദങ്ങളെയെടുക്കാം.

    ഇന്ന് നാം ധരിക്കുന്ന പാദരക്ഷകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ബ്രാൻഡ് എടുക്കുക.

    അത് ധരിച്ച് എത്ര നാൾ നമുക്ക് സഞ്ചരിക്കാൻ സാധിക്കും. ഏറ്റവും കൂടിയാൽ ഒരു രണ്ടോ മൂന്നോ വർഷം. അപ്പോഴേക്കും അതിന്റെ അടി ഭാഗം തേഞു തീരാറായിട്ടുണ്ടാകും. സൈഡുഭാഗങ്ങൾ കീറി തുടങ്ങിയിട്ടുണ്ടാകും. 

    എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കാൽ പാദങ്ങൾ എത്രയോ വർഷങ്ങളാണ് നാം ഉപയോഗിക്കുന്നത്. നൂറു വർഷം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ ആ കാൽപാദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.

    നമ്മുടെ പൂർവ്വികന്മാർ നഗ്നപാദരായാണ് പുരാതന കാലഘട്ടങ്ങളിൽ കുന്നുകളും മലകളും പാറക്കൂട്ടങ്ങളുമെല്ലാം താണ്ടി അതേ കാൽപാദങ്ങൾ കൊണ്ട് തന്നെയാണ് സംവത്സരങ്ങൾ നടന്നു കയറിയത് .

    അതേപോലെ നാം ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ഏറ്റവും ദൃഢമായ സ്റ്റീൽ ലോഹത്തിൽ പണിതിട്ടുളള തവികൾ.  

    എത്ര വട്ടം നാമത് മാറ്റി പുതുതായി വാങ്ങിയിരിക്കുന്നു. 

    എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കൈകൾ നൂറു വർഷം ജീവിക്കുന്ന വ്യക്തി ജീവിതത്തിൽ ഒരിക്കൽ പോലും മാറ്റുന്നില്ല. മാറ്റേണ്ടതായി വരുന്നില്ല. എത്രയോ കഠിനമായ വേലകൾ വരെ ഒരു മനുഷ്യായുസ്സിൽ നാം നമ്മുടെ കരങ്ങൾ കൊണ്ട് ചെയ്തു തീർക്കുന്നു. 

    അതേപോലെ, നാം ഷോപ്പിംഗ് മോളുകളിലും വലിയ റെസ്റ്റോറന്റുകളിലും പോകുമ്പോൾ കാണുന്ന രണ്ട് കാഴ്ചകളാണ് ഒന്ന് നാം നടന്ന് ചെല്ലുമ്പോൾ താനേ തുറക്കുന്ന ഗ്ളാസ് ഡോറുകൾ. അതേപോലെ കൈനീട്ടുമ്പോൾ താനേ ടാപ്പിൽ നിന്നും വെള്ളം വരുന്ന സെൻസർ ടാപ്പുകൾ.

    ആധുനിക ടെക്നോളജിയുടെ കണ്ടു പിടുത്തമായ അത്തരം കാഴ്ചകൾ നാം അത്ഭുതത്തോടെ നോക്കി കാണുകയും അതിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രത്തിൻറ്റെ കഴിവിൻറ്റെ മാഹാത്മ്യത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു.

    എന്നാൽ ഇതിനേക്കാൾ വലിയ സെൻസറിങ് സംവിധാനം നമ്മുടെ ശരീരത്തിൽ തന്നെ വ്യവസ്ഥാപിതമായി നമ്മുടെ സൃഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. പക്ഷേ അത് കാണാനോ അതേക്കുറിച്ച് ചിന്തിക്കാനോ നമുക്ക് കഴിയുന്നില്ല. 

    നമ്മുടെ കണ്ണുകളെടുക്കുക. എത്ര വേഗതയിൽ ശരം കണക്കെ നമ്മുടെ കണ്ണിനു നേരെ ഏതൊരു വസ്തു പാഞ്ഞടുത്താലും നിമിഷാർദ്ധം കൊണ്ട് ലോകത്തെ ഒരു സെൻസറിങിനും സാധിക്കാത്ത വേഗത്തിൽ കൺപോളകൾ അടച്ച് നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു.

    അതേപോലെ, നാം മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക.  

    നാം ബാത്ത് റൂമിൽ കയറി മൂത്രം ഒഴിവാക്കാൻ ഉദ്യേശിച്ചാൽ ആ സെക്കന്റിൽ മൂത്ര നാളം തുറക്കുന്നു. അത് കഴിഞ്ഞാൽ മൂത്ര നാളി അടയുന്നു.

    അതേപോലെ മലവിസർജ്ജനവും. ആരും അതിനു വേണ്ടി മലമൂത്ര ദ്വാരങ്ങളിൽ ഒരു അടപ്പും സ്ഥാപിച്ചിട്ടില്ല. ആവശ്യം വരുമ്പോൾ തുറക്കാനും ആവശ്യം കഴിയുമ്പോൾ അടക്കാനും.

    യാതൊരു തരത്തിലുള്ള യന്ത്ര സഹായത്തോടെയോ വൈദ്യുതി സെൻസറിങ് സഹായദത്തോടെയോ അല്ല അത്തരം പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ നടക്കുന്നത്. 

    ഇന്ന് ശാസ്ത്രം കണ്ടു പിടിച്ച ഈ സെൻസറിങ് ടെക്നോളജി യുഗയുഗാന്തരങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യ സൃഷ്ടിയിൽ മുതൽ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാക്കാതെ ഇന്നും ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങളിലും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.

    എന്നാൽ അതേക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയുന്നില്ല.  മനുഷ്യരുടെ കണ്ടുപിടുത്തങ്ങളെ  കുറിച്ച് ഊറ്റംകൊള്ളുന്ന നാം മനുഷ്യനെന്ന അത്ഭുത സൃഷ്ടിയെ സൃഷ്ടിച്ച സൃഷ്ടാവിൻറ്റെ കരവിരുതുകളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നത് വിരോധാഭാസം എന്നല്ലാതെ മറ്റെന്താണ് പറയുക.

    മനുഷ്യ സൃഷ്ടിയുടെ ബാഹ്യമായ, നമുക്ക് നമ്മുടെ കണ്ണുകൾ കൊണ്ട് കാണാനും ചെവികൾ കൊണ്ട് കേൾക്കാനും സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചത്.

    ഇതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അത്ഭുതങ്ങളുടെ കലവറയാണ് മനുഷ്യ ശരീരത്തിലെ ആന്തരീക പ്രവർത്തനങ്ങൾ.

    ഇവകളെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ദൈവമില്ല എന്ന് വാദിക്കുന്ന യുക്തിക്ക് വാദം പിടിച്ചവർ ഉത്തരം മുട്ടുന്നു.

    ഇതേക്കുറിച്ചെല്ലാം യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുമ്പോൾ, സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തിന് മുന്നിൽ സൃഷ്ടികളായ നാം തല കുനിക്കുക തന്നെ ചെയ്യും. അതാണ് അർത്ഥ പൂർണ്ണമായ യഥാർത്ഥ സുജൂദ്.

    സത്യം മനസ്സിലാക്കാനും പരസ്പരം സ്നേഹിക്കാനും അല്ലാഹു  അനുഗ്രഹിക്കട്ടെ!!